ലോകത്തെ അമ്പരപ്പിച്ച എഞ്ചിനീയറിംഗ് വര്‍ക്കുകള്‍.

ചില മനോഹരമായ എൻജിനീയർ സൃഷ്ടികൾ കണ്ടാൽ നമുക്ക് എല്ലാവർക്കും വലിയ അത്ഭുതവും തോന്നും. അത്രയ്ക്ക് മനോഹരമായ രീതിയിലാണ് പലപ്പോഴും ആ സൃഷ്ടികൾ ഉണ്ടാവുക. നമ്മെ അമ്പരപ്പിക്കുന്ന ഡിസൈനിങ്ങുകൾ നിരവധിയാണ്. അത്തരത്തിലുള്ള ചില മികച്ച സൃഷ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്.

നമ്മുടെ നാട്ടിലും ഇങ്ങനെ പ്രോജക്ടുകൾ എത്തുകയായിരുന്നു എത്ര മനോഹരമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില സൃഷ്ടികൾ. അതിൽ ഒന്നാമതായി പറയുന്നത് താജ്മഹൽ തന്നെയാണ്. അതിമനോഹരമായ പ്രണയത്തിൻറെ ഉദാത്തമായ ഒരു സൃഷ്ടി. താജ്മഹലിന്റെ നിർമ്മാണമെന്ന് പറയുന്നത് എന്നും ലോകാത്ഭുതങ്ങളിൽ ഒന്നായി നിലനിൽക്കുന്ന ഒരു കാര്യം തന്നെയാണ്. ഷാജഹാൻറെയും മുംതാസ്സിന്റെയും പ്രണയത്തിൻറെ അതിമനോഹരമായ ഒരു ഭാവം നിറഞ്ഞുനിൽക്കുന്ന ഒരു കുടീരം.

പിന്നീട് പറയുന്നത് ക്രിസ്റ്റൽ ചൈന എന്ന് പറയുന്ന ഒരു ബിൽഡിങ്ങിനെ കുറിച്ചാണ്. വളരെ മനോഹരമായ രീതിയിലുള്ള ഒരു ഡിസൈനിൽ ആണ് ഇത് ഒരുങ്ങിയിരിക്കുന്നത് എന്നതാണ് ഇതിൻറെ പ്രത്യേകതയായി പറയേണ്ടത്. ചൈനയിലെ ഒരു സ്ഥലത്തെ എട്ടു കെട്ടിടങ്ങൾ ചേർന്ന് ഒരു സമുച്ചയം തന്നെയാണ് ക്രിസ്റ്റൽ ചൈനയെന്ന് പറയുന്നത്. വളരെ മനോഹരമായ ആധുനികരീതിയിലുള്ള ഡിസൈനുകളാണ് ഇതിനെ മനോഹരമാക്കുന്നത്. 300 മീറ്റർ നീളമുള്ള തിരച്ചീമായ ഒരു സ്കൈ ബ്രിഡ്ജാണ് ഇതിനുള്ളത്. അത് നാലു വലിയ കെട്ടിടങ്ങളുടെ മുകൾഭാഗത്തെ ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എൻജിനീയറിങ് സാധ്യതകൾ എത്ര മനോഹരമായ രീതിയിൽ ഉപയോഗിക്കാമെന്ന് കാണിച്ചു തന്ന ഒരു സൃഷ്ടി തന്നെയായിരുന്നു. ഇത്‌ പൂർത്തിയാക്കുവാൻ വേണ്ടി എടുത്ത കാലഘട്ടമെന്ന് പറയുന്നത് ഏകദേശം ആറു വർഷമാണ്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എത്ര മനോഹരവും മികച്ചതുമായ രീതിയിലായിരിക്കും ഇതിന്റെ നിർമ്മാണം എന്ന്.

ഇനി പറയുന്നത് കേബിൾ ഫ്രീ എലവേറ്ററിനെ കുറിച്ച് ആണ്. ലോകമെമ്പാടുമുള്ള എൻജിനീയറിങ്ങുമാര് എല്ലാം അത്ഭുതപ്പെടുത്തിയ ഒരു കണ്ടുപിടിത്തമായിരുന്നു കേബിൾ ഫ്രീ എലവേറ്റർ എന്നത്. സാധാരണ എലവേറ്ററിനെ പോലെ മുകളിലേക്കും താഴേക്കും മാത്രമല്ല ഇടത്തോട്ടും വലത്തോട്ടും ഒക്കെ പോകുവാൻ സാധിക്കുന്നൊരു എലവേറ്റർ ആയിരുന്നു ഇത്‌. വളരെ മികച്ച രീതിയിലാണ് ആ എൻജിനീയർ അത്‌ ചെയ്തിരിക്കുന്നത്. എത്ര മികച്ചതെന്ന് ആലോചിച്ചു പോകുന്ന തരത്തിലുള്ളോരു കണ്ടുപിടിത്തം. മൂന്നുവർഷത്തിനുശേഷം കമ്പനി അതിൻറെ ആദ്യത്തെ പൊതുപരീക്ഷണവും വളരെ വിജയകരമായ രീതിയിൽ തന്നെ നടത്തുകയും ചെയ്തിരുന്നു.