ബുദ്ധിയുള്ള ആളുകള്‍ മാത്രം ചെയ്യുന്ന ശീലങ്ങള്‍.

ജീവിതത്തിൽ സക്സസ് ആയിട്ടുള്ള ആളുകളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അവർ എങ്ങനെയാണ് സക്സസ് ആയിട്ടുള്ളതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? അതിനു പിന്നിലുമോരു കാരണം ഉണ്ടായിരിക്കും. വെറുതെ ഒരു സായാഹ്നത്തിലോ ഒരു പുലരിയിലോ അവർ വിജയിച്ചതല്ല ജീവിതത്തിൽ. അവരുടെ ജീവിതചര്യകളോക്കെയായിരിക്കും പലപ്പോഴും അതിന് കാരണമായി ഉണ്ടാവുക. അങ്ങനെ ജീവിതത്തിൽ വിജയിച്ച ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Habits that only intelligent people do
Habits that only intelligent people do

അവരുടെ സ്വഭാവങ്ങൾ എടുത്തു നോക്കുമ്പോൾ അതിൽ ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടോരു കാര്യമെന്നത് തങ്ങളുടെ ജോലിക്ക് എന്നത് പോലെതന്നെ തങ്ങളുടെ ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകേണ്ടതാണ് എന്ന് അവർക്ക് അറിയാം. എപ്പോഴും നന്നായി കഷ്ടപ്പെടുന്നവർക്ക് മാത്രമേ ഒരു മികച്ച ഗുണം ലഭിക്കുകയുള്ളൂ. അത് വളരെ സത്യമായ ഒരു കാര്യം തന്നെയാണ്. എങ്കിലും നമ്മൾ നല്ല രീതിയിൽ കഷ്ടപ്പെടണം. എങ്കിലും നമ്മുടെ ശരീരത്തെ പൂർണ്ണമായും നമ്മൾ അതിനുവേണ്ടി വിട്ടുകൊടുക്കുക എന്നല്ല അതിനർത്ഥം. നമ്മുടെ ഇഷ്ടങ്ങൾ നമ്മൾ പിന്തുടരുക, നമ്മുടെ ശരീരത്തിന് ഒരു റെസ്റ്റ് കൊടുക്കുക എന്നുദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിന് ഉറക്കം നൽകുന്നതല്ല.

നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വേണ്ടി സമയം ചിലവഴിക്കുക. ചിലർക്ക് പാട്ട് കേട്ടിരിക്കുന്നതായിരിക്കും ഇഷ്ടം. മറ്റു ചിലർക്കാവട്ടെ കുറേസമയം ബുക്ക് വായിക്കുന്നതായിരിക്കും ഇഷ്ടം. അപ്പോൾ നമ്മുടെ മനസ്സിലെ ടെൻഷനു ഒരു കുറവ് വന്നിട്ടുണ്ടാവും. ജോലി സമയങ്ങളുടെ ഇടവേളകൾ എടുത്ത് നമ്മൾ നമ്മളിലേക്ക് തിരിയുക.

നമ്മുടെ ഇഷ്ടങ്ങളെയും കണ്ടെത്താൻ ശ്രമിക്കുക. അതിനുവേണ്ടി കുറച്ചു സമയമെങ്കിലും കണ്ടെത്തുക. അങ്ങനെ എങ്കിൽ മാത്രമേ നമ്മുടെ ജീവിതം മികച്ചതാകു. അതിരാവിലെ ഉണരുകയും ഒരുപാട് താമസിക്കാതെ ഉറങ്ങുകയും ചെയ്യുന്ന ഒരു ജീവിതചര്യ പിന്തുടരുന്നതും വളരെ നല്ല കാര്യമാണ്. രാവിലെ ഉണരുകയെന്ന് പറയുമ്പോൾ അത് നിങ്ങളുടെ അവധി ദിവസങ്ങളിൽ കൂടി ആവർത്തിക്കണം എന്നതാണ്. അല്ലാതെ ജോലി ചെയ്യുന്ന ദിവസങ്ങളിൽ മാത്രമല്ല അതിരാവിലെ ഉണരുന്നത്. ഒരു പത്തു മണിയോടെ ഉറങ്ങുന്നവർ പൂർണ ആരോഗ്യവാൻമാരും ആയിരിക്കും.

മാത്രമല്ല അപ്പോൾ നിങ്ങൾക്ക് ഒരു ദിവസത്തിൽ കൂടുതൽ സമയം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ഓരോ കാര്യങ്ങളും മികച്ചതാക്കുവാൻ സാധിക്കും. ആവശ്യത്തിനുള്ള ഉറക്കവും ലഭിക്കും. ഇങ്ങനെയുള്ള ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമ്പോൾ തന്നെ നമ്മുടെ ജീവിതത്തിനൊരു അടുക്കും ചിട്ടയും വരുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ കഴിക്കുന്ന ഭക്ഷണം ദഹിക്കാനും കുറച്ച് വ്യായാമങ്ങളിൽ ഏർപ്പെടുക.