കെടിഎം ബൈക്ക് ഫാക്റ്ററിയിൽ എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് കണ്ടിട്ടുണ്ടോ ?

ഒരുപാട് നാളത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് ഓരോ കെടിഎം ബൈക്കുകളും പുറത്തേക്ക് വരുന്നത്. ഈ ബൈക്കിന്റെ ഓരോ ഭാഗവും വെറുതെ അനാവശ്യമായി ഡിസൈൻ ചെയ്തതല്ല. എല്ലാത്തിനും അതിന്റേതായ പ്ലാനിങ്ങോട് കൂടിയാണ്. ഇന്ന് യുവാക്കൾ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു വാഹനം തന്നെയാണിത്. അത്കൊണ്ട് തന്നെ വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു ബൈക്ക് കൂടിയാണിത്. ഈ കെടിഎം ബൈക്കുകൾ എങ്ങനെയാണ് ഫാക്റ്ററികളിൽ നിർമ്മിക്കുന്നത് എന്ന് നോക്കാം.



KTM Bike
KTM Bike

ആദ്യം കെടിഎം ബൈക്കിന്റെ എക്സോസ്റ്റ് പൈപ്പ് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നോക്കാം. ന്യുതന സാങ്കേതിക വിദ്യകൾ കൊണ്ട് നിർമ്മിച്ച മെഷീനുകൾ ഉപയോഗിച്ച് സ്റ്റീൽ പൈപ്പുകളെ വളച്ചും മുറിച്ചുമൊക്കെ ആവശ്യമായ ഘടനയിലും രീതിയിലുമാക്കി എടുക്കുന്നു. ഇവ വളരെ സൂക്ഷമമായും അതിവിദഗ്‌ദ്ധമായും വെൽഡ് ചെയ്ത് അവസാനം ഒരു ഉഗ്രൻ സൈലൻസർ രൂപത്തിലാക്കി എടുക്കുന്നു. ഇതിനുള്ളിൽ ശബ്ദവും പുകയും നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നു. അങ്ങനെ ബൈക്കിന്റെ ഒരു പൂർണ്ണമായ എക്സോസ്റ്റ് റെഡി.



അടുത്തതായി എഞ്ചിൻ നിർമ്മിക്കുന്ന രീതി നോക്കാം. കാസ്റ്റിങ് എന്ന പ്രക്രിയ വഴിയാണ് കെടിഎം ബൈക്കിന്റെ എഞ്ചിൻ ബ്ലോക്കുകൾ നിർമ്മിക്കുന്നത്. ശേഷം മെഷീനുകൾ ഉപയോഗിച്ച് പോളിഷ് ചെയ്യുന്നു. അതിനു ശേഷം ഇതിനുള്ളിലേക്ക് കണക്റ്ററുകൾ കൊടുത്ത് ലൂബ്രിക്കേഷനും കൊടുത്ത് പിസ്റ്റണടക്കം മറ്റു ഭാഗങ്ങളെല്ലാം കണക്റ്റ് ചെയ്ത പിടിപ്പിക്കുന്നു.എഞ്ചിൻ കവർ ചെയ്ത് മൂടുന്നതിനു മുമ്പായി ഒരു പ്രത്യേകതരം പശ തേച്ചു പിടിപ്പിക്കുന്നു. ഇതിനു മുകളിലേക്കായിട്ട് എഞ്ചിൻ കവർ വെക്കുന്നു. എന്നിട്ട് ഇതിനെ നന്നായി സ്ക്രു ചെയ്ത് മുറുക്കുന്നു. നിർമ്മിച്ച് വെച്ചിട്ടുള്ള എഞ്ചിനുകളെ കമ്പ്യുട്ടറിന്റെ സഹായത്തോടെ അതിന്റെ പ്രവർത്തനക്ഷമത എല്ലാം നല്ലതാണോ എന്ന് പരിശോധിക്കുന്നു.

ഇതുപോലെ കെടിഎം ബൈക്കിന്റെ മറ്റു ഭാഗങ്ങൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.