മകളുടെ പ്രായം, അവസാനം വഴിവിട്ട ബന്ധം ചെന്നെത്തിച്ചത്.

പോലീസുകാരെ പോലും ഞെട്ടിപ്പിച്ച ഒരു കേസിനെ പറ്റി ആണ് പറയാൻ പോകുന്നത്. പുഴയിൽ നിന്നും ഒരു സ്ത്രീയുടെ നഗ്നമായ പകുതി ശരീരം മാത്രം ലഭിക്കുന്നു. ആരാണ് ആ സ്ത്രീ.? ആരാണ് ഇത്രയും ക്രൂരമായി ഈ പെൺകുട്ടിയെ കൊന്നത്. ഇത്‌ അറിയാനായിരുന്നു പോലീസെത്തിയത്. എന്നാൽ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായം വളരെ കുറവാണെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. പെൺകുട്ടി ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു എന്നും വിരലടയാളത്തിന്റെ സഹായത്താൽ മനസ്സിലായിരുന്നു. എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ പെൺകുട്ടിക്ക് വളരെയധികം പ്രമോഷനുകൾ ലഭിച്ചിരിക്കുന്നു.

Liu Hong Mei
Liu Hong Mei

ഇത്രയും ചെറിയ പ്രായത്തിൽ ഈ പെൺകുട്ടി എങ്ങനെയാണ് ഇത്രയും പ്രമോഷനുകൾ നേടിയത് എന്നത് പോലീസിനെ വളരെയധികം ഞെട്ടിപ്പിച്ച ഒരു കാര്യം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പോലീസിന് ഒരു സംശയം തോന്നി പെൺകുട്ടിയെ പറ്റി അന്വേഷിക്കുകയായിരുന്നു. ആ സമയത്താണ് പെൺകുട്ടി ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയുള്ള സീനിയർ ആയ ഒരാളുമായി വളരെ മോശമായ രീതിയിലുള്ള ഒരു ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്നത്. ഏകദേശം 50 വയസ്സോളം പ്രായം വരുന്ന ഇയാളുമായി ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നത് വളരെ മോശമായ രീതിയിലുള്ള ബന്ധമായിരുന്നു. ഈ ബന്ധത്തിലൂടെയാണ് ഇത്രയും പ്രമോഷനുകൾ വളരെ ചെറിയ പ്രായത്തിൽ ഈ പെൺകുട്ടി സ്വന്തമാക്കിയതെന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു.

അങ്ങനെ ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്ത് വരികയായിരുന്നു ചെയ്തത്. ഈ പെൺകുട്ടിയും ഇയാളും തമ്മിലുള്ള ബന്ധം വളരെയധികം തീവ്രമായിരുന്നു. അതുകൊണ്ടു തന്നെ ഈ പെൺകുട്ടി അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഇയാൾ വിവാഹം കഴിച്ചു രണ്ടു കുട്ടികളുടെ പിതാവ് കൂടിയായിരുന്നു. ഇയാളുടെ മൂത്ത മകൾക്ക് ഈ പെൺകുട്ടിയെക്കാൾ വളരെ കുറച്ചു പ്രായം മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. പക്ഷെ ഇവർ തമ്മിലുള്ള ബന്ധത്തിൻറെ ആഴം ഇയാളിൽ നിന്നും വിട്ടു പിരിയാൻ ഈ പെൺകുട്ടിയെ അനുവദിച്ചില്ല എന്നതായിരുന്നു സത്യം. അവസാനം നമുക്ക് ഒരുമിച്ച് ഏതെങ്കിലും രാജ്യത്ത് പോയി താമസിക്കാമെന്ന് പെൺകുട്ടി പറയുമ്പോൾ അങ്ങനെയൊന്നും സാധിക്കില്ല എന്ന് ഇയാൾ പറയുകയായിരുന്നു. അവസാനം ഈ പെൺകുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.