ഇവിടെ ആളുകൾ അടിവസ്ത്രം മണ്ണില്‍ കുഴിച്ചിടുകയും ദിവസങ്ങള്‍ക്ക് ശേഷം പുറത്തെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിനുള്ള കാരണമിതാണ്

അടിവസ്ത്രം വസ്ത്രത്തിന് കീഴിലാണ് ധരിക്കുന്നത്. ആരെങ്കിലും അത് മണ്ണിനടിയിൽ കുഴിച്ചിടുന്നത് കണ്ടാൽ നിങ്ങൾ എന്തു വിചാരിക്കും?. തീര്‍ച്ചയായും നിങ്ങളില്‍ ചിരി ഉളവാക്കുകായും മനസ്സിൽ‌ നിരവധി ചോദ്യങ്ങളും ഉയരും. എന്നാൽ ഇത് ഒരു പ്രോജക്റ്റിനായിട്ടാണ് ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ സ്വാഭാവികമായും നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും. അതെ ഇത് സ്വിറ്റ്സർലൻഡിൽ കര്‍ഷകര്‍ നടത്തുന്ന ഒരു പരീക്ഷണമാണ്. മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാൻ അവിടെ കൃഷിക്കാര്‍ വെളുത്ത അടിവസ്ത്രം മണ്ണിന് അടിയില്‍ കുഴിച്ചിടുകയാണ്.

Underwear bury Switzerland
Underwear bury Switzerland

സംസ്ഥാന ഗവേഷണ സ്ഥാപനമായ അഗ്രോസ്കോപ്പ് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് മണ്ണിന് അടിയില്‍ കുഴിച്ചിടാനായി രണ്ട് വെളുത്ത കോട്ടൺ അടിവസ്ത്രങ്ങൾ നല്‍കുന്നു. ഈ അടിവസ്ത്രങ്ങൾ പിന്നീട് പുറത്തെടുത്ത് അണുക്കൾ എത്രമാത്രം തുണി നശിപ്പിച്ചുവെന്ന് പരിശോധിക്കും. ഏതാനും മാസങ്ങൾക്കുശേഷം അടക്കം ചെയ്ത അടിവസ്ത്രങ്ങൾ സൂറിച്ച് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഫോട്ടോയെടുത്ത് പരിശോധിക്കും. അടിവസ്ത്രത്തിൽ സൂക്ഷ്മാണുക്കൾ എന്താണ് കഴിക്കുന്നതെന്ന് കണ്ടെത്താൻ ഗവേഷകർ ഡിഎൻഎയുടെ തെളിവുകൾക്കായി ചുറ്റുമുള്ള മണ്ണും പരിശോധിക്കും.

മണ്ണിന്റെ ഗുണനിലവാരത്തിന്റെ സൂചകമാണിതെന്ന് പ്രോജക്ട് ഹെഡ് മാർസെൽ പറയുന്നു. അടിവസ്ത്രം പുൽമേടുകളിലും വയലുകളിലും മരങ്ങൾക്കടിയിലും കുഴിച്ചിടുന്നു. നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം ഒരു അടിവസ്ത്രം മണ്ണിൽ നിന്ന് പുറത്തെടുക്കുകയും അതിന്റെ ഫോട്ടോ എടുക്കുകയും വിദഗ്‌ദ്ധര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഒരു മാസത്തിനുശേഷം മറ്റൊരു അടിവസ്ത്രം പുറത്തെടുത്ത് അത് ഡിജിറ്റലായി വിശകലനം ചെയ്യും. അടിവസ്ത്രത്തിന് ധാരാളം ദ്വാരങ്ങളുണ്ടെങ്കിൽ അതിനർത്ഥം മണ്ണ് ആരോഗ്യകരമാണെന്നാണ്.