ഫ്ലിപ്പ്കാര്‍ട്ട് ഫ്രാഞ്ചൈസി എങ്ങനെ തുടങ്ങാം.. ചെറിയ മുതല്‍മുടക്കില്‍ വലിയ വരുമാനം നേടാം, E-Kart കൊറിയർ ഫ്രാഞ്ചൈസി.

ഇന്നത്തെ കാലഘട്ടത്തിലെ യുവ തലമുറയുടെ ചിന്താഗതി എന്ന് പറയുന്നത് വളരെ ചെറിയ മുതല്‍മുടക്കില്‍ എന്തെങ്കിലും ബിസിനസ് തുടങ്ങുക എന്നാണ്.അങ്ങനെ ഒരു ബിസിനസ് വിജയിക്കാന്‍ വേണ്ടി വ്യത്യസ്തമായ വഴികള്‍ തേടുന്നവരാണ് നമ്മളില്‍ പലരും.അതിലുപരി പല ബിസിനുസകളും ചെയ്തു പരാജയപ്പെട്ടു ആത്മവിശ്വാസം നഷ്ട്ടപ്പെട്ടവരും ചുരുക്കമല്ല.ഇങ്ങനെ പരാജയപ്പെടുന്ന പല ആളുകളുടെയും മാനസിക ആരോഗ്യം കൂടിയാണ് ഇതിലൂടെ നഷ്ട്ടമാകുന്നത്.എന്നാല്‍ യുവതലമുറയെ ലക്ഷ്യം വെച്ചു കൊണ്ട് ഫ്ലിപ്പ്കാര്‍ട്ട് വഴി ഒരു ഓണ്‍ലൈന്‍ ബിസിനസ് എന്ന പുതിയൊരു സംരംഭം നിലവില്‍ വന്നിട്ടുണ്ട്.ഇത് യുവാക്കാള്‍ക്ക് മാത്രമല്ല സ്ത്രീ പുരുഷമന്യേ ഏത് പ്രായക്കാര്‍ക്കും മാനസികസമ്മര്‍ദ്ദം ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന ഒരു സംരംഭമാണ്.വളരെ പ്രചാരണം നേടിയിട്ടുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ കമ്പനിയുടെ ഫ്രാന്‍ജസി ആയതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഇല്ലാതെ വളരെ ആശ്വാസത്തോടെ ബിസിനസ് നടത്താം എന്നുള്ളതാണു ഇത് കൊണ്ടുള്ളൊരു ഏറ്റവും വലിയ ഗുണം.

Flipkart Franchise
Flipkart

എന്തൊക്കെയാണ് ഇതിന്‍റെ പ്രധാന പോളിസികള്‍ എന്ന് നോക്കാം.ഏറ്റവും പ്രസിദ്ധമായ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ മേഖലയായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഡെലിവറി കമ്പനിയാണ് ഇ-കാര്‍ട്ട്.ഈ കമ്പനി ഫ്രാന്‍ജസി ചെയ്യുകയാണെങ്കില്‍ ഒരിക്കലും നമ്മള്‍ തന്നെ മാര്‍ക്കറ്റിംഗ് ചെയ്യേണ്ട ആവശ്യമില്ല.മാത്രമല്ല നമുക്കാവശ്യമായിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇ_കര്‍ട്ടില്‍ നിന്നും നമുക്ക് ലഭിക്കുന്നതോടൊപ്പം ഉയര്‍ന്ന രീതിയിലുള്ള ബിസിനസ് ട്രെയിനിംഗ് ക്ലാസുകളും കൂടെ മികച്ച സപ്പോര്‍ട്ടും നല്‍കുന്നുണ്ട്.മാത്രമല്ല,അവരുടെ പോളിസികളും നിബന്ധനകളും നിയമങ്ങളുമെല്ലാം വളരെ ലളിതമാണ്.മാത്രമല്ല വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ പ്രൊഡക്റ്റുകള്‍ ട്രാക്ക് ചെയ്യാനുള്ള വിദ്യകളും കമ്പനി പറഞ്ഞു തരുന്നതോടൊപ്പം അടുത്ത നഗരങ്ങളിലേക്കുള്ള ഷിപ്പ്മെന്‍റ് നടത്താനുള്ള അവസാരവും ഇതോടൊപ്പം ലഭിക്കുന്നു.

ഇനി എന്തൊക്കെയാണ് ഈ ഫ്രാന്‍ജസി ഈ ബിസിനസ് നടത്താന്‍ മുന്നോട്ടു വെക്കുന്ന നിബന്ധനകളെന്നു നോക്കാം.

  1. മിനിമം 400-700 sqft വരെ എങ്കിലും ആയിരിക്കണം ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്ന സ്ഥലത്തിന്‍റെ വിസ്തീര്‍ണ്ണം.
  2. ഇന്‍റര്‍നെറ്റിനൊപ്പം കംബ്യൂട്ടര്‍,സ്കാനര്‍,പ്രിന്‍റര്‍ എന്നിവക്കുള്ള സ്പെയ്സും കൂടെ നല്ല സ്പീടുള്ള ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ഉണ്ടായിരിക്കണം.
  3. നിങ്ങള്‍ ബിസിനസ്സിനായി എടുക്കുന്ന ഷോപ്പിന് ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം.
  4. 3-4 വരെ ഡെലിവറി ബോയ്സിന്‍റെ ആവശ്യകത നിര്‍ബന്ധം.കൂടിയാല്‍ പ്രശ്നമില്ല.
  5. ഫ്രാന്‍ജസി ബിസിനസ് നടത്താനവശ്യമായ പ്രൂഫുകള്‍ ഇവയൊക്കെയാണ്-ബിസിനസ് ഓണര്‍ഷിപ്പ് വെരിഫിക്കേഷന്‍,ഓണറുടെ ഐഡി പ്രൂഫ്‌,സ്ഥലവും ഷോപ്പും വാടകയ്ക്കാണെങ്കില്‍ അതിന്‍റെ കരാര്‍,പാന്‍/ജിഎസ്ടി നമ്പര്‍,ഡിമാന്‍ഡ് ട്രാഫ്റ്റിന്‍റെ കോപ്പികള്‍ എന്നിവ ഫ്ലിപ്പ് കാര്‍ട്ടിന്‍റെ മെയില്‍ അഡ്രസ്സിലേക്കോ ഫ്ലിപ്പ് കാര്‍ട്ടിന്‍റെ ഒഫീസിലെക്കോ അയച്ചു കൊടുക്കുക.
  6. ഏകദേശ മുതല്‍ മുടക്കെന്നു പറയുന്നത് ഒരു ലക്ഷം രൂപയാണ്.