ഈ സാങ്കേതികവിദ്യ കണ്ടു ജപ്പാൻകാർ വരെ അമ്പരന്നു.

ഓരോ മനുഷ്യരുടെയും കഴിവെന്ന് പറയുന്നത് ഓരോ വിധത്തിലാണ്. ആ കഴിവ് ഉപയോഗിക്കുന്ന രീതിയും വളരെ പ്രധാനമാണ്. ചില വ്യക്തികൾ അങ്ങനെ ബുദ്ധി ഉപയോഗിക്കുന്ന രീതിയാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യക്കാർ കണ്ടുപിടിച്ച അവിശ്വസനീയമായ ചില സാധനങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

Even the Japanese were amazed at this technology copy
Even the Japanese were amazed at this technology copy

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരിക്കലും പിടിച്ചുവയ്ക്കാൻ സാധിക്കാത്ത ഒന്നാണ് ടോയ്‌ലറ്റിൽ പോവുകയെന്നു പറയുന്നത് പൊതുവഴിയിൽ വച്ചാണ് അങ്ങനെ തോന്നുന്നെങ്കിൽ എന്താണ് ചെയ്യുക.? അങ്ങനെയൊരു പേടിവേണ്ട, അതിനുവേണ്ടി ഇവിടെ ഒരു പ്രത്യേകമായ സൈക്കിൾ ആണ് ഒരാൾ കണ്ടുപിടിച്ചത്. അദ്ദേഹം ഇതിൽ സജ്ജീകരിച്ചിരിക്കുന്നത് ഒരു ചെറിയ ടോയ്ലറ്റ് തന്നെയാണെന്ന് പറയണം. യൂറോപ്യൻ ക്ലോസറ്റ് സൈക്കിളുമായി സജ്ജീകരിച്ചിരിക്കുകയാണ്. ഒരു സംശയം മാത്രമാണ് നിലനിൽക്കുന്നത്. ഇദ്ദേഹം എങ്ങനെയാണ് ഇത് ഓടിച്ചു കൊണ്ട് പോകുന്നത് എന്ന് ചിന്തിക്കണം. ഇത്രയും ഭാരമുള്ള ഒരു വസ്തുവുമായി സൈക്കിളിൽ പോവുക എന്ന് പറയുന്നത് വളരെയധികം കായികാധ്വാനം അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. എന്തായാലും ഈ വഴി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ പൊതുവഴിയിൽ ഇത് ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യം കൂടി ഒന്ന് ചിന്തിക്കണം.

നമ്മൾ ഒരു ആവശവുമില്ലാതെ കളയുന്നതാണ് പ്ലാസ്റ്റിക് വീപ്പകളെന്ന് പറയുന്നത്. ഈ പ്ലാസ്റ്റിക് വീപ്പകളിൽ പ്രത്യേകമായൊരു മോട്ടർ ഘടിപ്പിച്ചതിനുശേഷം ഇത് വാഷിംഗ് മെഷീനായി ഉപയോഗിക്കുന്ന ഒരു വ്യക്തിയെ കാണാൻ സാധിക്കുന്നുണ്ട്. ഇതൊക്കെ തീർച്ചയായും അംഗീകരിക്കേണ്ട കഴിവുകൾ ആണ്. ചില ആളുകൾക്ക് ഇത്തരത്തിലുള്ള കഴിവുകൾ ഉണ്ടെങ്കിലും പലപ്പോഴും അത് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കാറില്ല എന്നതാണ് സത്യം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിയെഴുതാൻ സാധിക്കുന്നതായിരിക്കുമെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ ഗിയർ ലിവറിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സാധാരണ എല്ലാവരും ഒന്നു ഭയപ്പെടും. ആ നിമിഷം വണ്ടി അപകടത്തിൽപ്പെടുമല്ലോന്ന്, എന്നാൽ ഇവിടെ ഒരു മനുഷ്യൻ വളരെ കൂളായി ഒരു മുളംതണ്ട് എടുത്ത് ആ പ്രശ്നം പരിഹരിക്കുന്നത് കാഴ്ചയാണ് കാണുന്നത്. ഈ മുള കൊണ്ട് അദ്ദേഹം പിന്നീട് വാഹനമോടിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. എത്ര നിസ്സാരമായാണ് ഈ മനുഷ്യനത് ചെയ്യുന്നതെന്ന് നമ്മൾ കാണുമ്പോൾ ചിന്തിച്ചു പോകും.