കണ്ണഞ്ചിപ്പിക്കുന്ന ദുബായിലെ പ്രൊജെക്റ്റുകള്‍.

ദുബായ് എന്നത് പലർക്കും ഇന്ന് ഒരു സ്വപ്ന രാജ്യം തന്നെയാണ്. അത്കൊണ്ട് തന്നെ ദുബായ് രാജ്യത്തെ പല കാര്യങ്ങളും നമ്മുടെ നാട്ടിൽ നടപ്പിലാക്കാൻ പല ആളുകളും ഇന്ന് ശ്രമിച്ചു കൊണ്ടിരിക്കയാണ്. ദുബായിലെ ഭീമൻ കെട്ടിടങ്ങളാണ് ദുബായിയെ ലോകത്ത് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെടാൻ കാരണം. പലരും ഇന്ന് വാചാലാരാകുന്നത് ദുബായിലെ ബാർ ഖലീഫ എന്ന മാനം മുട്ടെ ഉയർന്നു നിൽക്കുന്ന ആ ഭീമൻ കെട്ടിടത്തെ കുറിച്ചാണ്. എന്നാൽ ബുർജ് ഖലീഫ എന്ന കീട്ടിടം മാത്രമല്ല ദുബായിയെ ആളുകൾ ആകർഷിക്കപ്പെടാൻ കാരണം. അതിനേക്കാൾ മനോഹരമായ ഭീമൻ കെട്ടിടങ്ങൾ ദുബായ് എന്ന രാജ്യത്തിനു സ്വന്തമായുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Dubai Projects
Dubai Projects

മ്യുസിയം ഓഫ് ദി ഫ്യുച്ചർ. ദുബായിലെ ഏറ്റവും പ്രശസ്തമായ ഷെയ്ഖ് സായിദ് റോഡിനു സമീപത്തായി വളരെ വ്യത്യസ്തമായ രീതിയിൽ ഒരു വലിയ ബിൽഡിങ് നിർമ്മിച്ചിരുന്നു. ഏകദേശം ആ കെട്ടിടത്തിന്റെ രൂപം കണ്ടാൽ ഒരു കണ്ണ് പോലെ തോന്നിക്കും. ഇത് നിർമ്മിക്കാൻ മുൻകൈ എടുത്തത് ദുബായിലെ മുഹമ്മദ് ബിൻ റഷീദ് അൽ മക്‌തൂം തന്നെ ആയിരുന്നു. ഇവിടെ ഭാവിയിൽ ഒരുപാട് ജോലി സാധ്യകൾ തീർച്ചയായും വരുമെന്ന് പറയപ്പെടുന്നു. 2020സെപ്റ്റംബറിലാണ് ഈ കെട്ടിടം തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഇവിടെ കൂടുതലായും മുൻഗണന നൽകുന്നത് റോബോർട്ടിനും അതുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതതയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനുമാണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. 3ഡി പ്രിന്റിങ് ടെക്‌നോളജിയിലാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ കെട്ടിടങ്ങളിലൊന്നാണ് മ്യുസിയം ഓഫ് ഡി ഫ്യുച്ചർ.

ഇതുപോലെയുള്ള ദുബായിലെ മനോഹരമായ മറ്റു കെട്ടിടങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.