ഇവിടെ ചെന്ന് പെട്ടുപോയാല്‍ പിന്നെ ഒരു തിരിച്ചു വരവില്ല.

ബർമുഡ ട്രയാങ്കിളെന്ന് പറയുന്നത് ഇന്നും നമുക്ക് എല്ലാവർക്കും വലിയരീതിയിൽ തന്നെ നിഗൂഢത ഉണർത്തുന്ന ഒരു സ്ഥലമായി നിലനിൽക്കുകയാണ് ചെയ്യുന്നത്. ബർമുഡ ട്രയാങ്കിളിനെ പറ്റി പറയുമ്പോൾ അതിന്റെ കൂടെ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നോരു കാര്യം അവിടേക്ക് പോയവർ ആരും തന്നെ തിരിച്ചു വന്നിട്ടില്ലന്ന് തന്നെയാണ്. അവിടേക്ക് പോയിട്ടുള്ള കപ്പലുകളോ മനുഷ്യരോന്നും ജീവനോടെ തിരിച്ചു വന്നോരു ചരിത്രം ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ വളരെയധികം ദുരൂഹത ഉണർത്തുന്ന ഒരു സ്ഥലമായി ഇത്‌ നിലനിൽക്കുകയാണ്.

Bermuda Triangle
Bermuda Triangle

അതുപോലെതന്നെ നമ്മുടെ മ്യാന്മാറിലും ഇങ്ങനെയോരു സ്ഥലമുണ്ട്. അതാണ് ലേക്ക് ഓഫ് നോ റിട്ടേൺ എന്ന് പറയുന്ന ഒരു സ്ഥലം. ലേക്ക് ഓഫ് നോ റിട്ടേൺ അഥവാ തിരിച്ചു വരാത്ത തടാകമെന്ന് പറയുന്നത്. ഇതിന് ഈ പേര് വന്നതിനും ഒരു കാരണമുണ്ട്. അതിനുള്ള കാരണം ഇവിടേക്ക് പോയവരാരും തിരിച്ചു വന്നിട്ടില്ലന്ന് തന്നെയാണ്. ഒരുപാട് ദുരൂഹതകളുള്ള ഒരു തടാകമാണ് ഇത്.ഈ തടാകത്തിന് 1.4 കിലോമീറ്റർ നീളവും 0.8 കിലോമീറ്റർ വീതിയുമാണുള്ളത്. ഇവിടേക്ക് പോയവർ ആരും ഇതുവരെ തിരിച്ചു വന്നിട്ടില്ല എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മ്യാന്മാമാറുമായി മാത്രമായി അതിർത്തി പങ്കിടുന്ന ഈ തടാകം അടുത്ത ഇന്ത്യൻ ചാങ്‌ലാംഗ് ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് തടാകം വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഈ തടകത്തിന്റെ പേരിൻറെ ഉത്ഭവത്തെക്കുറിച്ച് തന്നെ പലതരത്തിലുള്ള വാക്കുകളൊക്കെ നിലനിൽക്കുന്നുണ്ട് എന്നാണ് അറിയപ്പെടുന്നത്. പലതരത്തിലുള്ള ചരിത്രങ്ങളാണ് ഈ തടാകത്തെ പറ്റിയായി ഉയർന്നു കൊണ്ടിരിക്കുന്നത്. നാടോടി കഥകൾ അനുസരിച്ച് തടാകത്തിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ ഒരിക്കലും തിരിച്ചു വരില്ലെന്നാണ് പറയുന്നത്. അതിനാൽ ആ പ്രദേശം വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷകമാക്കുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോൾ തടാകത്തിന്റെ പ്രശസ്തി കൂടുന്നതായും അറിയുന്നു. ആളുകൾ കൂടുതലായും പറയുന്നത് ഇവിടെ നിഗൂഢതകൾ നിലനിൽക്കുന്നുണ്ടെന്നാണ്. ബ്രിട്ടീഷ് സൈന്യം മണലിൽ അകപ്പെട്ടു പോയതിനാലാണ് തിരിച്ചുവരാത്ത തടാകമെന്ന പേര് കിട്ടുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.

അതുപോലെതന്നെ ഒരുകൂട്ടം സൈനികർ വഴിതെറ്റി തടാകത്തിൽ വന്ന് അവസാനിച്ചുവെന്നും അവർ പിന്നീട് തിരിച്ചു വന്നിട്ടില്ലയെന്നും ഒരു കഥയുണ്ട്. തകർന്ന വിമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്തെപ്പറ്റി പല കഥകളും വന്നുകൊണ്ടിരിക്കുന്നത്. പല വെബ്സൈറ്റുകളിലും ഇവയെപ്പറ്റിയുള്ള പല കഥകളും പ്രചരിച്ചു വരുന്നുമുണ്ട്. എങ്കിലുമിത് ചിലർക്കെങ്കിലും രസകരമായ ഒരു കഥയാണ്. അതുകൊണ്ടുതന്നെ പല വിനോദസഞ്ചാരികളും ഇവിടെ എത്താൻ താല്പര്യപെടുന്നുണ്ട്.