ഇതൊക്കെ ശ്രദ്ധിക്കാതെ കാര്‍ വാങ്ങിയാല്‍ പണി കിട്ടും.

ഒരു വീട് എന്ന സ്വപ്നത്തിനു ശേഷം ഒരു ശരാശരി മനുഷ്യന് എപ്പോഴും ഉള്ള ആ സ്വപ്നം എന്നുപറയുന്നത് സ്വന്തമായി ഒരു വാഹനം സ്വന്തമാക്കണമെന്ന് തന്നെയായിരിക്കും. അതിൽ കാറുകൾ വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെയാണ്. സ്വന്തമായി ഒരു കാർ എന്നത് ഇക്കാലത്ത് ആഡംബരം അല്ല. ദിവസംതോറും പുതിയ കാറുകൾ നിരത്തിലേക്ക് വരുമ്പോൾ എന്തു വാങ്ങണം എന്ന് അന്തിച്ചു നിൽക്കുകയാണ് പലരും. ഏത് വിഭാഗത്തിൽ ഉള്ള വാഹനങ്ങൾക്കും സൗകര്യം ഉണ്ട്. എന്നാൽ നമുക്ക് വേണ്ടത് ഏതാണ് എന്നു തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ശ്രമകരമായ ഒരു കാര്യം. ഏതൊരാൾക്കും തങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള കാറുകൾ ഇപ്പോൾ വിപണിയിൽ സുലഭം ആണ്.

Car giving
Car giving

എന്നാൽ വാഹനം വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം.? അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. ആദ്യമായി നമ്മുടെ ആവശ്യം എന്താണെന്ന് അറിഞ്ഞുവേണം കാർ വാങ്ങാൻ. മോഡലുകൾ വിപണിയിൽ നിരവധിയുണ്ടെങ്കിലും നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ, വീട്ടിലെ സൗകര്യങ്ങൾ, നമ്മുടെ കയ്യിലുള്ള കാശ് അങ്ങനെ പല കാര്യങ്ങളും ശ്രദ്ധിക്കണം. പ്രത്യേകിച്ച് കാറിൻറെ പാർക്കിംഗ് സൗകര്യം. ഇതൊക്കെ മനസ്സിൽ ശ്രദ്ധിച്ചുവേണം വാഹനം വാങ്ങുവാൻ.

കാറിൽ എന്തെല്ലാം സൗകര്യങ്ങൾ, ഏതുതരത്തിലുള്ള കാർ ആണ് ആവശ്യം തുടങ്ങിയ കാര്യങ്ങളും ഈ സന്ദർഭത്തിൽ നമുക്ക് തീരുമാനിക്കാവുന്നതാണ്. വളരെയധികം തീരുമാനത്തോടെ എടുക്കേണ്ട മറ്റൊരു കാര്യമാണ് ബജറ്റ്. നമ്മുടെ കയ്യിലുള്ള നീക്കിയിരിപ്പ് എത്രയാണ് എത്ര വരെ നമുക്ക് മാസത്തിൽ ലോൺ ആണെങ്കിൽ അടഞ്ഞു പോകാം ഇതെല്ലാം ചിന്തിക്കുക തന്നെ വേണം. വാഹന വായ്പകൾക്ക് പലിശ കൂടുതലായിരിക്കും എന്നത് എപ്പോഴും ഓർക്കേണ്ട കാര്യമാണ്. പിന്നീട് ശ്രദ്ധിക്കേണ്ട ഒരു കാര്യം കയ്യിലെ മുഴുവൻ കാശുമുടക്കി ആഡംബരം തുളുമ്പുന്ന കാർ വാങ്ങിയ ശേഷം അതിൻറെ മെയിന്റനൻസിന് വേണ്ടി ഓടി നടക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാവാൻ പാടില്ല. കാർ നമ്മുടെ ബജറ്റിൽ പണം നൽകില്ല എന്നതാണ് സത്യം.

നമുക്ക് ചെലവ് മാത്രമേ തരികയുള്ളൂ. അത് എപ്പോഴും ഓർമ്മിക്കണം. നമ്മൾ ഉദ്ദേശിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഈ വിഭാഗത്തിലെ വാഹനങ്ങളെ പറ്റി നന്നായി പഠിക്കണം. നിരവധി കമ്പനികൾ ഒരേ രീതിയിൽ വാഹനങ്ങൾ ഇറക്കാറുണ്ടായിരിക്കാം. അവരുടെ രീതിയുമൊക്കെ വായിച്ചു നോക്കാം. വാഹന വിദഗ്ധർ ഇതൊക്കെ റിവ്യൂകളിൽ ഒക്കെ പറഞ്ഞിട്ടുണ്ടാകും. ഓൺലൈൻ വാഹന വെബ്സൈറ്റുകളും മാസികകളിലും ഒക്കെ ഇത്തരം റിവ്യൂ വരുന്നുണ്ടാകും .
ഇത്രയും നേരം പറഞ്ഞത് പൊതുവായ ചില കാര്യങ്ങൾ ആണ്.

എങ്കിൽ ഇനി വാഹനത്തെ പറ്റിയുള്ള അറിവുകൾ ആണ് വേണ്ടത്. നമ്മൾ വാങ്ങാൻ പോകുന്ന കാർ വാഹന കമ്പനിയുടെ മറ്റുകാര്യങ്ങൾ ഉപയോഗിക്കുന്നവരെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അഭിപ്രായം ചോദിക്കാവുന്നതാണ്. അവരുടെ അഭിപ്രായം കൂടി തേടിയതിനു ശേഷം ഉചിതമായ ഒരു തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്. അടുത്തതായി ഒരു ഡീലറേ സമീപിക്കണം എൻജിൻ മൈലേജ് ഓഡിയോ സിസ്റ്റം മുതൽ എല്ലാ കാര്യങ്ങളുടെയും വിശേഷങ്ങൾ അറിയണം. ഇനി ഒരു ടെസ്റ്റ് ഡ്രൈവ് നടത്തിയാലും കുഴപ്പമില്ല. ഇനിയുമുണ്ട് അറിയാൻ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം വെച്ചിരിക്കുന്നത്.