ഒരു ഡോക്ടർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു അയാൾ ചെയ്തത്.

ഇന്നത്തെ ലോകം എന്നാൽ ചതിയുടെയും വഞ്ചനയുടെയും ഒരു ലോകമാണെന്ന് പലരും പറയാറുണ്ട് ഒരുപക്ഷേ അത് വളരെ സത്യമാണെന്ന് നമുക്ക് തോന്നിയേക്കാം. കാരണം അത്തരം വാർത്തകൾ ആണ് ഇന്ന് ലോകത്തിൻറെ പലയിടത്തു നിന്നും പുറത്തു വരുന്നത്.



ഇന്ന് ഞങ്ങൾ ഈ ലേഖനത്തിലൂടെ പറയാൻ പോകുന്നത് അത്തരമൊരു ചതിയുടെയും വഞ്ചനയുടെയും കഥയാണ് അവസാനം അത് വൻ ദുരന്തത്തിൽ എത്തിച്ചേരുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. മനുഷ്യരുടെ ജീവൻ രക്ഷിക്കേണ്ട ഒരു ഡോക്ടർ തന്നെ ഒരു മനുഷ്യൻറെ ജീവൻ എടുത്ത ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇന്ന് ഞങ്ങൾ പറയുന്നത്. ഡോ ഒരു ഡോക്ടർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കുറ്റകൃത്യമാണ് ഉത്തർപ്രദേശിലെ ഗോരക് പൂറിലെ ധർമേന്ദ്ര പ്രതാപ് സിംഗ് എന്ന അതിപ്രശസ്തനായ ഒരു ഡോക്ടർ ചെയ്തത്.



Dr Dharmendra and Rakhi Case
Dr Dharmendra and Rakhi Case

പ്രതാപ് സിംഗ് എന്ന ഈ ഡോക്ടറുടെ ഭാര്യയുടെ പേര് ഉഷ എന്നായിരുന്നു ഇരുവർക്കും രണ്ട് മക്കൾ ഉണ്ടായിരുന്നു അങ്ങനെയിരിക്കെ ഡോക്ടർ കുടുംബത്തോടൊപ്പം വളരെ സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതിനിടെ. ഒരു ദിവസം അദ്ദേഹത്തിൻറെ ഹോസ്പിറ്റലിലേക്ക് ഒരു സ്ത്രീ പെൺകുട്ടി കടന്നു വരികയുണ്ടായി ഈ പെൺകുട്ടിയുടെ പേര് രാഖി എന്നായിരുന്നു.

ഈ പെൺകുട്ടിയുടെ അച്ഛൻറെ ചികിത്സാർത്ഥമായിരുന്നു ഹോസ്പിറ്റലിൽ വന്നത്. ഡോക്ടർ ധർമ്മേന്ദ്ര ഈ ഒരു പെൺകുട്ടിയെ കണ്ടത് മുതൽ തന്നെ ഈ പെൺകുട്ടിയോട് ഒരു ഇഷ്ടം തോന്നിയിരുന്നു. ഡോക്ടർ ധർമ്മേന്ദ്രക്ക് തന്നോടുള്ള താൽപ്പര്യം  മനസ്സിലാക്കിയ പെൺകുട്ടി ഡോക്ടറുടെ നമ്പർ വാങ്ങുകയും പിന്നീട് ഇരുവരും ഫോൺ സംഭാഷണം തുടരുകയും ഒരുമിച്ച് ഡിന്നർ കഴിക്കുകയും ഹോട്ടലിൽ റൂമെടുത്ത് ആഘോഷിക്കുകയും ചെയ്യുന്ന രീതിയിൽ എത്തി കാര്യങ്ങൾ.



ഡോക്ടർ ധർമ്മേന്ദ്രക്ക് സ്വന്തമായൊരു വീട് തന്നെ രാഖി എന്ന ഈ പെൺകുട്ടിക്ക് സമ്മാനിച്ചിരുന്നു. അങ്ങനെ ഹോസ്പിറ്റലിലെ കണക്കുകളും മറ്റും പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ ഭാര്യയായ ഉഷക്ക് സംശയങ്ങൾ തോന്നാൻ തുടങ്ങി. ഭാര്യ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ധർമ്മേന്ദ്ര കാമുകിയായ രാഖിയിൽ നിന്ന് പതിയെ വിട്ടുനിൽക്കാൻ തുടങ്ങി എന്നിരുന്നാലും ഇരുവരും മാസത്തിൽ ഒന്നോ രണ്ടോ തവണ നേരിട്ട് കാണാറുണ്ടായിരുന്നു. അങ്ങനെ രാഖിക്ക് ഡോക്ടറുമായി ചെറിയ 0 അകൽച്ചയുണ്ടാകാൻ തുടങ്ങി.

ഇതിനിടെ ഡോക്ടർ ധർമ്മേന്ദ്രക്ക് അകന്നുനിൽക്കാൻ തുടങ്ങിയതോടെ രാഖി ബീഹാർ സ്വദേശിയായ മനീഷ് എന്ന പേരുള്ള മറ്റൊരു വ്യക്തിയുമായി അടുപ്പത്തിലായി. ഈ അടുപ്പം വളർന്നു ഡോക്ടർ ധർമ്മേന്ദ്രക്ക് സമ്മാനിച്ച വീട്ടിൽ ഇരുവരും ഒന്നിച്ച് താമസിക്കൽ വരെയായി കാര്യങ്ങൾ ശേഷം മനീഷ് രാഖിയെ വിവാഹം കഴിച്ചു. വിവാഹശേഷം മനീഷ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി ബീഹാറിലേക്ക് തിരിച്ചുപോയി. മനീഷ് പോയതിനുശേഷം രാഖി വീണ്ടും തന്റെ ആദ്യ കാമുകനായ ഡോക്ടറെ വിളിക്കുകയും ഇരുവരും ഡോക്ടർ ധർമ്മേന്ദ്രക്ക് സമ്മാനിച്ച വീട്ടിൽ എൻജോയ് ചെയ്യുകയും ഉണ്ടായിരുന്നു.

ഭാര്യയായ ഉഷയുടെയും കാമുകയായ രാഖിയുടെയും ടോർച്ചർ താങ്ങാൻ വയ്യാതെ ഡോക്ടർ ധർമ്മേന്ദ്ര രാഖിയോട് ബന്ധം അവസാനിപ്പിക്കാം എന്ന് പറയുകയുണ്ടായി ഈ കാര്യം രാഖി സമ്മതിക്കാതെ വരുകയും ബന്ധം അവസാനിപ്പിച്ചാൽ മീഡിയയുടെ മുന്നിൽ എല്ലാം തുറന്നു പറയുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണം നൽകി ഈ പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന് ഡോക്ടർ ധർമ്മേന്ദ്ര സമ്മതിക്കുകയും ചെയ്തു.

മറ്റൊരു ദിവസം രാഖി തന്റെ ഭർത്താവായ മനീഷുമായി നേപ്പാളിലേക്ക് ടൂർ പോവുകയുണ്ടായി. തുടർന്ന് ഇരുവരും അവിടെ ഒരു റൂം ബുക്ക് ചെയ്യുകയും ഉണ്ടായി. ആറ് ദിവസത്തേക്ക് ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത് എന്നാൽ മനീഷിന് ബിസിനസ് സംബന്ധമായ ആവശ്യാർത്ഥം നാല് ദിവസമായപ്പോഴേക്കും തിരിച്ച് ബീഹാറിലേക്ക് പോകേണ്ടിവന്നു. ആ സമയത്ത് രാഖി പറഞ്ഞത് എന്തായാലും രണ്ടുദിവസം കൂടി റൂം ബുക്ക് ചെയ്തിട്ടുണ്ടല്ലോ ഞാൻ ഇവിടെ നിന്നോളം മനീഷ് പൊയ്ക്കോളൂ എന്നായിരുന്നു. മനീഷ് പോയ ഉടനെ തന്നെ രാഖി ഡോക്ടറെ നേപ്പാളിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. ഈ സമയത്ത് ഡോക്ടറുടെ തലയിൽ ഒരു കുരുട്ടുബുദ്ധി ഉദിക്കുകയും ഡോക്ടർ ധർമ്മേന്ദ്ര തന്റെ രണ്ടു കൂട്ടുകാരുമായി നേപ്പാളിലേക്ക് പുറപ്പെടുകയും ചെയ്തു. തുടർന്ന് ഡോക്ടറും രാഖിയും ഒരു മലയുടെ മുകളിലേക്ക് യാത്ര പോവുകയും അവിടെ നിന്ന് രാഖിയെ താഴേക്ക് തള്ളിയിടുകയുമാണ് ഉണ്ടായത്. അവസാനം മാസങ്ങൾക്ക് മാസങ്ങളുടെ കേസ് അന്വേഷണത്തിനുശേഷം ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ ചെയ്തു.