വംശനാശം സംഭവിച്ച ജീവികൾ തിരിച്ചു വരാൻ പോകുന്നു.

ഒരു കാലത്ത് നമ്മുടെ ഈ കുഞ്ഞു ഭൂമിയിൽ ഒരുപാട് ഭീകര ജീവികൾ വസിച്ചിരുന്നു. ഒട്ടുമിക്ക ജീവികളും മനുഷ്യ ജീവന് തന്നെ ഏറെ ഭീഷണി ഉയർത്തിയിരുന്നവരാണ്. അത് കൊണ്ട് തന്നെ ദൈവം പ്രകൃതിയാൽ തന്നെ അവയെ നശിപ്പിക്കുകയും ചെയ്തു. പല പുരാതന ജീവികളുടെയും ഫോസിലുകൾ ഇന്നും നമ്മുടെ മ്യുസിയങ്ങളിൽ കാണാൻ കഴിയും. മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന ജീവികൾ മാത്രമല്ല, നല്ല കുറെ ജീവികളും ഭൂമിയിൽ ഉണ്ടായിരുന്നു. പക്ഷെ, മനുഷ്യന്റെ അമിതമായ കടന്നു കയറ്റം അവയുടെ വംശനാശത്തിന് വഴിയൊരുക്കി. എങ്കിലും അവയുടെ ഡിഎൻഎ ഉപയോഗിച്ച് കൊണ്ട് വംശനാശം സംഭവിച്ച പല ജീവികളെയും പുനർജനിപ്പിക്കാനുള്ള ശ്രമം ശാസ്ത്ര ലോകം നടത്തുന്നുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Extinct species are about to return
Extinct species are about to return

സാബെർ ടൂത് ടൈഗർ. പതിനൊന്നായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചു പിന്നീട് വംശനാശം സംഭവിച്ച ഒരു കടുവയാണിത്. 2014 ഇൻഗ്ലണ്ടിലെ ഒരു സ്ഥലത്തെ മഞ്ഞിനടിയിൽ നിന്നും നാശം സംഭവിക്കാത്ത ഇവയോട് തലയോട്ടി കണ്ടെടുത്തത്തു. ഇതിലെ ഡിഎൻഎ ഉപയോഗിച്ചാണ് ഈ കടുവയെ പുനർസൃഷ്ട്ടിക്കാൻ ശ്രമിക്കുന്നത്. ഇവയ്ക്ക് സാധാരണ കടുവയേക്കാൾ രണ്ടു മടങ്ങു വലിപ്പമുണ്ടായിരിക്കും. ഇരയെ പിടിക്കാനുള്ള ഇവയുടെ പ്രധാന ആയുധം എന്ന് പറയുന്നത് 50സെമീ നീളമുള്ള ഇവയുടെ പല്ലുകളാണ്. ഈ പല്ലുകൾ ഉപയോഗിച്ചു ആനകളെ വരെ ആക്രമിക്കാൻ ശക്തിയുണ്ട്. 200മുതൽ 600പൗണ്ട് ഭാരമുള്ള ഇവയുടെ നീളം എന്ന് പറയുന്നത് 13അടിയാണ്.

ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.