നമുക്ക് അറിയാത്ത പല കാര്യങ്ങളും ഈ ലോകത്തിൽ ഉണ്ട്. എല്ലാം അറിയാം എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. അറിയാത്ത കാര്യങ്ങൾ ആണ് കൂടുതൽ എന്നതാണ് മറ്റൊരു സത്യം. ഒരിക്കലും അറിയാൻ കഴിയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇന്ന് ഫേസ്ബുക്കും വാട്സ്ആപ്പും തുടങ്ങി നമ്മുടെ മൊബൈൽ ഫോണിൽ എല്ലായിടത്തും പാസ്‌വേഡുകൾ തിങ്ങിനിറഞ്ഞ് ഇരിക്കുകയാണ്. എന്നാൽ കൂടുതൽ ആളുകളും പാസ്‌വേഡുകളും മറ്റും മറന്നുപോകുന്ന ഒരു പ്രവണതയുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് ഏതാണെന്ന് ആർക്കെങ്കിലും അറിയുമോ…?
ഇല്ല എന്നാണ് മറുപടിയെങ്കിൽ അതിൻറെ യഥാർത്ഥ കഥയാണ് പറയാൻ പോകുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് നമ്മളെല്ലാവരും മനസ്സിൽ കരുതുന്ന ഒരു പാസ്സ്‌വേർഡ് തന്നെയാണ്. അതായത്, 12345. വളരെ പെട്ടെന്ന് തന്നെ ആ ഒരു പാസ്‌വേഡ് എല്ലാവരും ഓർത്തു വെക്കുന്നുണ്ട് എന്നതാണ് ഇതിൻറെ കാര്യം. എന്നാൽ ഒട്ടും സുരക്ഷിതമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആർക്കുവേണമെങ്കിലും ഈ ഒരു നമ്പർ ഹാക്ക് ചെയ്യുവാൻ സാധിക്കും എന്നും, ഇനിയെങ്കിലും ഇത് ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്ത് ഇതൊന്നും മാറ്റണമെന്നും ആണ് പറയാനുള്ളത്.
കാരണം അത്രത്തോളം കൂടുതലായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ഒന്നുതന്നെയാണ് ഈ ഒരു പാസ്സ്‌വേർഡ്. അതിനാൽ ഇത് കൂടുതലായും ഉപയോഗിക്കാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ എപ്പോഴും ഒരു പാസ്സ്‌വേർഡ് കൊടുക്കുമ്പോൾ ഹാക്ക് ചെയ്യാതെ ഇരിക്കാൻ ഉള്ള എന്തെങ്കിലുമൊരു കാര്യം ഉൾപ്പെടുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. പക്ഷേ അത് എപ്പോഴും സുരക്ഷിതമായ രീതിയിലായിരിക്കണം. നമുക്ക് എല്ലാവർക്കും പരിചയമുള്ള ഒരു വാഷിംഗ് പൗഡർ ആയിരിക്കും നിർമ്മ വാഷിംഗ് പൗഡർ. ഏറ്റവും കൂടുതൽ ആളുകളും കേട്ടിട്ടുള്ള ഒരു പേര് തന്നെയാണ് നിർമ്മ വാഷിംഗ് പൗഡർ. എന്നാൽ നിർമ്മ വാഷിംഗ് പൗഡറിന്റെ പിന്നിൽ ഒരു കഥയുണ്ട്.
കവറിൽ കാണുന്ന ഒരു പെൺകുട്ടിയെ പറ്റിയുള്ള കഥ. ഈ കമ്പനിയുടെ മുതലാളിയുടെ മകൾ ആയിരുന്നു ഈ പെൺകുട്ടി. അപ്രതീക്ഷിതമായി പെൺകുട്ടി ഒരു കാർ ആക്സിഡൻറ് മരിച്ചു പോവുകയായിരുന്നു. അതിനുശേഷമാണ് തൻറെ മകളുടെ പേര് ലോകം മുഴുവൻ അറിയണമെന്ന് ഈ കമ്പനിയുടെ ഉടമ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് തൻറെ സംരംഭത്തിന് മകളുടെ പേരിടുന്നത്. മകളുടെ പേരിൽ മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. അന്നത്തെ കാലത്ത് ക്യാമറകളും മറ്റും കയ്യിൽ ഉണ്ടായിരുന്നില്ല എങ്കിലും മകളുടെ നല്ല ഒരു ചിത്രം അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ടായിരുന്നു. ആ ചിത്രം ആയിരുന്നു അദ്ദേഹം വാഷിംഗ് പൗഡറിൻറെ മുൻപിൽ വെച്ചത്.
അങ്ങനെയാണ് നിർമ വാഷിംഗ് പൗഡർ മകളെ പ്രസിദ്ധ ആകുന്നത്. ഇന്നും ആരെങ്കിലും സൂപ്പർമാർക്കറ്റിൽ എത്തുകയാണെങ്കിൽ ആദ്യം അന്വേഷിക്കുന്നത് നിർമ്മയുടെ വാഷിംഗ് പൗഡർ തന്നെയായിരിക്കും. അതുപോലെ കുട്ടികളിൽ നമ്മളെല്ലാവരും ഉപയോഗിച്ചിട്ടുള്ള രണ്ട് കമ്പനികളായിരിക്കും അപ്സരയും അതുപോലെതന്നെ നടരാജും ഈ രണ്ടു പെൻസിൽ കമ്പനികളും ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. ചുവപ്പും കറുപ്പും ഇട കലർന്ന പെൻസിൽ ആണ് നടരാജ്. കറുപ്പും ചാരനിറത്തിലുള്ള ഇടകലർന്ന ഒരു പെൻസിൽ ആണ് അപ്സര. എന്നാൽ ഈ രണ്ടു പെൺസിലും ഒരു കമ്പനിയുടെ ആണ് എന്നത് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ്.