വിചിത്രമായ ഒരു പ്രത്യേകതരം ഞണ്ട്. പക്ഷെ ഇതിന്‍റെ രക്തത്തിന്റെ വില കേട്ടാല്‍ ഞെട്ടും.

പലകോടി വർഷങ്ങളായിട്ടും ഭൂമിയിൽ ജീവിക്കുന്ന ഒരു ജീവി ആണ് ഹോർസ് ക്രാബ്. മനുഷ്യന് വളരെ വലിയ രീതിയിൽ സഹായിക്കുന്ന ഒരു ജീവിയാണ് ഇത്. പക്ഷേ ഇത്തരമൊരു ജിവി ഉള്ളതായും അത് മനുഷ്യന് ചെയ്തു തരുന്ന ഉപകാരങ്ങളും അധികമാർക്കും അറിയില്ല. അവയുടെ പ്രത്യേകതകളും സവിശേഷതകളും ഒക്കെ നമുക്ക് നോക്കാം. കുതിരയുടെ കാൽപാദത്തിലെ രൂപമായി തോന്നിക്കുന്ന രൂപം ആയതുകൊണ്ടാണ് ഇതിനെ കുതിര കുളമ്പ് ഞണ്ട് എന്ന പേര് നൽകിയിരിക്കുന്നത്. ശരിക്കുമുള്ള ശാസ്ത്രീയനാമം ലിമിണിഡ് എന്നാണ് പേര്.

Horseshoe Crab
Horseshoe Crab

യഥാർത്ഥത്തിൽ ഇത് ഞണ്ട് വർഗം അല്ല. ചിലന്തി വർഗ്ഗത്തിൽ ഉള്ളത് ആണ് ഇവ. അതുപോലെതന്നെ കട്ടിയുള്ള ഒരു പുറന്തോടും ഉണ്ട്. അതുകൊണ്ട് മാത്രമാണ് ആദ്യമായി കണ്ടെത്തിയ ഇവയ്ക്ക് ഹോഴ്സ് പേര് നൽകിയത്. ജീവിച്ചിരിക്കുന്ന അസ്ഥിപഞ്ചരം എന്നാണ് ഇവയെ പറയുന്നത്. പുരാതനകാലത്ത് ജീവിക്കുന്ന ജീവികളുടെ അസ്ഥികൂടങ്ങളുടെ അവശേഷിപ്പുകളാണ്. എന്നാൽ ഇതിനെ ജീവിച്ചിരിക്കുന്ന അസ്ഥിപാഞ്ചരം എന്ന് പറയാൻ ഒരു കാരണമുണ്ട്. ഈ ജീവികൾക്ക് 45 കോടി വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.

എന്ന് വെച്ചാൽ ഏകദേശം 45 കോടി വർഷങ്ങൾക്ക് മുൻപ് മുതൽ ഒരുപക്ഷെ അതിനുമുൻപേ ഭൂമിയിൽ ജീവിക്കുന്ന വർഗ്ഗമാണ് ഇത്. അതായത് ദിനോസറുകൾ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഇവർ ഭൂമിയിൽ ജീവിതം ആരംഭിച്ചു എന്ന് അർത്ഥം. ഭൂമിയിൽ ഉള്ള പലതും വംശനാശം സംഭവിച്ചു പോയി. അപ്പോഴും ഇവ അതിജീവിക്കുന്നു. വലിയ രീതിയിലുള്ള അതിജീവനം. ഇവർക്ക് വംശനാശം സംഭവിച്ചിട്ടില്ല. ആദ്യം ഭൂമിയിൽ ഉണ്ടായിരുന്ന ഇവയുടെ വർഗ്ഗത്തിനും ഇപ്പോഴുള്ള ഇവയുടെ വർഗ്ഗത്തിനും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ മാത്രമേ ഇപ്പോഴും ഇവയ്ക്ക് ഉണ്ടായിട്ടുള്ളൂ.

വംശനാശം സംഭവിക്കുന്ന ജീവികളുടെ കൂട്ടത്തിൽ ഇവ ഉണ്ട് എന്നതും ഒരു സത്യമാണ്. 45 കോടി വർഷങ്ങൾക്കു മുൻപ് എന്ന് പറഞ്ഞാൽ ഇവ വലിയ മഹാ പ്രേക്ഷോഭങ്ങൾ വരെ അനുഭവിച്ചിട്ടുണ്ട്. ഇവയ്ക്ക് ഇനി വംശനാശം സംഭവിക്കില്ലേ എന്ന് ചോദിച്ചാൽ അങ്ങനെയൊന്നു പറയാൻ കഴിയില്ല. അഞ്ചുതവണ വംശനാശത്തെ അതിജീവിച്ച് ഈ ജീവികൾ ഇപ്പോൾ വംശനാശത്തിന്റെ മുനമ്പിലാണ് എന്ന് തന്നെ പറയാൻ സാധിക്കും. അമേരിക്കൻ കടൽ തീരങ്ങളിലും സൗത്ത് ഈസ്റ്റ് ഏഷ്യ യുടെ തീരങ്ങളിലും ആണ് ഇവയെ കാണപ്പെടുന്നത്. കടലിൽ ഒരുപാട് ആഴങ്ങളിലേക്ക് ഇവ പോകാറില്ല. ആഴംകുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ ജീവിക്കു.

വ്യത്യസ്തമായ ഒരു രൂപമാണ് ഇവയുടെ. രണ്ട് വശങ്ങളിലുള്ള മുള്ളുകളും കാണുമ്പോൾ വളരെ മാരകമായി എല്ലാവരെയും ഉപദ്രവിക്കാൻ ആണെന്ന് തോന്നും. എന്നാൽ ശരിക്കും ഇത് വളരെയധികം നിരുപദ്രവകാരിയായ ഒരു ജീവിയാണ്. മാത്രമല്ല മറ്റൊരു ജീവികളെയും ഇവയ്ക്ക് പിടിക്കാൻ ആകില്ല. തലകുത്തനെ വീഴുകയാണ് എങ്കിൽ നേരെ എഴുന്നേൽക്കാൻ വേണ്ടിയിട്ടാണ് ഇവ വാലുകൾ ഉപയോഗിക്കുന്നത്. അതുപോലെതന്നെ വേഗത്തിൽ നീന്തുന്നതും ഇത് തന്നെയാണ്. ഇവയ്ക്ക് അതിന് കഴിവുണ്ട്.

ഇനിയും അറിയാം ഇവയെ പറ്റി ഏറെ കാര്യങ്ങൾ. അതെല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഏറെ കൗതുകം നിറഞ്ഞതും രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.