ഒരു മാസത്തിനു മുമ്പ് ഹൃദയാഘാതത്തിന്‍റെ ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇത് അവഗണിക്കരുത്.

ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹൃദയ സംബന്ധമായ അസുഖമാണ് (CVDs). ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് ഓരോ വർഷവും ഏകദേശം 20 ദശലക്ഷത്തോളം ആളുകൾക്ക് ഈ രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നതായി കണക്കുകൾ രേഖപ്പെടുത്തുന്നു. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹൃദയാഘാതം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് 50 വയസ്സിനു മുകളിൽ പ്രായമുള്ളവരില്‍ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും ഈ അടുത്ത കാലത്തായി യുവാക്കളും ഈ രോഗത്തിന് ഇരയാകുന്നത് വളരെ ആശങ്കാജനകമായ ഒരു കാര്യം തന്നെയാണ്. എന്തുകൊണ്ടായിരിക്കും അധിക പ്രായം എത്തുമ്പോൾ പല ജീവനുകളും ഹൃദയാഘാതം മൂലം നഷ്ടമാകുന്നത്. എന്തൊക്കെയാണ് അതിന് കാരണമാവുന്നതെന്ന് നോക്കാം.

Do not ignore these symptoms.
Do not ignore these symptoms.

ഹൃദയാഘാതം ഉണ്ടാകുന്നതിൽ ലിംഗഭേദത്തെ അടിസ്ഥാനപ്പെടുത്തി അല്ല എന്നാണ് പഠനത്തിൻറെ കണ്ടെത്തൽ. എന്നിരുന്നാലും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും എന്നാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും നെഞ്ചുവേദനയും സമ്മർദ്ദവും ഒരുപോലെ അനുഭവപ്പെടാം. എന്നിരുന്നാലും സ്ത്രീകളിൽ ഓക്കാനം, വിയർപ്പ്, ഛർദ്ദി, കഴുത്ത്, താടിയെല്ല്, തൊണ്ട, വയറ് അല്ലെങ്കിൽ പുറം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ ബോധക്ഷയം എന്നിവയും അനുഭവപ്പെടാമെന്ന് പറയുന്നു. അതേസമയം പുരുഷന്മാരിൽ ശ്വാസതടസ്സം, താടിയെല്ലിലും തോളിലും വേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടുന്നു.

ഹൃദയാഘാതത്തെ അതിജീവിച്ച 500-ലധികം സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സർവേ പ്രകാരം ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പുള്ള മാസങ്ങളിൽ തങ്ങൾക്ക് അസാധാരണമായ ശാരീരിക മാറ്റങ്ങൾ അനുഭവപ്പെട്ടതായി 95 ശതമാനം പേരും പറഞ്ഞു. ക്ഷീണവും ഉറക്കക്കുറവുമാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങളായി ഒട്ടുമിക്ക സ്ത്രീകളും പറയുന്നത്. ഹൃദയാഘാതത്തിന് മുമ്പ് മിക്ക പുരുഷന്മാർക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ അതേസമയം സ്ത്രീകൾക്ക് സാധാരണയായി ഹൃദയാഘാതത്തിന് മുമ്പ് ശ്വാസ തടസ്സമാണ് അനുഭവപ്പെടുന്നത്.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) പ്രകാരം താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടുന്നത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് തന്നെ കഴിഞ്ഞേക്കാം. എന്തൊക്കെയാണ് നാം സ്വയം നിരീക്ഷിക്കേണ്ട ഹൃദയാഘാതത്തിന് കാരണമാകുന്ന അത്തരം ലക്ഷണങ്ങളെന്ന് നോക്കാം.

നെഞ്ചുവേദനയ്ക്ക് പുറമേ മറ്റു ശാരീരിക അസ്വസ്ഥതകളും പ്രകടമാക്കുക.

ശരീരത്തിന്റെ മുകൾ ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. ഇത് രണ്ട് കൈകളിലോ പുറം, കഴുത്ത്, താടിയെല്ല് തുടങ്ങി ഭാഗങ്ങളിലും അല്ലെങ്കിൽ വയറ്റിലോ അനുഭവപ്പെടാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്. വിയർപ്പ്, ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവ അനുഭവപ്പെടുക

ഹൃദയാഘാതത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കഴിയുമോ?
പുകവലി, തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയവ ഉൾപ്പെടുന്ന മോശം ജീവിതശൈലിയാണ് ഹൃദയാഘാതത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണംങ്ങളായി കണക്കാക്കുന്നത്.

അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി, എന്നിവ പോലുള്ള ജീവിത കാലം മുഴുവൻ ശരീരത്തിൽ നിന്നും വിട്ടു മാറാത്ത ആരോഗ്യ അവസ്ഥകളിലേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നു. ഇതുപോലെയുള്ള മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകൾ കാലക്രമേണ നിങ്ങളുടെ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.

അതുകൊണ്ടാണ് ഹൃദയധമനികൾ ആരോഗ്യത്തോടെ നിലനിൽക്കാൻ പോഷകാഹാരം, എണ്ണ, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം എന്നിവ കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഇതോടൊപ്പം ദൈനംദിന വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ ഹൃദയാഘാതം മൂലമുണ്ടാകുന്നഈ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പുകവലി ഉപേക്ഷിക്കുക.