വിമാനത്തിന്‍റെ ചിറകിന് മുകളില്‍ കാണുന്ന ഈ കൊളുത്ത്‌ എന്തിനുള്ളതാണെന്ന് അറിയുമോ ?

വിമാനത്തിൽ യാത്ര ചെയ്യാത്തവർക്ക് അതിലൊന്ന് കയറുക അതൊന്നു അടുത്ത് കാണുക എന്നത് വലിയൊരു ആഗ്രഹവും വലിയൊരു സ്വപ്നവുമായിരിക്കുമായിരിക്കും. എന്നാൽ വിമാനത്തിൽ യാത്ര ചെയ്തവർക്കറിയാം വിമാന യാത്ര അത്രയങ്ങു സുഖകരമല്ല എന്ന്. എങ്കിലും നിങ്ങൾ വിമാന യാത്ര നടത്തിയിട്ടുള്ള ആളാണെങ്കിൽ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാകാം. അതായത് വിമാനങ്ങളിൽ പുകവലി പാടില്ല എന്ന് നിങ്ങൾക്കറിയാം. പിന്നെ എനിതിനാണ് അതിൽ ആഷ്ട്ര ഉള്ളത്. അത് പോലെ ജെറ്റ് എഞ്ചിന്റെ നടുക്കുള്ള വെളുത്ത വരകളുടെ പ്രത്യേകതകൾ എന്താണ്. വിമാനത്തിന്റെ ഒരു എഞ്ചിൻ കേടുപാട് സംഭവിച്ചാൽ പിന്നീട് എന്താണ് സംഭവിക്കുക. ഇങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളും പലരുടെയും മനസ്സിലുണ്ടാകും. ഇവയുടെയൊക്കെ ഉത്തരങ്ങൾ എന്താണ് എന്ന് നോക്കാം.

Hooks on flight wings
Hooks on flight wings

നമുക്കറിയാം എല്ലാ വിമാനങ്ങൾക്കും രണ്ട് എഞ്ചിനുകളാണ് ഉള്ളത്. എന്നാൽ വിമാനം ആകാശത്തിലൂടെ പോകുമ്പോൾ ഒരു എഞ്ചിൻ കേടായി എന്ന് വിചാരിക്കുക. ആ വിമാനത്തിന് എന്ത് സംഭവിക്കും. എന്നാൽ അറിഞ്ഞോളൂ. വിമാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല. ഒരു വിമാനത്തിന്റെ ഒരു എഞ്ചിൻ കേടായാലും ആ വിമാനത്തിന് അഞ്ചു മണിക്കൂറോളം സഞ്ചരിച്ചു സുഖമായി ലാൻഡ് ചെയ്യാവുന്നതാണ്.

വിമാനങ്ങൾക്ക് ഹോൺ ഉള്ള കാര്യം നിങ്ങൾക്കറിയാമോ. എന്നാൽ വിമാനങ്ങൾക്ക് ഹോണുകൾ ഉണ്ട്. പക്ഷെ പൈലറ്റ് പോലും അത് ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. അതായത്, വിമാനങ്ങൾ പരിശോധിക്കുന്നതിനായി കോക്‌പിറ്റലിൽ ഗ്രൗണ്ട് എഞ്ചിനിയേഴ്‌സ് കയറാറുണ്ട്. ഇവർക്ക് താഴെ നിൽക്കുന്ന അവരുടെ ക്ര്യൂ മെമ്പേഴ്‌സുമായി ആശയവിനിമയം നടത്താൻ വേണ്ടിയുള്ള ഒരു ഹോൺ ആണിത്.

കാറുകൾക്കും മറ്റു വാഹനങ്ങൾക്കും വൈപ്പർ ഉള്ളത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. മഴ പെയ്യുമ്പോൾ ഗ്ലാസുകളിലെ വെള്ളം ഇതുപയോഗിച്ചു വൈപ്പ് ചെയ്തു കളയുകയും ചെയ്യും. എന്നാൽ ഇത്പോലെ വിമാനങ്ങൾക്കും വൈപ്പറുകൾ ഉണ്ടോ? അതെ ഇത് പോലെ വിമാനങ്ങൾക്കുമുണ്ട് വൈപ്പറുകൾ. പക്ഷെ, വിമാനം ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ മഴ പെയ്താൽ ഇവ ഉപയോഗിക്കാറില്ല. ഷീൽഡിൽ ഉള്ള മഴത്തുള്ളികൾ കാറ്റ് മൂലം വൈപ്പ് ആയിപ്പോകും. പിന്നെ എന്തിനാണിവ? ടേക്ക് ഓഫിന്റെ സമയത്തും ലാൻഡിങ്ങിന്റെ സമയത്തും പിന്നെ ഗ്രൗണ്ടിലൂടെ വിമാനം പോകുന്ന സമയത്തും മഴ പെയ്യുകയാണ് എങ്കിൽ മാത്രമേ ഇവ പ്രവർത്തിക്കുകയുള്ളൂ.

വിമാനങ്ങളെ കുറിച്ചുള്ള കൂടുതൽ  അറിവുകൾക്കായി താഴെയുള്ള വീഡിയോ കാണുക.