റെയില്വേ പാളത്തില് തീയിടുന്നത് കണ്ടിട്ടുണ്ടോ ? എങ്കില് നിങ്ങള് ഇത് അറിയണം.

ഈ ലോകത്ത് നമുക്കറിയാത്ത നമ്മൾ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ചില കാര്യങ്ങൾ ഉണ്ടാകും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പണ്ട് കാലങ്ങളിൽ ക്ലോക്കും മാറ്റും നിലവിലുണ്ടായിരുന്നില്ല. ആ സമയത്ത് എങ്ങനെയായിരുന്നു ആളുകൾ സമയം നോക്കിയിരുന്നത്.? ചിലർ വെയിലിന്റെ അടിസ്ഥാനത്തിലോക്കെയാണ് സമയം നോക്കിയതെന്ന് പറയാറുണ്ട്. എന്നാൽ മറ്റു ചിലരാവട്ടെ സമയം നോക്കുന്നത് പൂച്ചയുടെ കണ്ണുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പറയുന്നത്. പൂച്ചയെ നോക്കി സമയം കണ്ടെത്തിയിരുന്നോരു കാലഘട്ടമുണ്ടായിരുന്നുവത്രേ. അങ്ങനെയൊരു കാലഘട്ടത്തെ പറ്റി ഇപ്പോൾ ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. എങ്കിലും എങ്ങനെയായിരിക്കും പൂച്ചയുടെ കണ്ണിന്റെ അടിസ്ഥാനത്തിൽ സമയം നിശ്ചയിക്കുക. പൂച്ചയുടെ കണ്ണിലേക്ക് സൂര്യപ്രകാശമാമടിക്കുമ്പോൾ അത് വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിക്കുന്നത്. അത് അനുസരിച്ചാണ് സമയം മനസ്സിലാക്കുന്നത്. അതിന്റെ കൃഷ്ണമണിയുടെ ചലനമാണ് സമയം കണക്കാക്കുവാനുള്ള സൂചികയായി കരുതുന്നത്.

Fire on Rail
Fire on Rail

നവാഗതരെ കോളേജിലേക്ക് ആനയിക്കുന്നത് പലയിടത്തും പ്രത്യേകമായ രീതിയിലുള്ള ചടങ്ങാണ്. എന്നാൽ ഇവിടെ ഒരു കോളേജിൽ പ്രത്യേകമായ രീതിയിൽ ഷേവിങ് ക്രീം കൊണ്ട് പരസ്പരം മുഖത്തേക്കും ശരീരത്തിലേക്കും തേച്ചു കൊണ്ടാണ് നവാഗതരെ സ്വീകരിക്കുന്നതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത് ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ നവാഗതരെ സ്വീകരിക്കുന്നത് ആദ്യമായാകും അറിയുന്നത്.

പക്ഷികൾ വന്ന് വിമാനത്തിൽ ഇടിക്കുന്ന സമയത്ത് വിമാനത്തിന് വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം. വിമാനത്തിൽ ഇരിക്കുന്ന ആളുകളുടെ ജീവനുതന്നെ ആപത്താകാറുണ്ട്. എന്നാൽ വിമാനങ്ങളിൽ പക്ഷികളോ മറ്റോ ഇടിക്കുകയാണെന്നുണ്ടെങ്കിൽ എന്തെങ്കിലും സംഭവിക്കുമോന്ന് മനസ്സിലാക്കുന്നതിനും ഒരു പരീക്ഷണം നടക്കുന്നുണ്ട്. ഈ പരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്നത് എയർഗണും ചിക്കനുമാണ്. എയർഗൺ ഉപയോഗിച്ച് വളരെ ശക്തമായ രീതിയിൽ വിമാനത്തിന്റെ ഗ്ലാസുകളിലേക്ക് ചിക്കൻ എറിയുകയാണ് ചെയ്യുന്നത്. എന്തെങ്കിലുമൊരു വലിയ വസ്തു വന്ന് വിമാനത്തിന്റെ ചില്ലുകളിൽ ഇടിക്കുകയാണെങ്കിൽ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുമോന്ന് അറിയുവാനുള്ള ഒരു പരീക്ഷണമായാണ് ഈ പരീക്ഷണത്തെ കണക്കാക്കുന്നത്. പല വിമാനക്കമ്പനികളും ഈ രീതിയാണ് അവലംബിക്കുന്നത്.

റെയിൽപാളം തീയിടുന്നത് ചില നാടുകളിൽ കാണാറുണ്ട്. എന്തിനാണ് അങ്ങനെ തീയിടുന്നതിന്റെ കാരണം വലിയ തണുപ്പുള്ള സമയങ്ങളിൽ റെയിൽ പാളങ്ങളിൽ ചില മഞ്ഞുകട്ടകളുണ്ടാകും. അതുകാരണം ട്രെയിനിലിരിക്കുന്ന ആളുകൾക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് മാറ്റുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.