ഞെട്ടിപ്പിക്കുന്ന ഫുഡ് പാക്കേജിങ് വിദ്യകൾ.

നല്ല ഭക്ഷണം ഉണ്ടാക്കിയാൽ മാത്രം പോര. ഉണ്ടാക്കിയ ഭക്ഷണം നല്ല രീതിയിൽ പ്രദർശിപ്പിച്ചാൽ മാത്രമേ ആളുകൾ അത് ഇഷ്ട്ടപ്പെടുകയൊള്ളൂ. അത്കൊണ്ട് തന്നെ, ഇന്ന് നാം ദൈനം ദിനം നിരവധി ഫുഡ് പാക്കേജിങ് വിദ്യകൾ കണ്ടു വരുന്നുണ്ട്. അതും തികച്ചും വ്യത്യസ്ഥവും അത്ഭുതപ്പെടുത്തുന്ന പാക്കേജിങ് വിദ്യകൾ. കാരണം, ഇന്ന് ആളുകൾ കുക്കിങ് മേഖലയിൽ ഒട്ടനവധി അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നുണ്ട്. അതായത്, ആളുകൾക്ക് ഇന്ന് ഭക്ഷണത്തിനോടും പാചകത്തിനോടും ഒരു പ്രത്യേക ഗുണം തോന്നിയിട്ടുണ്ട്. ഇന്ന് നമ്മൾ പറയാൻ പോകുന്നത് അത്ഭുതപ്പെടുത്തുന്ന ചില ഫുഡ്പാക്കേജിങ് വിദ്യകളെ കുറിച്ചാണ്. എന്തൊക്കെയാണ് എന്ന് നോക്കാം.

Food packaging techniques.
Food packaging techniques.

പിസ ബോക്സ്. നമ്മളിൽ ഭൂരിഭാഗം ആളുകളും പിസ കഴിച്ചിട്ടുണ്ടാകും. അത്കൊണ്ട് തന്നെ പിസ ബോക്സ് കാണാത്തവരായി അധികമാരും ഉണ്ടാവുകയില്ല. സാധാരണ പിസ ബോക്സ് എന്ന് പറയുന്നത് ഒരു വലിയ സ്‌ക്വയർ ബോക്സ് ആയിരിക്കും. നമുക്കറിയാം, ഒരു പിസയുടെ കഷ്ണം കഴിക്കണം എന്നുണ്ട് എങ്കിൽ ഒരു പാത്രം അത്യാവശ്യമാണ്. എന്നാൽ അതിനൊരു പരിഹാരമായി ഇവിടെയിതാ ഒരു ഉഗ്രൻ വിദ്യ. അതായത്, പിസ വാങ്ങുമ്പോൾ പ്രത്യേകമായി തയ്യാറാക്കിയ നാല് പീസായി ഭാഗിക്കാൻ കഴിയുന്ന ഒരു ബോക്‌സാണിത്. ഇതിൽ നിന്നും നാല് പീസ് കീറിയെടുത്ത് ഒരു പാത്രമെന്ന പോലെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ഇതുപോലെയുള്ള മറ്റു ഫുഡ് പാക്കേജിങ് വിദ്യകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.