ചില മരുന്നുകൾക്ക് നടുവിൽ വരകൾ ഉള്ളത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ഇന്നത്തെ കാലത്ത് ക്രമരഹിതമായ ഭക്ഷണം ക്രമരഹിതമായ ഉറക്കം എന്നിവ കാരണം നമുക്ക് നിരവധി രോഗങ്ങള്‍ വരാറുണ്ട്. എല്ലാവർക്കും ചില ഘട്ടത്തിൽ മരുന്നുകൾ ആവശ്യമാണ്. കാരണം ചില സമയം നമ്മള്‍ മരുന്നുകളുടെയും ഡോക്ടർമാരുടെയും സഹായം സ്വീകരിക്കേണ്ടി വരുന്നു. ഓരോ മരുന്നുകളും വ്യത്യസ്തമാണെങ്കിലും വ്യത്യസ്ത നിറവും വലുപ്പവുമുള്ള ഓരോ മരുന്നിനും അതിന്റേതായ ഫലമുണ്ട്. എന്നാൽ ചില ഗുളികകൾക്ക് മധ്യത്തിൽ ഒരു നേർരേഖയുള്ളതായും ചില ഗുളികകൾക്ക് ആ വരയില്ലാത്തതായും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. മരുന്നുകളിൽ ഈ നേർരേഖ നല്‍കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അതിന് ഒരു കാരണമുണ്ട്. അതാണ്‌ ഇന്ന് ഞങ്ങൾ ഈ പോസ്റ്റിൽ നിങ്ങളോട് പറയാൻ പോകുന്നത്

Debossed line on tablet
Debossed line on tablet

വാസ്തവത്തിൽ ചില മരുന്നുകളിൽ നൽകിയിരിക്കുന്ന ഈ നേർരേഖയെ ഡീബോസ്ഡ് ലൈൻ എന്ന് വിളിക്കുന്നു. സാധാരണയായി ഉയർന്ന ശേഷിയുള്ള (ഡോസ്) മരുന്നുകളിൽ മാത്രമാണ് ഈ നേര്‍ രേഖ കാണുന്നത്. ചില മരുന്നുകള്‍ നമ്മളോട് ഡോകാടോര്‍മാര്‍ പകുതി കഴിച്ചാല്‍ മതി എന്ന് പറയാറുണ്ട് അതിന് കാരണമേന്തെന്നാല്‍ ഡോക്ടര്‍ നല്‍കുന്ന ഗുളിക ഉയര്‍ന്ന ഡോസ് ഉള്ളതായിരിക്കും. അക്കാരണത്താല്‍ ഗുളികയുടെ പകുതി മാത്രം കഴിച്ചാല്‍ മതി. അതിനാല്‍ ഒരു ഗുളികയുടെ പകുതി കണക്കാക്കുന്നതിനും പെട്ടൊന്ന് ഗുളികയുടെ മധ്യത്തിൽ പൊട്ടിച്ച് കഴിക്കാന്‍ വേണ്ടിയുമാണ് ഈ രേഖ നല്‍കിയിരിക്കുന്നത്. എല്ലാ മരുന്നുകളും മധ്യഭാഗത്ത് പൊട്ടിച്ച് പകുതി അളവിൽ കഴിക്കാൻ പാടില്ല എന്നുമുണ്ട്. ഡീബോസ്ഡ് ലൈൻ ഇല്ലാത്ത മരുന്നുകൾ പകുതിയായി പൊട്ടിച്ച് കഴിക്കാൻ പാടില്ല.