മമതയുടെയും കീര്‍ത്തി സുരേഷിന്റെയും കാര്‍ കളക്ഷന്‍ കണ്ടിട്ടുണ്ടോ ?

മലയാളസിനിമ കഴിവുള്ള നിരവധി നായികമാരായി സമ്പന്നമാണ്. മലയാളസിനിമ നടിമാരിൽ മുൻനിരയിൽ നിൽക്കുന്ന രണ്ട് താരങ്ങളാണ് മമ്ത മോഹൻദാസും കീർത്തി സുരേഷും. കീർത്തി സുരേഷ് സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് എത്തിയതെങ്കിൽ മമ്ത യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയിലെ തന്റെതായ സ്ഥാനം നേടിയത്. നടി ആയിരുന്നു രണ്ടുപേരും സ്ത്രീ ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മമ്ത അഭിനയജീവിതം ആരംഭിക്കുന്നത്.



Mamta Mohandas & Keerthy Suresh
Mamta Mohandas & Keerthy Suresh

കീർത്തി ആണെങ്കിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.. രണ്ടുപേരും മലയാളത്തിൽ നിന്ന് തന്നെ ആയിരുന്നു തുടങ്ങിയിരുന്നത്. മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മമ്താ മോഹൻദാസ് തുടർച്ച ആരംഭിച്ചപ്പോൾ കീർത്തി സുരേഷിനെ വരവേറ്റത് തമിഴ് സിനിമാലോകം ആയിരുന്നു. തമിഴിലെ താരമൂല്യമുള്ള നടിയായി മാറുവാൻ ഒരുപാട് സമയമൊന്നും കീർത്തിക്ക് വേണ്ടി വന്നില്ല. ഇന്നത്തെ നായികമാർക്ക് വാഹനങ്ങളോട് യാത്രകളോടും വലിയ ഇഷ്ടം ആണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ദിനംപ്രതി വാഹനങ്ങൾ മാറ്റി വാങ്ങുന്നതിൽ മുൻനിരയിൽ തന്നെയാണ് പല താരങ്ങളും ഉള്ളത്.



ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ള രണ്ട് പ്രധാന നായികമാരാണ് കീർത്തി സുരേഷും മംമ്ത മോഹൻദാസും. ഇവരുടെ കാർ ശേഖരങ്ങളിൽ ആഡംബരം വിളിച്ചോതുന്ന ഒരുപാട് വാഹനങ്ങൾ ഉണ്ടായിരുന്നു എന്നതു മനസിലാക്കാൻ സാധിക്കുന്നു. അടുത്ത കാലത്തായിരുന്നു ബിഎംഡബ്ല്യു വിന്റെ ഒരു പുതിയ വാഹനം മമ്ത മോഹൻദാസ് എടുത്തത്. കീർത്തി സുരേഷിന്റെ വാഹന ശേഖരത്തെ പറ്റി അത്ര വലിയ വാർത്തകളൊന്നും പുറത്തു വന്നിട്ടില്ല എങ്കിലും ആഡംബര വാഹനങ്ങളുടെ ശേഖരണത്തിൽ കീർത്തിയും ഒട്ടും പുറകിലല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ കാർ ശേഖരങ്ങളെ പറ്റി വിശദമായി തന്നെ അറിയാം.

ഇവരുടെ കാർശേഖരങ്ങളിൽ ആഡംബരം വിളിച്ചോതുന്ന ഒരുപാട് വാഹനങ്ങൾ ഉണ്ടായി എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു. വീട്ടിലേക്ക് എത്തിയ പുതിയ അതിഥി എന്ന പറഞ്ഞുകൊണ്ടായിരുന്നു ഇവർ വാഹനങ്ങൾ ആരാധകർക്ക് മുൻപിലേക്ക് പരിചയപെടുത്തുന്നത്.മംമ്തയ്ക്ക് വാഹനങ്ങളോട് വല്ലാത്ത ഇഷ്ട്ടം ആണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നു.