പേടിപ്പെടുത്തുന്ന പാലം.

ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് രണ്ടു കരകളെ പരസ്പ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ. ഇവയ്ക്ക് ചരിത്രങ്ങളിൽ വലിയൊരു സ്ഥാനം ഉണ്ടെന്നു തന്നെ പറയാം. നമ്മളെല്ലാം നമ്മുടെയൊക്കെ ജീവിതത്തിൽ നിരവധി പാലങ്ങൾ സന്ദർശിച്ചിട്ടുള്ളവരും അതുപോലെത്തന്നെ അതിലൂടെ സഞ്ചരിച്ചിട്ടുള്ളതുമാണ്. എന്നാൽ, കാണുമ്പോൾ തന്നെ തലയിൽ കൈവെച്ചു പോകുന്ന തരത്തിൽ അത്രയും പേടി തോന്നുന്ന നിരവധി ബ്രിഡ്ജുകൾ അഥവാ പാലങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. അത്തരത്തിൽ കണ്ടാൽ അതിശയവും ഭയവും തോന്നുന്ന ചില പാലങ്ങൾ നമുക്ക് പരിചയപ്പെടാം.

Glass Bridge
Glass Bridge

ക്യൂവെസ്‌കചക മൂവൻ ബ്രിഡ്ജ്.ഈ പാലം പെറുവിലെ കാസ്കോയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഇതിന് അഞ്ഞൂറ് വർഷം പഴക്കമുണ്ട്. നമുക്കെല്ലാം അത്യാവശ്യം ഉയരത്തിലുള്ള ഒരു കോൺക്രീറ്റ് പാലത്തിലൂടെ നടക്കാൻ തന്നെ പേടി ആയിരിക്കും.അങ്ങനെയെങ്കിൽ ഒരു പുല്ലു കൊണ്ട് നിർമ്മിച്ച പാലത്തിലൂടെ സഞ്ചരിക്കുന്ന കാര്യം പറയുകയേ വേണ്ട. അതെ, ഈ പാലം പുല്ലു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിശയം തോന്നുന്നില്ലേ. ഇതിന് അഞ്ഞൂറ് വർഷം പഴക്കമുണ്ടെങ്കിലും വർഷംപ്രതി ഇവ പുതുക്കി പണിയാറുണ്ട് കേട്ടോ. അപ്പോൾ പൊട്ടി വീഴുമോ എന്ന കാര്യത്തിൽ ഭയക്കേണ്ടതില്ല. ഇവയുടെ പുനർ നിർമ്മാണത്തിനായി എടുക്കുന്നത് മൂന്നു ദിവസമാണ്. ഇത് പുതുക്കി പണിയുന്നത് ഇവിടുത്തെ പ്രദേശവാസികൾ തന്നെയാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് ക്യൂവോയ എന്ന പുല്ലാണ്. ഈ പുല്ലുകൾ കോർത്തിണക്കി കയറാക്കി മാറ്റിയ ശേഷം 118 ഫീറ്റ് നീളമുള്ള ഈ പാലം നിർമ്മിക്കുന്നു. ഇവിടേക്ക് വിനോദ സഞ്ചാരികൾക്ക് എപ്പോഴും പ്രവേശിക്കുവാനുള്ള അനുവാദമുണ്ട് എങ്കിലും ഈ പാലത്തിന്റെ പുനർ നിർമ്മാണ വേളയിൽ വരുന്നതായിരിക്കും ഏറ്റവും നല്ലത്. കാരണം, അവർ ഈ പാലം എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നും അവരുടെ സംസ്കാരം എന്താണ് എന്നൊക്കെ മനസ്സിലാക്കാനും സാധിക്കും. ഇത്തരത്തിലുള്ള മറ്റു പാലങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീതിയോ കാണുക.