എല്ലാവരെയും അത്ഭുതപ്പെടുത്തിയൊരു കോടതിവിധിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത് 18 വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ്. ഈ കുട്ടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ അയാളുടെ മുഖത്ത് അതിന്റേതായിട്ടുള്ള യാതൊരു സങ്കടങ്ങളും ജഡ്ജിക്ക് കാണാൻ സാധിച്ചില്ല. അദ്ദേഹം വിചാരിച്ചു താൻ പറഞ്ഞ രീതിയെന്താണെന്ന് ഈ കുട്ടിക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ടു തന്നെ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി ജഡ്ജി പറഞ്ഞു. ഞാൻ പറഞ്ഞത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ഒരു ചെറിയ പുഞ്ചിരിയോടെയാണ് ആ കുട്ടി അതിനു മറുപടി പറഞ്ഞത്. എനിക്ക് മനസ്സിലായി ഒരുപക്ഷെ നിങ്ങളെക്കാളുപരി.
അതുകൂടി കേട്ടതോടെ ജഡ്ജിക്ക് ദേഷ്യം കൂടിയിരുന്നു. എന്താണ് ഈ 18 വയസ്സായ കുട്ടി തന്നോട് പറയുന്നതെന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. എന്നാൽ ഈ കുട്ടി വീണ്ടും ചിരിയോടെ പറഞ്ഞു കുറച്ചു സമയം സാർ എനിക്ക് തരികയാണെങ്കിൽ ഞാൻ ഇവിടെ മനോഹരമായ ബോബ് ഉണ്ടാക്കി കാണിക്കാമെന്ന്. ഒരു കോടതിമുറിയിൽ നിന്നാണ് ഈ 18 വയസ്സുകാരൻ പറയുന്നത്. അവിടെയുള്ള എല്ലാവരും ഒരു നിമിഷം നിശബ്ദരായി. മൊട്ടുസൂചി വീണാൽ കേൾക്കുന്ന നിശബ്ദത അവിടെ കടന്നുകൂടി. എന്താണ് ഇദ്ദേഹം പറയുന്നത്, ഇയാളൊരു മാനസിക രോഗിയാണെന്ന് പോലും അവിടെയുള്ളവർ ചിന്തിച്ചു. എന്നാൽ പിന്നീടാണ് കാര്യം അറിയുന്നത്. ഒരു ജ്ഡ്ജിയെ കൊന്ന കേസിലാണ് ഇവനെ പിടിച്ചിരിക്കുന്നത്.
അയാളാകട്ടെ വംശീയത കാട്ടിയ ഒരു വ്യക്തിയായിരുന്നു. ആരെങ്കിലും ഏതെങ്കിലുമോരു കുറ്റത്തിന് പിടിക്കുകയാണെങ്കിൽ യഥാർത്ഥ നീതി നല്കാതെ അവർ ഏത് രാജ്യക്കാരാണ് എന്ന് നോക്കി നീതി നൽകുന്നോരു വ്യക്തി. അങ്ങനെ അയാൾ പലവട്ടം ഇതാവർത്തിച്ചപ്പോളായിരുന്നു കുറെ ആളുകൾ ഇയാളെ കൊല്ലുവാൻ വേണ്ടി പദ്ധതിയിട്ടത്. കൂട്ടത്തിൽ ഈ ബാലൻ ഉണ്ടായിരുന്നു. അങ്ങനെയാണ് 18 വയസുകാരൻ പ്രതിയാകുന്നത്. എന്നാൽ അവൻറെ അവസാന പോരാട്ടം പോലും നീതിക്കുവേണ്ടി ആയിരുന്നു. അവൻ കഴുമരത്തിൽ ഏറിയപ്പോഴും ആ പുഞ്ചിരി അവന്റെ ചുണ്ടിലുണ്ടായിരുന്നു. 18 വയസ്സുള്ള ഒരു ബാലൻ, ജീവിതത്തിൽ സ്വപ്നങ്ങൾ ബാക്കി നിൽക്കുന്ന പ്രായം. എന്നിട്ടും അവനാ തൂക്കുകയറിന് പോലും ചുംബനം നൽകിയാണത്രേ മരണത്തെ വരിച്ചത്.