ഇന്ത്യക്കാരുടെ ഈ കണ്ടുപിടുത്തങ്ങൾക്ക് മുന്നിൽ ശാസ്ത്രം വരെ തോറ്റു.

ചില ആളുകളുടെ ബുദ്ധി കാണുമ്പോൾ ആരാണെങ്കിലും ഒന്ന് അമ്പരന്നുപോകും. ചില സാഹചര്യത്തിൽ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ആളുകളെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ഒരു വീഡിയോയിൽ ആണ് ഈ വ്യക്തിയെ കാണാൻ സാധിക്കുന്നത്. ഈ വീഡിയോ പ്രചരിച്ചിരിക്കുന്നത് ഒരു കോവിഡ് കാലഘട്ടത്തിൽ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരു ബാങ്ക് ജീവനക്കാരനാണ് അദ്ദേഹം.

Even science failed in the face of these Indian inventions
Even science failed in the face of these Indian inventions

ലഭിക്കുന്ന സ്ലിപ്പുകൾ ഒക്കെ തന്നെ അദ്ദേഹം കൈകൾകൊണ്ട് വാങ്ങിയതിനുശേഷം അവിടെ തന്നെ വച്ചിരിക്കുന്ന തേപ്പുപെട്ടി ഉപയോഗിച്ച് ഈ സ്ലിപ്പുകൾ തേപ്പു പെട്ടിയിൽ ഒന്ന് ചൂടാക്കി എടുത്തതിനുശേഷം ആണ് ഇതിലൊക്കെ ഇദ്ദേഹം ഒപ്പിടുന്നത്. എല്ലാവരും 99% കൊറോണ അകറ്റാൻ സാധിക്കുന്ന സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഇവരിലും കുറച്ചുകൂടി കൂടുതലായി ചിന്തിച്ചുകൊണ്ട് 100 ശതമാനം കോവിഡിനെ അകറ്റാൻ സാധിക്കുന്ന ചൂട് തേപ്പുപെട്ടി ഉപയോഗിച്ചത് ചൂടാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ബുദ്ധി വലിയ രീതിയിൽ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇത്രത്തോളം കോവിഡ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു വ്യക്തിയെ നമുക്ക് ഒരുപക്ഷേ കാണാൻ സാധിക്കില്ല.

വെയിലത്ത് നടന്നു പോവുകയെന്നു പറയുന്നത്. എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് അത്. ഇവിടെ ഇതാ ഒരു വിവാഹത്തിനു വേണ്ടി ആളുകൾ റോഡിലൂടെ നടന്നു പോവുകയാണ്. എന്നാൽ എല്ലാവരും കൂടി കുട പിടിച്ചു നടന്നു പോകുന്നത് ഒരു സുഖമില്ലാത്ത കാഴ്ചയാണ്. അതുകൊണ്ട് ഇവരിൽ പലരും ഒരുമിച്ച് ചേർന്ന് പിടിച്ച് ഒരു പന്തലുമായാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നു പോകുന്നത്. അല്ലെങ്കിലും കല്യാണമെന്നൊക്കെ പറയുന്നത് നന്നായി ഒരുങ്ങി എത്തേണ്ട കാര്യമല്ലേ.? അവിടെ ഒരുമാതിരി കറുത്ത് കരിവാളിച്ച വെയിലും കൊണ്ടുചെന്നാൽ മോശമാവില്ലേ.? അതിനുവേണ്ടി ആവും ഒരുപക്ഷേ ഇങ്ങനെയൊരു രീതി ഇവർ കണ്ടുപിടിച്ചത്.

മനുഷ്യർക്ക് മാത്രമല്ല ചില മൃഗങ്ങൾക്കു നല്ല ബുദ്ധിയുണ്ട്. ഇവിടെ ഒരു ആട് ഒരു ബൈക്കിന്റെ പുറത്തുകയറി ശ്രദ്ധയോടെ മുകളിൽനിന്നും ഭക്ഷണം കഴിക്കുന്ന രീതിയാണ് കാണാൻ സാധിക്കുന്നത്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം വണ്ടിയുടെ മുകളിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. സീറ്റിന്റെയും ബൈക്കിന്റെയും കണ്ണാടിയുടെ മുകളിലുമാണ് കാൽ വെച്ചിരിക്കുന്നത്. താഴെ വീണു പോകരുതെന്ന പ്രതീക്ഷയോടെയാണ് ഇത് ചെയ്യുന്നതെന്ന് അർത്ഥം.