തൂക്കിലേറ്റപ്പെടുന്നതിനുമുമ്പ് കുറ്റവാളിയോട് ശരിക്കും തന്‍റെ അവസാന ആഗ്രഹം ചോദിക്കാറുണ്ടോ?

ഈ ലേഖനത്തിലൂടെ തൂക്കിലേറ്റുന്ന മുഴുവൻ പ്രക്രിയയെക്കുറിച്ചും ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാന്‍ പോകുന്നു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് നമുക്ക് അറിയാം, കുറ്റവാളി ശരിക്കും തന്‍റെ അവസാന ആഗ്രഹം ആവശ്യപ്പെടുന്നുണ്ടോ ?. ജയിൽ മാനുവൽ അനുസരിച്ച് കുറ്റവാളിയെ വധശിക്ഷയ്ക്ക് വിധിച്ച അതേ ദിവസം മുതൽ ആരാച്ചാർ തന്‍റെ ജോലിയില്‍ പ്രവേശിക്കുന്നു. ഉത്തരവിന്‍റെ ഒരു പകർപ്പ് കുറ്റവാളിക്കും കുടുംബത്തിനും കൈമാറും. ആരാച്ചാർക്ക് വിവരം ലഭിച്ച ശേഷം ജയിൽ സന്ദർശിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ആരാച്ചാര്‍ സഹായിക്കുന്നു.

Jail
Jail

പല സിനിമകളും നാടകങ്ങളിലും തൂക്കിക്കൊല്ലുന്ന സമയത്ത് അവസാനത്തെ ആഗ്രഹം ചോദിക്കാറുണ്ട്. എന്നാല്‍ യാഥാർത്ഥ്യം മറ്റൊന്നാണ്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് കുറ്റവാളിയുടെ അന്തിമ ആഗ്രഹം ചോദിക്കുന്ന ഒരു നിയമവുമില്ല. എന്നിരുന്നാലും പ്രത്യേകമായി എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആരാധനാ കര്‍മ്മങ്ങള്‍ നടത്തേണ്ടതുണ്ടോ? എന്ന് കുറ്റവാളിയോട് തീർച്ചയായും ചോദിക്കും.

ദില്ലി ജയിലിലെ ദീർഘകാല നിയമ ഉദ്യോഗസ്ഥനായിരുന്ന സുനിൽ ഗുപ്ത അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു “അവസാന ആഗ്രഹം ചോദിക്കുക എന്ന നിയമമൊന്നുമില്ല. കുറ്റവാളി തൂക്കിക്കൊല്ലരുതെന്ന് അവസാന ആഗ്രഹം പറയുന്നുവെന്ന് കരുതുക. അപ്പോൾ അദ്ദേഹത്തിന്‍റെ കാര്യം പരിഗണിക്കാന്‍ കഴിയില്ല. ജയിൽ മാനുവലിൽ അത്തരമൊരു വ്യവസ്ഥ ഇല്ല”

വധശിക്ഷയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യാറില്ല. എന്നാൽ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ജുഡീഷ്യൽ തീരുമാനവും ഇടക്കാല പരിശോധനയും ആവശ്യമാണ്. എന്നാൽ ഉത്തർപ്രദേശ് ജയിൽ മാനുവൽ ഇതുവരെ ഭേദഗതി ചെയ്തിട്ടില്ല.