ബിസ്ക്കറ്റില്‍ ഇങ്ങനെ ദ്വാരം ഇട്ടിരികുന്നത് എന്തിനാണെന്ന് അറിയുമോ ?

നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങൾക്ക് ഒരുപാട് അർത്ഥങ്ങളുണ്ടാവും. അവയിൽ പലതും നമുക്ക് അറിയില്ലെന്നതാണ് സത്യം. ഒരുദാഹരണമായി പറയുകയാണെങ്കിൽ ബിസ്ക്കറ്റിൽ ചെറിയ ഹോളുകൾ നമ്മൾ കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ബിസ്ക്കറ്റുകളിൽ ഹോളുകൾ ഇടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അതിനു പിന്നിൽ യഥാർത്ഥത്തിലൊരു കാരണമുണ്ട് എന്നതാണ് സത്യം. ബിസ്കറ്റുകളിൽ ഹോളുകൾ ഇടുന്നത് അത്‌ ക്രിസ്പ്പി ആയി ഇരിക്കാൻ വേണ്ടിയാണ്. അങ്ങനെയല്ലാത്ത ബിസ്ക്കറ്റുകളിൽ അത്തരത്തിലുള്ള ഹോളുകൾ നമ്മൾ കാണുകയും ചെയ്യാറില്ല. വെറുതേ ഒരു ഭംഗിക്ക് വേണ്ടിയോ ഡിസൈനു വേണ്ടിയോയല്ല ബിസ്ക്കറ്റുകളിൽ ഹോളുകൾ ഇടുന്നത്. കഴിക്കുമ്പോൾ അത് ക്രെഞ്ചിയായിരിക്കും. കുറെനാളുകൾ നമുക്ക് ഉപയോഗിക്കുവാനും വേണ്ടിയാണ്.

Holes in Biscuits
Holes in Biscuits

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളിലും ഇത്തരത്തിലുള്ള ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഉദാഹരണമായി പറയുകയാണെങ്കിൽ ചില ഗുളികകളിൽ നടുക്കൂടി ഒരു വരെ നമ്മൾ കാണാറുണ്ട്. അങ്ങനെ ഒരു വര വരയ്ക്കുന്നതും ഒരു ഡിസൈനു വേണ്ടിയൊന്നുമല്ല. ആ ഗുളിക പകുതി മാത്രം കഴിച്ചാൽ മതിയെന്നാണ് അതിനർത്ഥം. കൂടുതൽ ഡോസുള്ള ഗുളികയാണെന്നും പകുതി കഴിച്ചാൽ തന്നെ പ്രതീക്ഷിക്കുന്ന ഗുണം പൂർണമായും ലഭിക്കുമെന്നുമാണ് അതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

അതുപോലെ തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന മറ്റൊരു കാര്യം, നമ്മൾ ദിവസവും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകളിൽ ഉള്ള കാര്യമാണ്. ടൂറിസ്റ്റുകളുടെ അടിഭാഗത്ത് കറുപ്പ്, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങൾ കൊണ്ട് ഒരു അടയാളപ്പെടുത്തൽ കണ്ടിട്ടുണ്ടാകും. ഒരു ചെറിയ ചതുരമയോ മറ്റോ ആയിരിക്കുമിത് ഉണ്ടാവുക. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.? അങ്ങനെ ചോദിച്ചാൽ പേസ്റ്റ് എന്തുകൊണ്ട് ഉള്ളതാണ് എന്നതാണ് ഇതിനർത്ഥം. കെമിക്കൽ ഉള്ളതാണോ, അതോ പൂർണ്ണമായും ആയുർവേദമാണോ എന്നാണിത് കാണിച്ചുതരുന്നത്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളിലും നമ്മൾ അറിയാത്തതായി കാര്യങ്ങൾ ഉണ്ട്.

ഉദാഹരണമായി നമ്മൾ പുതിയൊരു ഷർട്ട് വാങ്ങുമ്പോൾ അതിൻറെ ഒരു ഭാഗത്ത് ചെറിയ കുറച്ചു തുണി നമുക്ക് കാണാൻ സാധിക്കും. എന്തിനാണ് അങ്ങനെ ഒരു തുണി ഉപയോഗിക്കുന്നത്.? ആ തുണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടിയാണ്. ഉദാഹരണത്തിന് ഷർട്ട് കഴുകുമ്പോൾ അതിൻറെ നിറം മങ്ങുകയും മറ്റും ചെയ്യുന്നുണ്ടോ എന്ന് നമുക്കോരു പരീക്ഷണം നടത്താൻ വേണ്ടിയാണ് അത്തരത്തിൽ ചെയ്യുന്നത്.