എയര്‍ ഹോസ്റ്റസ്മാര്‍ക്ക് മാത്രം അറിയുന്ന ഒരു രഹസ്യം. ഒരിക്കലും യാത്രക്കാർ അറിയാത്ത കാര്യം.

ഇന്ന് വിമാനത്തിൽ യാത്ര ചെയ്യാത്തവർ ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒട്ടുമിക്ക ആളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടാകും. എന്നാൽ മറ്റു ചിലർക്കാകട്ടെ വിമാന യാത്ര എന്ന് പറയുന്നത് ഇന്നും വലിയൊരു സ്വപ്നമായി ഒതുങ്ങി നിൽക്കുന്നുണ്ടാകും. ഇതിലൊന്നും പെടാത്ത വേറൊരു വിഭാഗം ആളുകൾ ഉണ്ട്. ഒരു പൈലറ്റ് എന്നോ അല്ലെങ്കിൽ എയർ ഹോസ്റ്റസോ ആകണമെന്ന് ഉള്ളിൽ തീവ്രമായി ആഗ്രഹിക്കുന്നവർ. “ടേക്ക് ഓഫ്” എന്ന സ്വപ്നം മാത്രം ഉള്ളിൽ വെച്ച് കൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം യുവാക്കൾ നമുക്കിടയിൽ ഉണ്ട്. ഇവർ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് വിശ്വസിക്കുന്നുമുണ്ട്.. ഒരു ദിവസമെങ്കിലും ഞങ്ങളും അതിൽ കയറി യാത്ര ചെയ്യുമെന്ന്.

നമ്മളിന്ന് ഇവിടെ പറയുന്നത് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ സ്ഥിരമായി കാണുന്ന ഫ്‌ളൈറ്റ് അറ്റൻഡുമാരെ കുറിച്ചാണ്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് പല കാര്യങ്ങളും ആവശ്യമായി വന്നേക്കാം. ഇത്തരം ആവശ്യങ്ങൾ എല്ലാം നമ്മൾ പറയുന്നത് ഫ്‌ളൈറ്റ് അറ്റൻഡുമാരോടാണ്. എന്നാൽ നമ്മൾ ചോദിച്ച കാര്യം ഒരു ഫ്‌ളൈറ്റ് അറ്റൻഡറിനു മറ്റൊരു അറ്റൻഡറുമായി ആശയവിനിമയം നടത്താനായി ചില രഹസ്യ കോഡുകൾ ഉണ്ട്. എന്നാൽ യാത്രക്കാരായ നമ്മൾക്ക് ഇത്തരം കോഡുകൾ മനസ്സിലാകില്ല എന്നതാണ് വാസ്തവം.

Flight attendant
Flight attendant – Image Credits: Businessinsider.in

നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള ആളാണെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചു കാണും. കൈ കൊണ്ട് ഫ്ളൈറ്റ് അറ്റൻഡുമാർ തമ്മിൽ പല ആംഗ്യവും കാണിക്കുന്നത്. എന്നാൽ അത് അവർക്കു തമ്മിൽ ആശയ വിനിമയം നടത്താനുള്ള ഒരു കോഡ് ഭാഷയാണ്. ഉദാഹരണത്തിന് ഒരു യാത്രക്കാരൻ ചായയും കോഫിയും ചോദിച്ചു എന്നിരിക്കട്ടെ. ഇത് ചായയും കോഫിയും ഉണ്ടാകുന്ന ആളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെ എന്നറിയണ്ടേ? ഒരു വിരൽ ഉയർത്തിയാൽ ഒരു തള്ള വിരൽ ഉയർത്തിയാൽ ചായയും ഒരു തള്ള വിരലും ചൂണ്ടു വിരലും കൂടി ഉയർത്തിയാൽ കോഫിയും ആണ് എന്നാണു അവർ അർത്ഥമാക്കുന്നത്. മാത്രമല്ല, ഒരു ഫ്‌ളൈറ്റ് അറ്റൻഡർ ആകണമെന്നുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അത്യാവശ്യം ഹൈറ്റ് ഉണ്ടായിരിക്കണം. മാത്രമല്ല, ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇത്ര വർഷം ജോലി ചെയ്തോളാം എന്ന കരാറിൽ ഒപ്പു വെയ്ക്കണം. ആ കരാർ ലംഘിച്ചാൽ നല്ല ഭീമമായ തുക നൽകേണ്ടി വരും. ഇനിയുമുണ്ട് ഒരു ഫ്‌ളൈറ്റ് അറ്റൻഡുമാർക്ക് പിന്നിലുള്ള രഹസ്യങ്ങൾ. അത് എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.