പോലീസുകാരുടെ യൂണിഫോമിലെ ഈ കയര്‍ എന്തിനുള്ളതാണെന്ന് അറിയുമോ ?

പോലീസുകാരുടെ വേഷത്തിൽ ഒരു പ്രത്യേകമായ ബെൽറ്റ് കാണാറില്ലേ.? അവരുടെ വസ്ത്രവുമായി ഘടിപ്പിച്ചിരിക്കുന്നതായി ചെയ്താണ് ഈ ബെൽറ്റുള്ളത്. എന്താണ് ഈ ബെൽറ്റിന്റെ അർത്ഥം.? ഈ ബെൽറ്റ് പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഒരു രീതിയായിരുന്നു. അന്ന് വാൾ വൈകുവാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. അന്ന് ആ ഒരു രീതിയാണ് നിലനിന്നിരുന്നത്. എന്നാൽ പിന്നീട് ഓരോ ഉദ്യോഗസ്ഥന്മാർക്കും ഈ ബെൽറ്റ് നിർബന്ധമാക്കി. ഇപ്പോൾ അതോടൊപ്പം തന്നെ ഈ ഒരു ഭാഗത്ത് വിസിലുണ്ട്. ഇത് പോക്കറ്റിൽ ഇട്ടിരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് നമ്മൾ കാണാത്തത്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം അവർക്ക് ഉപയോഗിക്കുവാൻ വേണ്ടിയുള്ള ഒരു സജ്ജീകരണമാണ് ഇത്. അതിനാലാണ് ഇത് പോക്കറ്റിൽ തന്നെ ഘടിപ്പിച്ചിരിക്കുന്നത്.

Police
Police

പഴയ കാലഘട്ടങ്ങളിൽ വാളുപയോഗിച്ച് കൊണ്ടായിരുന്നു യുദ്ധങ്ങളും മറ്റും നടന്നിരുന്നത്.. അപ്പോൾ പെട്ടെന്ന് യുദ്ധം നടക്കുകയാണെങ്കിലോ ഒരു ആക്രമണം ഉണ്ടാവുകയാണെങ്കിലോ അതിനെ ചെറുക്കാൻ വേണ്ടി വാൾ സ്വന്തം ശരീരത്തിൽ തന്നെ സജ്ജീകരിക്കുകയാണ്. അത് അത്യാവശ്യമുണ്ടായിരുന്നു. അങ്ങനെ സജ്ജീകരിക്കാൻ വേണ്ടിയാണ് ഈ ബെൽറ്റുകൾ ഉപയോഗിച്ചുവന്നിരുന്നത്. പിന്നീട് ഇത് എല്ലാ ഉദ്യോഗസ്ഥന്മാർക്കും നിർബന്ധമാക്കി മാറ്റുകയാണ് ചെയ്തിരുന്നത്. അല്ലെങ്കിലും പണ്ടുമുതലേ പിന്തുടർന്നു വരുന്ന കാര്യങ്ങൾ വീണ്ടും തുടരുകയെന്നുള്ള ഒരു വിശ്വാസമുള്ളവരാണല്ലോ കൂടുതൽ ആളുകളും. അതിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലയെങ്കിലും അതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നുമറിയില്ലെങ്കിലും എല്ലാവരും അത്തരം കാര്യങ്ങൾ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരാണ്. അങ്ങനെയാണ് ഈ ഒരു കാര്യവും പിന്തുടർന്ന് വന്നത്.

പ്രത്യേകിച്ച് അർഥങ്ങളോന്നും അതിലുണ്ടായിരുന്നില്ല. എന്നാൽ ഈ കാലഘട്ടത്തിൽ അതിനോടൊപ്പം ഒരു വിസിൽ കൂടി ഘടിപ്പിച്ചിട്ടുണ്ട്. അത് പോക്കറ്റിലേക്ക് വയ്ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ പോലീസുകാർക്ക് മറ്റു പോലീസുകാരെ വിവരം അറിയിക്കാൻ വേണ്ടിയാണ് ഇങ്ങനെ വിസിൽ വെച്ചിരിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ പോലീസുകാർ വിസിലടിച്ചു കൊണ്ട് മറ്റുള്ള പോലീസുകാരെ വിവരങ്ങൾ അറിയിക്കുന്നതും നമ്മൾ കാണാറുണ്ട്. റോഡുകളിലും മറ്റു ബ്ലോക്കുകളുമൊക്കെ അങ്ങനെ സൃഷ്ടിക്കപ്പെടുന്നത് കാണാറുണ്ട്. അതിനുവേണ്ടിയാണ് ഇതിനോടൊപ്പം വിസിലുകൾ കൂടി ഘടിപ്പിച്ചിരിക്കുന്നത്. ഏതോ കാലത്ത് ആരോ ഉപയോഗിച്ചുവന്നോരു കാര്യമാണ് ഇപ്പോൾ പിന്തുടർന്ന് വരുന്നത്. അല്ലാതെ ഇതിനുപിന്നിൽ പ്രത്യേകിച്ച് സൈക്കോളജികളും അർത്ഥങ്ങളും ഒന്നും തന്നെയില്ല. എല്ലാ ഉദ്യോഗസ്ഥന്മാർക്കും ഇത്തരത്തിലുള്ളോരു കാര്യം ഇപ്പോൾ നൽകാറുണ്ടെന്ന് മാത്രമാണ് മനസ്സിലാകുന്നത്. പട്ടാളക്കാർക്കും ഇത്തരത്തിലൊരു ബെൽറ്റ് കാണാൻ സാധിക്കും.