ബഹിരാകാശത്ത് പോയിവരുന്ന മനുഷ്യർക്ക് ഭൂമിയിൽ നടക്കാൻ കഴിയില്ല, കാരണം എന്ത് ?

ബഹിരാകാശത്ത് പോയിട്ട് വരുന്ന മനുഷ്യർക്ക് ഒരു പ്രത്യേകതയുണ്ട്. അവർക്ക് കാല് നിലത്ത് കുത്താനൊരു ബുദ്ധിമുട്ടുണ്ടാവും. അങ്ങനെ സംഭവിക്കുന്നതിന്റെ കാരണമെന്താണ്. ബഹിരാകാശത്തു നിന്നും നമ്മുടെ ഭൂമിയിലേക്ക് എത്തുന്ന മനുഷ്യന് കാൽ നിലത്തുനിർത്തുവാൻ പോയിട്ട് അവർക്കൊന്നും നേരെ നിൽക്കാൻ പോലും സാധിക്കില്ല. കാരണം അതുവരെ അവർ അങ്ങനെയോരു അവസ്ഥയിൽ ആയിരുന്നില്ല അവിടെ കഴിഞ്ഞിരുന്നത്. നമ്മുടെ ഭൂഗുരുത്വ ബലവുമായി ഇഴുകിച്ചേർന്നു വരുവാൻ കുറച്ച് സമയമെടുക്കും. ഏകദേശം മാസങ്ങളോളം എടുത്തിട്ടാണ് പിന്നീടവർ പഴയ അവസ്ഥയിലേക്ക് തിരികെ വരുന്നത്. ഇതൊരു തമാശയല്ല, ശരിക്കും ഉള്ള കാര്യം തന്നെയാണ്. ബഹിരാകാശത്തിൽ പോയിട്ടുള്ള പലരെയും നമ്മൾ കണ്ടിട്ടുണ്ട്.. ബഹിരാകാശത്തിലേക്ക് ചെല്ലുമ്പോൾ മനുഷ്യർക്ക് പല തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.

Astronaut Space
Astronaut Space

അതുപോലെ പല കാര്യങ്ങളിലും അത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. രണ്ട് ലോഹങ്ങൾ ഒരുമിച്ച് ചേർത്ത് വയ്ക്കുകയാണെങ്കിൽ അവ തന്നെ ഒന്നായി മാറുന്നത് കാണാം. ഇതൊക്കെ ബഹിരാകാശത്തിൽ നമുക്ക് കാണാൻ സാധിക്കും. ബഹിരാകാശത്തിൽ ഓക്സിജൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം നമ്മുടെ കണ്ണുനീർ, നാവിനടിയിലുള്ള ഉമ്മിനീര് ഇതെല്ലാം വളരെ ഡ്രൈയായി പോകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ചന്ദ്രൻ പോലെയുള്ള ഗ്രഹങ്ങളിൽ ചിലപ്പോൾ മനുഷ്യൻറെ കാൽപ്പാടുകൾ നമ്മൾ കണ്ടാൽ ഉടനെ തന്നെ അവിടെയോരു മനുഷ്യൻ വന്നിറങ്ങിയതാണെന്ന് വിചാരിക്കരുത്. നേരത്തെ മനുഷ്യൻ എത്തിയ കാൽപ്പാടുകൾ അത്രപെട്ടെന്നൊന്നും അവിടെ നിന്നും മാഞ്ഞു പോകില്ല. കാരണം അത് മായ്ച്ചു കളയാൻ വേണ്ടി മഴയോ അല്ലെങ്കിൽ ഒരു കാറ്റോ ഒന്നും അവിടെ ഉണ്ടാവുന്നില്ലന്നതാണ് സത്യം. അതുപോലെതന്നെ ഉണ്ടാകുന്ന മറ്റൊരു കാര്യമാണ് ചില പ്രത്യേകമായ മഴകൾ ചില ഗ്രഹങ്ങളിൽ പെയ്യാറുണ്ട് എന്ന് പറയുന്നത്. ബുധനെന്ന ഗ്രഹത്തിൽ മഴയെന്നു പറയുന്നോരു കാര്യവും ഉണ്ടാവാറില്ല. മറ്റു ചില ഗ്രഹങ്ങളിൽ ഡയമണ്ട് മഴപോലും പെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.

അതുപോലെ കല്ല് മഴ പെയ്ത ഗ്രഹവുമുണ്ട്. ഈ ഗ്രഹങ്ങളെയൊക്കെ വെച്ച് നോക്കുമ്പോൾ വാസയോഗ്യമായത് നമ്മുടെ ഭൂമി തന്നെയാണ്. എത്ര മനോഹരമായ രീതിയിലാണ് നമ്മുടെ ഭൂമിയിൽ നമുക്ക് ജീവിക്കാൻ കഴിയുന്നത്. അത്രയും മനോഹരമായ ഭൂമിയാണ് നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശദമായി അറിയാം. അവയെല്ലാം കോർത്തിണക്കിയൊരു വിഡിയോയാണ് ഈ പോസ്റ്റിനോപ്പം പങ്കുവച്ചിരിക്കുന്നത്.