രണ്ടു വര്ഷം തികയില്ലന്ന് പറഞ്ഞ ദാമ്പത്യം.. ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി.

തന്‍റേതായ അഭിനയ മികവ് കൊണ്ട് മലയാളി മനസ്സില്‍ ഏറെ പ്രീതി നേടിയ ഒരു സിനിമാ തരമാണ് ഗിന്നസ് പക്രു. ഇപ്പോള്‍ തന്‍റെ ജീവിതത്തില്‍ നേരിട്ടുള്ള വലിയ വലിയ വെല്ലുവിളികളെയും ആക്ഷേപങ്ങളെയും കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ഗിന്നസ് പക്രു. തന്‍റെ ജന്മവൈകല്യമായ പൊക്കക്കുറവു കാരണം ഒരുപാട് സ്ഥലങ്ങളില്‍ നിന്നും തന്‍റെ മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ഇട വന്നിട്ടുണ്ട് എന്ന് ഗിന്നസ് പക്രു പറയുന്നു. എന്നാല്‍ ഇന്ന് താരം ഒരുപാട് ആളുകള്‍ അറിയപ്പെടുന്ന ഒരു സിനിമാ താരമായി മാറിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒട്ടനവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഗിന്നസ് പക്രുവിന്‍റെ യഥാര്‍ത്ഥ പേര് അജയ് കുമാര്‍ എന്നാണ് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. 1976 ആഗസ്റ്റില്‍ കൊല്ലം ജില്ലയിലെ കുണ്ടറ എന്ന സ്ഥലത്ത്  അംബുജാക്ഷിയമ്മയുടെയും രാധാകൃഷ്ണപിള്ളയുടെയും മകനായി ജനിച്ചു.

Guinness Pakru
Guinness Pakru

അച്ഛന്‍ ഒരു ഓട്ടോഡ്രൈവറും അമ്മ ഒരു എല്‍ഐസി ജീവനക്കാരിയുമായിരുന്നു. എന്നാല്‍ പക്രു ജനിച്ചതോട് കൂടി അവര്‍ കോട്ടയത്തേക്ക് മാറി. നാലാം ക്ലാസ് വരെ സിഎംഎസ് എല്‍പി സ്കൂളിലും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത് സിഎംഎസ് ഹൈസ്കൂളിലും ആയിരുന്നു. കൂടാതെ കോട്ടയം ബസേലിയസ് കോളേജില്‍ നിന്ന് എക്കണോമിക്സില്‍ ബിരുദവും നേടി. എന്തൊക്കെ ആയാലും അജയ് തന്‍റെ ജീവിതം കലയ്ക്കും അഭിനയത്തിനും വേണ്ടി ജീവിതം മാറ്റി വെച്ചു. അജയ് തന്‍റെ കലാ ജീവിതം തുടങ്ങുന്നത് മിമിക്രിയിലൂടെയാണ്. നാദിര്‍ഷ പോലെയുള്ള മിമിക്രി കലാകാരന്മാരുടെ ട്രൂപ്പിന്‍റെ കൂടെ സ്ഥിരമായി വെടി പങ്കിടുന്ന ഒരാളായിരുന്നു അജയ്. 18 വയസ്സ് ആയപ്പോഴേക്കും നിരവധി വേദികളില്‍ മിമിക്രി അവതരിപ്പിച്ചു. 1984 ല്‍ അമ്പിളി അമ്മാവന്‍ എന്ന സിനിമയിലൂടെ അജയ് ബാല താരമായി എത്തിയിരുന്നു. ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകില്‍ പക്രു ഏറെ പ്രേക്ഷക പ്രീതി നേടി. 2005 ല്‍ അത്ഭുത ദ്വീപ് എന്ന സിനിമയില്‍ നായകനായി എത്തിയതോടെ ആളുകള്‍ മനസ്സറിഞ്ഞു സ്വീകരിച്ചു. അതിനു ശേഷം 2006ല്‍ താരത്തിന്‍റെ വിവാഹം കഴിഞ്ഞു. പലരും തനിക്കു വിവാഹം കഴിക്കാന്‍ എന്ന് കഴിയില്ല എന്നും ഇനി അഥവാ വിവാഹം കഴിയുകയാണെങ്കില്‍ കൂടിയാല്‍ രണ്ടു വര്‍ഷം മാത്രമേ നില നില്‍ക്കൂ എന്ന് പറഞ്ഞു കളിയാക്കി പറഞ്ഞവരുണ്ട് എന്ന് പക്രു പറയുന്നു. ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം തികയുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഒരു മകളുമുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ഇത് വരെ ഒരു പ്രശനവുമില്ല എന്ന് ഗിന്നസ് പക്രു കൂട്ടിച്ചേര്‍ക്കുന്നു. കൂടുതല്‍ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.