വംശനാശം സംഭവിക്കാത്ത ചില പ്രാചീനകാല ജീവികള്‍.

ഒരുപാട് കാലം മുമ്പ് നമ്മൾ കണ്ടിരുന്ന ഒരുപാട് പക്ഷികളെയും മ്യങ്ങളെയും മറ്റു പല ജീവജാലങ്ങളെയും നമുക്കിപ്പോൾ കാണാൻ കഴിയുന്നില്ല എന്ന കാര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ജീവജാലങ്ങൾ മാത്രമല്ല നമ്മുടെ മുറ്റത്തും തൊടിയിലുമൊക്കെ കണ്ടിരുന്ന ഒരുപാട് ഔഷധ ഗുണങ്ങൾ പ്രകടിപ്പിച്ചിരുന്ന ചെടികളും മരങ്ങളുമൊന്നും ഇന്ന് കാണാൻ കഴിയുന്നില്ല. ഇവയ്‌ക്കെല്ലാം വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. ഇതിനെല്ലാം കാരണം മനുഷ്യന്റെ കടന്നു കയറ്റം അവയുടെ ആവാസവ്യവസ്ഥയെ തകർത്തത്താണ്‌. ഒരുപക്ഷെ നമുക്ക് മുന്നേയുള്ള നമ്മുടെ പൂർവ്വികർ കണ്ടതും എന്നാൽ നമ്മൾ കാണാത്തതുമായ ഒരുപാട് മൃഗങ്ങളും പക്ഷികളുമൊക്കെ ഭൂമിയിൽ നിന്നും വംശ നാശം സംഭവിച്ചു പോയിട്ടുണ്ട് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുപക്ഷെ, അതെല്ലാം സത്യമായിരിക്കാം. എന്നാൽ വംശംനാശം സംഭവിക്കാതെ ഇപ്പോഴും നില കൊള്ളുന്ന ചില പ്രാചീനകാല ജീവികളുണ്ട് നമ്മുടെ ഈ ഭൂമിയിൽ. അവ ഏതൊക്ക ആണെന്ന് നോക്കാം.



Exist Animals
Exist Animals

ആദ്യമായി ഫ്രിൽഡ് ഷാർക്‌ എന്താണ് എന്ന് നോക്കാം. ഈ വിഭാഗക്കാർ ജീവനുള്ള ഒരു ഫോസിലാണ് എന്നാണ് പറയപ്പെടുന്നത്.ജപ്പാനിലെ ഒരു പ്രദേശമായ സുരുഗ ബെയിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2007 ൽ ജപ്പാനിലെ ടോക്യോ എന്ന സ്ഥലത്തു നിന്നാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. 150 വർഷം മുമ്പായിരിക്കാം ചിലപ്പോൾ ഇവ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടുന്നത് എന്നാണ് വ്യക്തമാക്കുന്നത്. ഇരുണ്ട തവിട്ട് നിറവും ൨ മീറ്ററോളം നീളമുണ്ടായിരിക്കുമെന്നും പറയപ്പെടുന്നു.



അടുത്തതായി ഹോഴ്സ് ഷൂ ഷ്രിമ്പ്. ഇവയും വംശനാശം സംഭവിക്കാത്ത ഒരു പ്രാചീന കാല ജീവിയാണ്. ഇത് ഒരിനം ചെമ്മീനാണ്. ഇവ കാണപ്പെട്ടിരുന്നത് 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ കാലത്താണത്രെ. ഏകദേശം.രണ്ടു മുതൽ നാല് മീറ്റർ വരെ നീളമുണ്ടാകും ഇവയ്ക്ക്. എല്ലാ കാലാവസ്ഥയോടും പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുന്ന ചില പ്രത്യേകതരം ജീവികളാണിവ. കാലാവസ്ഥയ്ക്കുണ്ടാകുന്ന എല്ലാ വ്യതിയാനങ്ങളെയും ഇവ അതി ജീവിക്കും എന്ന് തന്നെ പറയാം. പ്രായം കൂടിയ ചെമ്മീനുകൾ ചത്തു പോയാലും ഇവയുടെ മുട്ടകൾ ഒരു കേടുപാടും കൂടാതെ ദീർഘകാലം നില നിൽക്കും എന്നതാണ് വളരെ അത്ഭുതകരമായ കാര്യം. അത് കൊണ്ട് തന്നെ വെള്ളം വറ്റി ഒരുപാട് കാലത്തിനു ശേഷം അങ്ങോട്ട്  വെള്ളം വന്നാൽ  ഇവ വീണ്ടും ഉണ്ടാകുന്നതാണ്.ഇതുപോലെയുള്ള ജീവികൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.