ഇവരുടെ വേഗത കണ്ടാൽ ആരും ഒന്ന് അമ്പരക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ആളുകൾ

ചിലയാളുകൾ അവരുടെ അസാധാരണമായതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങൾ ലോകപ്രശസ്തി നേടിയെടുക്കാറുണ്ട്. ചിലർ ഗിന്നസ് റെക്കോർഡ് എന്ന പദവി സ്വന്തമാക്കാൻ വേണ്ടി പല അസഭ്യസങ്ങളും ചെയ്യാറുമുണ്ട്. അതിൽ ചുരുക്കം ആളുകൾക്ക് വളരെ വലിയ രീതിയിൽ തന്നെ അപകടങ്ങളും സംഭവിക്കാറുണ്ട്. എന്നാൽ ചിലയാളുകളെ  ഭാഗ്യവും തുണക്കാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായ ചില വ്യക്തികൾ ഉണ്ട്. അവരുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് മുമ്പിൽ മെഷീനുകൾ പോലും സ്തംഭിച്ചു നിൽക്കും. അത്രയ്ക്ക് വേഗതയായിരിക്കും അവർക്കു. ഒരു പക്ഷെ, തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ നമ്മൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരിക്കും കഴിയുക. അതൊന്നും അവർക്ക് മാത്രമായി ദൈവം കൊടുത്ത കഴിവുകളല്ല. നിരന്തരമായ കഠിന പ്രയത്‌നം കൊണ്ടു മാത്രം നേടിയെടുത്തതാണ്. അത്തരത്തിൽ തങ്ങളുടെ പ്രകടനങ്ങളുടെ കാര്യത്തിൽ ഏറ്റവും വേഗത കൂടിയ വ്യക്തികളെ നമുക്ക് പരിചയപ്പെടാം.

Fastest People in the World
Fastest People in the World

ഒറ്റ നിൽപ്പിൽ മൂന്നു റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന ഒരു പയ്യനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. കുറച്ചു ദിവസങ്ങളായി ഈ അസാധാരണമായ കഴിവിന്റെ ഉടമ ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.  കീഴെ മറിഞ്ഞു നിന്നും വേര് അഞ്ചു മിനുട്ട് കൊണ്ട് മൂന്നു റുബിക്സ് ക്യൂബുകളാണ് ഇദ്ദേഹം  സോൾവ് ചെയ്യുന്നത്.  ക്യോ ജിയാന്യു എന്ന ചൈനയിലുള്ള ഒരു പയ്യനാണ് ആളുകളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെക്കുന്നത്. വെറും അഞ്ചു മിനിറ്റും 2.43 സെക്കൻഡ് മാത്രം ഉപയോഗിച്ച് കയ്യിൽ അമ്മാനമാടിക്കൊണ്ടാണ് ക്യോ ജിയാൻയു മൂന്നു റുബിക്സ് ക്യൂബുകളും സോൾവ് ചെയ്യുന്നത്. കൈ കൊണ്ട് മാത്രമല്ല തന്റെ കാലുകൾ ഉപയോഗിച്ചും തനിക്കത്‌ ചെയ്യാനാകുമെന്ന് ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇത് പോലെ തങ്ങളുടെ പ്രകടനങ്ങളിലെ വേഗത കൊണ്ട് ആളുകളെ അതിശയിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്ന രീതിയിലുമുള്ള വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. ആ വ്യക്തികൾ ആരൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.