കസേരയുടെ നടുവില്‍ ഇതുപോലെ ദ്വാരം ഇട്ടിരിക്കുന്നത് എന്തിനാണെന്ന് അറിയുമോ ?

നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങൾക്കു പിന്നിലും പലതരത്തിലുള്ള വസ്തുതകളുണ്ട്. അവയിൽ ചിലതെങ്കിലും നമ്മൾക്ക് അറിയാത്തതും ആയിരിക്കും.. പലപ്പോഴും അവയെപ്പറ്റി നമ്മൾ ചിന്തിച്ചിട്ടുണ്ടാകും.. അത്തരത്തിലൊന്നാണ് പ്ലാസ്റ്റിക് കസേരകൾക്കിടയിൽ ചെറിയൊരു ദ്വാരം. അത് നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടിട്ടുണ്ടാകും. എന്തുകൊണ്ടാണ് അങ്ങനെയോരു ദ്വാരം വരുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? പ്ലാസ്റ്റിക് കസേരകൾ പെട്ടെന്ന് എടുക്കുവാനാണ് ആ ദ്വാരമെന്നായിരിക്കും കൂടുതൽ ആളുകളും വിചാരിക്കുന്നത്. എന്നാൽ അതിനു വേണ്ടിയല്ല യഥാർത്ഥത്തിൽ ആ ദ്വരം ഇട്ടിരിക്കുന്നത്.

Hole in Chair
Hole in Chair

പ്ലാസ്റ്റിക് കസേരകൾക്ക് ഇടയിലുള്ള വായുവിന്റെ മർദ്ദത്തിന്റെ ഏറ്റകുറച്ചിലുകൾക്ക് വേണ്ടിയാണ് അത്തരത്തിലൊരു ദ്വാരം ഇങ്ങനെ പ്ലാസ്റ്റിക് കസേരകളിൽ ഇട്ടിരിക്കുന്നത്. അങ്ങനെയാകുമ്പോൾ ഇത് ഒരുമിച്ച് അടുക്കി വെക്കുമ്പോൾ വളരെ പെട്ടെന്ന് അത് എടുക്കാൻ സാധിക്കും. വായുവിന്റെ വ്യത്യാസം വളരെ കുറവായിരിക്കും. അല്ലെങ്കിൽ കണ്ണാടിയുടെ മുകളിൽ ഒട്ടിച്ചുവെച്ച ഒരു വസ്തു പോലെ ഇത് വലിച്ച് മാറ്റുവാൻ വലിയ ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ ഹോൾ ഉണ്ടാകുമ്പോൾ അത് എളുപ്പമാണ്. അതുകൊണ്ടാണ് പ്ലാസ്റ്റിക് കസേരകളിൽ ഇത്തരത്തിലൊരു ഹോൾ ഉണ്ടാകുന്നത്.

അതുപോലെ തന്നെ മറ്റൊരു കാര്യം കൂടി ഉണ്ടാവാറുണ്ട്. ഹോളുകൾ എപ്പോഴും വൃത്താകൃതികളിൽ ഉള്ളതാകും. മറ്റ് ആകൃതിയിൽ ഉള്ളത് ഉപയോഗിക്കാത്തതെന്താണ്.?അതിനു പിന്നിലുമുണ്ട് ഒരു മാജിക്.ആ മാജിക്കിന്റെ അർത്ഥമെന്നുപറയുന്നത് വൃത്താകൃതിയിലുള്ള ഹോൾ ആണെങ്കിൽ മാത്രമാണ് കൂടുതലായും ഭാരം നിലനിൽക്കുകയുള്ളൂ. ഇല്ലയെന്നുണ്ടെങ്കിൽ കസേരകൾ വളരെ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. വൃത്താകൃതിയിലുള്ള ദ്വാരമാണ് കസേരകളിലുള്ളതെങ്കിൽ അത് കൂടുതൽ ഭാരത്തെ നിലനിർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങളില്ലാതെ കുറേക്കാലം ഈ കസേരകൾ നിലനിൽക്കും. അതിനു വേണ്ടിയാണ് ഇത്തരത്തിൽ ദ്വാരങ്ങൾ നിൽകുന്നത്.

ഇതുപോലെ നമ്മൾ ഉപയോഗിക്കുന്ന ഒരുപാട് സാധനങ്ങൾക്ക് പിന്നിൽ ഇത്തരത്തിലുള്ള പല തരത്തിലുള്ള കഥകളും ഉണ്ടാവും. അവയിൽ പലതും നമുക്ക് അറിയില്ല എന്നതാണ് സത്യം. ഇവയൊക്കെ നമ്മൾ മനസ്സിലാക്കിയെടുക്കുമ്പോൾ ഇതായിരുന്നനൊന്ന് ചിന്തിച്ചു പോവുകയും ചെയ്യും. അത്തരത്തിലുള്ള ഒരുപാട് വസ്തുക്കളും അതിനുപിന്നിലുള്ള പിന്നാമ്പുറ അറിവുകളുമൊക്കെ നമ്മൾ മനസ്സിലാക്കുക തന്നെ വേണം. അത്തരത്തിലുള്ള ഒരു അറിവ് തന്നെയാണ് ഇത്. ഈ അറിവിനെ പറ്റി വിശദമായി അറിയാം.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.