‘എന്റെ ഭാര്യയെ വാങ്ങൂ’, ഭാര്യയെ വിൽക്കാനുണ്ടെന്ന് പറഞ്ഞു ഭർത്താവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഭാര്യാഭർത്തൃബന്ധം എന്നാൽ ഇണക്കവും പിണക്കവും നിറഞ്ഞതാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വളരെ വിചിത്രമായൊരു ദമ്പതികളെ കുറിച്ചാണ്. ഭർത്താവ് ചെയ്ത ഒരു തമാശയാണ് ഇപ്പോൾ ഇൻറർനെറ്റ് ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സംഭവം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരന്നു പോകും തീർച്ച. തൻറെ ഭാര്യ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാൻ പുറത്തുപോയപ്പോൾ ഭർത്താവ് ഫേസ്ബുക്കിലിട്ട തമാശ നിറഞ്ഞ ഒരു പോസ്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭർത്താവ് പോസ്റ്റിന് നൽകിയ ക്യാപ്ഷൻ “എൻറെ ഭാര്യയെ വാങ്ങൂ” എന്നായിരുന്നു.

Robbie Mcmillen
Robbie Mcmillen

ന്യൂയോർക്ക് പോസ്റ്റ് എന്ന വാർത്ത ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ന്യൂയോർക്കിൽ ഡിജെ യായി പ്രവർത്തിക്കുന്ന റോബി മക്മില്ലനാണ് ഈ കക്ഷി. ഭാര്യ സാറയുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് അദ്ദേഹം രസകരമായ ഒരു പോസ്റ്റ് എഴുതി. ഇതിൽ തൻറെ ഭാര്യയായ സാറയെ വാങ്ങുന്നതിന്റെ ഗുണവും ദോഷവും പറഞ്ഞു വിവരിച്ചുകൊണ്ട് ആയിരുന്നു ഈ പോസ്റ്റ്. 38 കാരനായ റോബി മക്മില്ലൻ വർഷങ്ങളായി തന്റെ ഭാര്യയെ കളിയാക്കാൻ ചിന്തിച്ചു ഒരു മാർഗ്ഗം തേടി നടക്കുകയായിരുന്നു. ഈ ഭർത്താവും ഭാര്യയും ഏകദേശം 20 വർഷമായി പരസ്പരം സുഖപ്രദമായ ജീവിതം നയിക്കുന്നവരാണ്.

ഈ പോസ്റ്റ് കണ്ടപ്പോൾ സാറ തന്നെ ദേഷ്യപ്പെടാതെ ഭർത്താവിന്റെ കളിയാക്കി ചിരിച്ചു എന്നതാണ് രസകരമായ കാര്യം. ഭാര്യ പറയുന്നത് ഇങ്ങനെ “റോബി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് തുടരുന്നു. കാരണം അവൻ തമാശകൾ ഇഷ്ടപ്പെടുന്നു. ഒരുപക്ഷേ ഞാൻ പുറത്തു പോകുമ്പോൾ എന്നെ അവൻ എന്നെ മിസ് ചെയ്യുന്നുണ്ടായിരിക്കാം.