ശതകോടീശ്വരിയായിരുന്നിട്ടും ഈ സ്ത്രീ ചെയ്യുന്നത് എന്താണെന്ന് അറിയോ ?

ലോകത്ത് ധാരാളം ധനികരും ശതകോടീശ്വരന്മാരുമുണ്ട്. എന്നാൽ ചില ആളുകൾ പണമുണ്ടായിട്ടും വളരെ കർക്കശക്കാരാണ്. അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയുടെ കാര്യത്തിലും ഇതുതന്നെ പറയാം. കാരണം പണം ലാഭിക്കാൻ പൂച്ചകൾക്ക് നൽകുന്ന ഭക്ഷണമാണ് ഈ സ്ത്രീ കഴിക്കുന്നത്.

Women Eat Cat Food
Women Eat Cat Food

ആമി എലിസബത്ത് എന്നാണ് സ്ത്രീയുടെ പേര്. അമേരിക്കയിലെ ലാസ് വെഗാസിലാണ് 50 കാരിയായ സ്ത്രീ താമസിക്കുന്നത്. ഈ സ്ത്രീക്ക് വളരെയധികം സമ്പത്ത് ഉണ്ട്. പക്ഷേ ആമി എപ്പോഴും പണം ലാഭിക്കാൻ ശ്രമിക്കുന്നു.

ഭർത്താവ് മൈക്കിളിൽ നിന്ന് വേറിട്ടാണ് ആമി താമസിക്കുന്നത്. താൻ താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവും കൂടെ താമസിച്ചാല്‍ ധാരാളം പണം ചിലവാകുമെന്നു ആമി കരുതുന്നു. ഒറ്റയ്ക്ക് താമസിക്കുന്നത് വഴി അവൾക്ക് ധാരാളം പണം ലാഭിക്കാൻ കഴിയും. പണം ആവശ്യമില്ലാത്തയിടത്ത് ചെലവഴിക്കാതിരിക്കുന്നതിന്റെ പ്രായോഗികത അവള്‍ പറയുന്നു. ഒരു പൊതു പരിപാടിയിൽ തന്റെ സമ്പത്തിന്റെ രഹസ്യം വെളിപ്പെടുത്തിയപ്പോൾ ഇതിന് പിന്നിലെ മറ്റൊരു മോശം കഥയും അവള്‍ പറഞ്ഞു.

Cat Food
Cat Food

സാധനങ്ങളുടെ പണം ലാഭിക്കാൻ പൂച്ചകൾക്ക് നൽകുന്ന കാറ്റ്ഫുഡ് ഇടയ്ക്കിടെ കഴിക്കാറുണ്ടെന്ന് അവള്‍ പറഞ്ഞു. മാത്രമല്ല വീട്ടിലെത്തിയ അതിഥികൾക്ക് പൂച്ച ഭക്ഷണം വിളമ്പിയതായും അവർ വെളിപ്പെടുത്തി. കൂടാതെ താൻ ഒരു പഴയ കാറാണ് ഉപയോഗിക്കുന്നതെന്നും ആമി പറയുന്നു. തൽഫലമായി അവളുടെ സമ്പത്ത് ഇപ്പോൾ കോടിക്കണക്കിന് രൂപയായി വര്‍ധിച്ചുവെന്ന് അവർ തറപ്പിച്ചുപറയുന്നു.