90% ആളുകള്‍ക്കും ഇവയുടെ ശെരിയായ ഉപയോഗം അറിയില്ല.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കടന്നു ചെല്ലുന്ന വിവിധയിടങ്ങളില്‍ അല്ലെങ്കില്‍  നമ്മള്‍ എന്നും കാണുന്ന ചില സാധനങ്ങളുടെ ഉപയോഗങ്ങളെ കുറിച്ച് നമ്മള്‍ക്കത്ര അറിവ് ഉണ്ടായിരിക്കുകയുമില്ല. കാരണം അത് നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല അല്ലെങ്കില്‍ അതിനെ കുറിച്ചു ചിന്തിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ഇതിലെല്ലാം ലേശം കൗതുകമുള്ള ആളുകളാണെങ്കില്‍ അതിനെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യും. എന്നാല്‍ നമ്മള്‍ ജീവിതത്തില്‍ കൂടുതല്‍ കണ്ടിട്ടുള്ളതും എന്നാല്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതുമായ ചില സാധനങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചു നോക്കാം.



Escalator Side Brush Usage
Escalator Side Brush Usage

നിങ്ങള്‍ കോപ്പര്‍ കൊണ്ടുള്ള  വാതിലിന്‍റെ പിടിത്തങ്ങളും ലോക്കുകളും കണ്ടിട്ടില്ലേ. ഇത്തരം ലോക്കുകള്‍ കൂടുതലായും കണ്ട്‌ വരുന്നത് വലിയ ഷോപ്പുകളിലും ഹോട്ടലുകളില്‍ വലിയ വീടുകളിലെയൊക്കെ വാതിലിന്‍റെ പിടിത്തങ്ങളിലാണ്. എന്നാല്‍, ഇത്തരം കോപ്പര്‍ കൊണ്ടുള്ള പിടിത്തങ്ങള്‍ എന്തിന് വേണ്ടിയാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ ഇതിനു പിന്നില്‍ ഒരു ശാസ്ത്ര രഹസ്യമുണ്ട്. എന്താണെന്നല്ലേ? അതായത് കോപ്പര്‍ എന്ന ലോഹത്തിനു ബാക്ടീരിയയെ നശിപ്പിക്കാനുള്ള ഒരു കഴിവുണ്ട്. നമുക്കറിയാം, വലിയ ഷോപ്പിംഗ്‌ മാളുകളില്‍ ഒക്കെ ദിനം പ്രതി നിരവധിയാളുകള്‍ കയറി ഇറങ്ങുന്ന സ്ഥലമാണ്. അത് കൊണ്ട് തന്നെ ഇത്തരം വാതില്‍ പിടിത്തങ്ങളില്‍ ബാക്ടീരിയകളും വൈറസുകളും ഉണ്ടായിരിക്കും എന്നതില്‍ സംശയിക്കേണ്ടതില്ല. എങ്ങനെയാണ് കോപ്പര്‍ ഹാന്‍ഡിലുകള്‍ ഇവിടെ ബാക്ടീരിയയെ നശിപ്പിക്കുന്നത്.നമ്മുടെ ശരീരത്തിലെ വിയര്‍പ്പിലടങ്ങിയ സാള്‍ട്ട് അഥവാ ഉപ്പ് ആണ് ഇതിനു സഹായിക്കുന്നത്. നമ്മള്‍ വിയര്‍പ്പോടെ ഒരു പിടിത്തത്തില്‍ കൈ വെക്കുമ്പോള്‍ അതില്‍ നമ്മുടെ വിയര്‍പ്പിലെ ബാക്ടീരിയയെ നശിപ്പിക്കാനായി ഒരു ലെയര്‍ അതിനു മുകളില്‍ ഫോം ചെയ്യുന്നു. അത് വഴി ബാക്ടീരിയകളും വൈറസുകളും നശിക്കുന്നു.



അടുത്തത്  വിമാനത്തിന്‍റെ ഇരുചിറകുകളിലും കാണപ്പെടുന്ന ചെറിയ ഹൂക്ക് ആണ്. ഇത് പ്രധാനമായും മഞ്ഞ നിറത്തിലായിരിക്കും കാണപ്പെടുക. നിങ്ങള്‍ വിമാനം വളരെ അടുത്ത് കണ്ടിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിച്ചു കാണില്ല. ഇനിയിപ്പോ കണ്ടിട്ടുണ്ട് എങ്കിലും ഇതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല എന്നതാണ് വാസ്‌തവം. എന്നാല്‍ അതിന്‍റെ ഉപയോഗം എന്താണെന്ന് കേള്‍ക്കണ്ടേ? ഇത്തരം ഹൂക്കുകള്‍ എന്തിനാണെന്ന് വെച്ചാല്‍ എന്തെങ്കിലും അടിയന്തരാവസ്ഥയില്‍ രക്ഷപ്പെടാനുള്ള ഒരു ഉപാധിയാണിത്‌. അതായത് വെള്ളത്തില്‍ വെച്ചാണ് അപകടം ഉണ്ടാകുന്നത് എങ്കില്‍ ആളുകള്‍ വിമാനത്തിന്‍റെ മുകളില്‍ കയറി നില്‍ക്കും. എന്നാല്‍ മുകള്‍ ഭാഗം വഴുതിപ്പോകുന്നതിനാല്‍ ഈ ഹുക്കില്‍ ഒരു കയര്‍ ഘടിപ്പിച്ച് അത് വഴി രക്ഷപ്പെടാവുന്നതാണ്. ഇനിയും ഇത് പോലെ നമ്മള്‍ ശ്രദ്ധിക്കാതെ പോയ നിരവധി കാര്യങ്ങളുണ്ട്.