അർദ്ധരാത്രി ഹൈവേയിലൂടെ പോവുകയായിരുന്ന കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞ ദൃശ്യം. കുട്ടിയോ അതോ പ്രേതമോ?

പ്രേതങ്ങളുടെ കഥകൾ കേട്ട് പലരും ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു പ്രേതം നിങ്ങളുടെ മുന്നിൽ വന്നാൽ? യഥാർത്ഥ ജീവിതത്തിൽ പ്രേതങ്ങളെ കാണുന്നുവെന്ന് പലരും അവകാശപ്പെടുന്നു. എന്നാൽ അടുത്തിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ താമസിക്കുന്ന മിച്ച് കുഹ്നെ തന്റെ കാറിന്റെ ഡാഷ്‌കാമിൽ പകർത്തിയ വീഡിയോ പോസ്റ്റ്‌ ചെയ്ത് എല്ലാവരെയും ഭയപ്പെടുത്തി. താൻ പ്രേതത്തെ കണ്ടുവെന്നും അത് ഡാഷ്‌കാമിൽ പതിഞ്ഞുവെന്നും മീച്ച് പറയുന്നു. ഹ്യൂം ഹൈവേയിൽ രാത്രി മീച്ച് കടന്നുപോകുന്നതിനിടെയാണ് സംഭവം നടന്നത്.

Child or ghost
Child or ghost

രാത്രി 7 മണിയുടെയും 8 മണിയുടെയും ഇടയിലാണ് ഈ സംഭവം നടന്നതെന്ന് മീച്ച് പറഞ്ഞു. അവൻ ഹൈവേയിലൂടെ വേഗത്തില്‍ കാര്‍ ഓടുച്ചു പോവുകയായിരുന്നു. ഹൈവേയില്‍ കുറച്ചുപേരെ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പെട്ടെന്ന് ഒരു കുട്ടി തന്റെ കാറിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുട്ടി ഓടി വന്ന് കാറിന് മുന്നിൽ കൂട്ടിയിടിച്ചു. ഈ അപകടത്തിന് ശേഷം മീച്ച് ഉടൻ തന്നെ പോലീസിനെ വിളിച്ചു.

മീച്ചിന്റെ കോളിന് ശേഷം നിരവധി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മീച്ചിന്റെ ഡാഷ്‌കാമിൽ കുട്ടിയുടെ ഒരു വീഡിയോ കണ്ട അവര്‍ അവിടെ അന്വേഷണം ആരംഭിച്ചു. പുലർച്ചെ 3: 45 വരെ സംഘം തിരച്ചിൽ നടത്തി. ഒന്നും കണ്ടെത്താതായപ്പോൾ അവർ തിരച്ചില്‍ നിർത്തി.

മീച്ച് ഫേസ്ബുക്കിൽ അപകട നടന്നപോഴുള്ള വീഡിയോ പോസ്റ്റ്‌ ചെയ്തു. ഒടുവിൽ പോലീസ് കുട്ടിയെ കണ്ടെത്തി വീട്ടിലേക്ക് കൊണ്ടുപോയി എന്നും എഴുതി. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇതുപോലെയൊന്നുമില്ലെന്ന് പോലീസ് പ്രസ്താവന നൽകി. അവർ കുട്ടിയെ കണ്ടില്ല മീക്കിനെ വിളിച്ച് ഒന്നും പറഞ്ഞില്ല എന്നും പോലിസ് ഉധ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷെ കാറുമായി കൂട്ടിയിടിച്ച കുട്ടി ആരാണെന്നും അവനെ വിളിച്ച് പറഞ്ഞതാരാണെന്നും മീക്കിന് മനസ്സിലായില്ല.