അങ്ങനെ പുരുഷനും ഗര്‍ഭം ധരിച്ചു. ലോകത്തെ അമ്പരിപ്പിച്ച ചില ഗര്‍ഭിണികള്‍.

ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ മൂല്യം നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ നിമിഷമാണ് അവൾ ഗർഭിണി ആവുക എന്നത്. ഗർഭധാരണം നടന്നത് മുതൽ പിന്നെയങ്ങോട്ടുള്ള കാലയളവുകൾ അവൾ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയായിരിക്കും. തനിക്കുള്ളിലെ പുതിയൊരു ജീവന് വേണ്ടിയുള്ള ഒരു നീണ്ട കാത്തിരിപ്പ്. അമ്മ എന്ന പുതിയ മാഹാത്മ്യം നിറഞ്ഞ പുതിയൊരു പദവി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള ഒരു പത്തു മാസ കാലത്തെ കാത്തിരിപ്പ്. തനിക്കുള്ളിൽ വളരുന്ന ആ കുഞ്ഞിന്റെ കുസൃതി നിറഞ്ഞ ചവിട്ടുകളും ഇളക്കങ്ങളും നോക്കി കാതോർത്തിരിക്കുന്ന വളരെ ആഹ്ലാദം നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ. ഒരു അമ്മയാകുക അല്ലെങ്കിൽ ഒരച്ഛനാകുക എന്നത് ഏതൊരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിൽ കിട്ടാവുന്ന വലിയൊരു സൗഭാഗ്യമാണ്. നമ്മൾ എല്ലാവരും സാധാരണ ഗർഭധാരണം മാത്രമേ കണ്ടിട്ടുള്ളൂ. പുരുഷൻ ഗർഭം ധരിച്ചതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?എന്നാൽ ചില വിചിത്രമായ ഗർഭധാരണത്തെ കുറിച്ച് കേൾക്കാം.

Extraordinary pregnancies that amazed the world
Extraordinary pregnancies that amazed the world

ഒരേ സമയം അമ്മൂമ്മയും അമ്മയുമായ ഒരു സ്ത്രീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല അല്ലെ? അങ്ങനൊരു 56 കാരിയായ സ്ത്രീ ഇംഗ്ലണ്ടിൽ ജീവിച്ചിരിപ്പുണ്ട്. ജാസി ഡാലെൻബർഗ്. ഇവർ ഒരു സമയം അമ്മയും അമ്മൂമയുമായി എന്ന് കേൾക്കുമ്പോൾ വളരെ കൗതുകം തോന്നുന്നില്ലേ? മുപ്പത്താറു വയസ്സുള്ള തന്റെ മകളായ കിം കോസനയ്ക്ക് എന്തോ പ്രശ്നം കാരണം ഗർഭധാരണം നടത്താൻ സാധിക്കുമായിരുന്നില്ല. ദത്തെടുക്കുന്ന കാര്യവും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. തന്റെ മകളുടെ വലിയൊരു ആഗ്രഹം സാധിക്കാൻ വേണ്ടി ജാസി ഡാലെൻബർഗ് എന്ന അൻപത്തിയാറുകാരി തന്റെ മകൾക്കു വേണ്ടി ഗർഭം ധരിക്കുകയും മൂന്നു പെൺമക്കൾക്ക് ജന്മം നൽകുകയും ചെയ്തു. ഇത്തരത്തിൽവളരെ വിചിത്രമായ കാര്യങ്ങൾ നമ്മുടെ ഈ ലോകത്തു നടക്കുന്നുണ്ട്. അമേരിക്കക്കാരനായ ഒരു പുരുഷൻ ഗർഭം ദാഹരിച്ചതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. അത്തരത്തിലുള്ള വളരെ കൗതുകം നിറഞ്ഞ ഗർഭധാരണത്തെ  കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.