ലോക്ഡൌണില്‍ കരിമീന്‍ കൃഷി ഇങ്ങനെ ചെയ്താല്‍ സമ്പന്നന്‍ ആകാം.

അധികം മുതല്‍മുടക്കില്ലാതെ വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ചെയ്യാന്‍ കഴിയുന്ന നല്ലൊരു ബിസിനസ് ആണ് കരിമീന്‍ കൃഷി. പ്രത്യേകിച്ച് ഇപ്പോഴത്തെ ഒരു കാലാവസ്ഥയ്ക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്ന ഒരു നല്ലൊരു വരുമാന മാര്‍ഗം തന്നെയാണിത്. മാത്രമല്ല,ഈ ഒരു സമയത്ത് നമുക്ക് നന്നായി ലാഭം കൊയ്യാനായി സാധിക്കും. കാരണം ഇപ്പോള്‍ നമുക്ക് ധരാളമായി മഴ ലഭിക്കുന്നതിനാല്‍  വെള്ളം കെട്ടി നിര്‍ത്താനായി നല്ല സുഖമായിരിക്കും. കാരണം നമ്മുടെ വീടുകളിലും പരിസരത്തും എല്ലാമുള്ള കിണറുകളും കുളങ്ങളുമെല്ലാം തന്നെ നിറഞ്ഞു കവിഞ്ഞിട്ടുണ്ടാകും. അത് കൊണ്ട് ഈ സീസണില്‍ ചെയ്യാന്‍ കഴിയുന്ന നല്ലൊരു കൃഷി തന്നെയാണിത്. മാത്രമല്ല, നമുക്ക് നമ്മുടെ വീടുകളില്‍ വെച്ചു കൊണ്ട് തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു ബിസിനസ് ആയതിനാല്‍ നമ്മുടെ ശ്രദ്ധയും നോട്ടവും എപ്പോഴും  ഉണ്ടായിരിക്കും.

ഈ കരിമീന്‍ കൃഷി നടത്തുന്നതോടൊപ്പം നമുക്ക് മറ്റു ജോലികളില്‍ ഏര്‍പ്പെടാനും കഴിയുമെന്നാണ് ഇത് കൊണ്ടുള്ള മറ്റൊരു ഉപകാരം. മാത്രമല്ല, ഇപ്പോള്‍ ലോക്ക്ഡൌന്‍ ആയതിനാല്‍ നമ്മള്‍ എപ്പോഴും വീട്ടില്‍ തന്നെ ഉണ്ടായിരിക്കും. കൂടാതെ നമ്മുടെ പരിചരണം നന്നായി ലഭിക്കു താനും.  ആദ്യം നമ്മള്‍ ചെറിയ മീനുകളെ കൊണ്ട് വന്നു കുളങ്ങളിലോ കിണറുകളിലോ നിക്ഷേപിക്കുക.  ആദ്യം തന്നെ നമ്മള്‍ ഈ ഒരു കൃഷിയെ കുറിച്ചു നന്നായി പഠിച്ച ശേഷം തുടങ്ങുകയാണെങ്കില്‍ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് നല്ലൊരു വരുമാനം ഉണ്ടാക്കാവുന്നതാണ്. മാത്രമല്ല, വെള്ളമില്ലാത്ത സ്ഥലങ്ങളിലാണ് വെള്ളം കെട്ടി നിര്‍ത്തി മീന്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ മഴക്കാലം കഴിഞ്ഞ ശേഷവും അവിടെ വെള്ളം കെട്ടി നിര്‍ത്താനുള്ള സംവിധാനങ്ങള്‍ ചെയ്യുക. മാത്രമല്ല അവിടെ കരിമീനുകള്‍ക്ക് വളരാന്‍ അനുയോജ്യമായ സ്ഥലം തന്നെയാണോ എന്നും പരിശോധിക്കുക.

കരിമീന്‍ മാത്രമല്ല, മറ്റു മീനുകളും നമുക്ക് കൃഷി ചെയ്യാവുന്നതാണ്. എന്നാല്‍ പൊതുവേ നമ്മുടെ നാട്ടിലും പുറത്തുമൊക്കെ കരിമീനിനു ആള്‍ക്കാര്‍ കൂടുതലാണ്. അത് കൊണ്ട് തന്നെ ഓരോ ദിവസവും അതിന്‍റെ വില കൂടി കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ സീസന്‍ കഴിഞ്ഞാല്‍ വില കുറയുമോ എന്ന ആശങ്ക വേണ്ട. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ഈ കരിമീന്‍ കൃഷി ആരംഭിക്കുന്നതിനു മുമ്പായി ഇതിനെ കുറിച്ചു ആഴത്തില്‍ പഠിക്കുകയാണെങ്കില്‍ വെറും 2-3 മാസം കൊണ്ട് തന്നെ നല്ലൊരു വരുമാന മാര്‍ഗം ഉണ്ടാകുന്നതായിരിക്കും.