ഷൂവില്‍ ക്യാമറ വെച്ചൊന്നു നോക്കിയതാ, അവസാനം പണികിട്ടി

കർമ്മയിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ. ചില സംഭവങ്ങൾ കാണുമ്പോഴും അനുഭവിക്കുമ്പോഴും കർമ്മയിൽ വിശ്വസിച്ചു പോകും. നാം ചെയ്യുന്നത് എന്തുമായിക്കോട്ടെ. അത് നന്മ നിറഞ്ഞ കാര്യമോ മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമോ എന്തുമാകാം. നാം ചെയ്യുന്നതിന്റെ പരിണതഫലമായിരിക്കും നമുക്ക് ലഭിക്കുന്ന കർമ്മ. പാടത്തു പണി വരമ്പത്തു കൂലി എന്ന ഒരു രീതിയിലാണ് കർമ്മയുടെ ഒരു റിസൾട്ട് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ വാദി കൊടുത്ത് അടി വാങ്ങിയ ചില രസകരമായ സംഭവങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

Karma
Karma

മാസ്ക്കെടുക്കാൻ മറന്ന മോഷ്ട്ടാവ്. സാധാരണ രീതിയിൽ കള്ളന്മാർ മോഷ്ട്ടിക്കാനായി പോകുമ്പോൾ തങ്ങളുടെ മുഖം പുറത്ത് കാണുമ്പോൾ മനസ്സിലാക്കാൻ കഴിയാത്ത രീതിയിലായിരിക്കും. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന വിധത്തിൽ മാസ്ക് ധരിച്ചോ അല്ലെങ്കിൽ മുഖത്ത് ചായം പൂശിയോ ആയിരിക്കും. എന്നാൽ ഇവിടെ പറയാൻ പോകുന്ന ഈ മോഷ്ട്ടാവ് മോഷണ മേഖലയിൽ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു. സാധാരണ ഒരു ഹുഡിയും തലയിലൊരു തൊപ്പിയും കയ്യിലൊരു തോക്കും വെച്ചാണ് മോഷ്ട്ടിക്കാനായി ഇറങ്ങിയിരിക്കുന്നത്. അതും സിസി ക്യാമറ സ്ഥാപിച്ചിട്ടുള്ള ഒരു ഷോപ്പിലും. കേറിയ ഉടനെ തന്നെ അവിടെ നിൽക്കുന്ന ഒരു കൗബോയിന്റെ നേരെ തോക്കു ചൂണ്ടിയിരിക്കുന്നു. അതിനിടക്ക് പിറകിൽ നിന്നും വരുന്ന ഒരു കസ്റ്റമറിനെ ശ്രദ്ധിച്ച കള്ളനെ പെട്ടെന്ന് കൗ ബോയ് ഓടിച്ചെന്നു പിറകിൽ നിന്നും പിടികൂടി. പിന്നെ കള്ളന് പണവും വേണ്ട ഒന്നും വേണ്ട. ഓടിരക്ഷപ്പെട്ടാൽ മതിയെന്നായി. മോഷ്ട്ടിക്കുന്നത് വലിയ തെറ്റ് തന്നെയാണ്. അതിലും വലിയ മണ്ടത്തരമാണ് മാസ്ക്കിടാതെ മോഷ്ടിക്കാൻ പോകുന്നത്. കർമ്മഫലം.

ഇതുപോലെ കർമ്മഫലം കൊണ്ട് പണികൾ വാങ്ങിയ മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.