ഒറ്റ നോട്ടത്തില്‍ പിടികിട്ടാത്ത ചിത്രങ്ങള്‍.

സ്മാര്‍ട്ട് ഫോണുകളുടെ വരവോടു കൂടി നമ്മുടെ ജീവിതത്തിനും സമൂഹത്തിനും വലിയ മാറ്റങ്ങളാണ് വന്നു തുടങ്ങിയത്. ആണ്ട്രോയിട് ഫോണുകള്‍ വലിയ വിപ്ലവം തന്നെയാണ് സൃഷ്ട്ടിച്ചത്. നമ്മുടെയൊക്കെ ജീവിത രീതിയില്‍ തന്നെ വലിയ തോതില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഇത് വഴി സാധിച്ചു. എല്ലാരും ഇന്ന ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം കൂടുതല്‍ ബോധവാന്മാര്‍ ആയി. അതിലുപരി അടഞ്ഞു കിടന്നിരുന്ന പലരുടെയും ചിന്താഗതി ഒന്ന് വികസിക്കാന്‍ കാരണമായി. പലതിനോടുമുള്ള നമ്മുടെ അനാവശ്യമായ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നു. എന്നാല്‍ ഇത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ വളരെയധികം ദുരുപയോഗം ചെയ്യുന്നവരും കുറവല്ല.  ഒരുപാട് അവിശ്വസനീയമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇത് വഴി നടക്കുന്നുണ്ട്. ഇത്തരം ഫോണുകളുടെ വരവോടു കൂടി ആളുകള്‍ക്ക് ഫോട്ടോഗ്രാഫിങ്ങില്‍ വല്ലാത്തൊരു പ്രിയം തോന്നിത്തുടങ്ങി. സലഫി ഫോട്ടോകളുടെ വരവോടു കൂടി യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. സലഫി നല്ലൊരു ഫീച്ചര്‍ ആണെങ്കില്‍ പോലും ഒരുപാട് ആളുകളുടെ ജീവനെടുക്കാന്‍ ഇത് കാരണമായിട്ടുണ്ട്. ഒരു നല്ല ഫോട്ടോ കിട്ടാന്‍ വേണ്ടി നമ്മള്‍ എടുക്കുന്നത് ചിലപ്പോള്‍ പത്തില്‍ കൂടുതല്‍ ഫോട്ടോകളാണ്. എന്നാല്‍ നമ്മള്‍ ഇങ്ങനെയെടുക്കുന്ന ഫോട്ടോകളില്‍ നമ്മള്‍ അറിയാതെ തന്നെ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. അത് പോലെയുള്ള ചില വിചിത്രമായ ചിത്രങ്ങള്‍ നോക്കാം.

Images that are not captured at a single glance.
Images that are not captured at a single glance.

ആദ്യം ഒരു യുവതിയുടെ തലമുടി കെട്ടി വെച്ചിരിക്കുന്ന ഒരു ചിത്രം നോക്കുക. ചിത്രം താഴെയുള്ള വീഡിയോയില്‍ കൊടുത്തിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ തലമുടി നെറുകില്‍ കെട്ടി വെച്ചത് കാണുമ്പോള്‍ ഒരു യുവാവിന്റെ മുഖം പോലെ തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ യുവതി തലമുടി കെട്ടി വെച്ചിട്ടില്ല. ഫോട്ടോ എടുത്തപ്പോള്‍ പുറകിലൂടെ പോയ ഒരു യുവാവിന്‍റെ തല അതില്‍ പതിഞ്ഞതാണ്. എന്നാല്‍ നമ്മള്‍ നോക്കുമ്പോള്‍ ആ യുവതി തലമുടി കേട്ടിവെച്ചതായും തോന്നാം. അടുത്തായി ഒരു കണ്ണിന്‍റെ ചിത്രമാണ്. വാസ്തവത്തില്‍ ഇതൊരു കണ്ണല്ല. വെള്ളം പോകുന്ന വാഷ് ബസില്‍ വെള്ളം കറങ്ങി കറങ്ങി താഴേക്ക്‌ ഇറങ്ങി പോകുമ്പോള്‍ എടുത്ത ചിത്രമാണ്. ഈ ചിത്രത്തില്‍ കണ്ണിനെ പോലെ തോന്നിപ്പിക്കാന്‍ നടുവില്‍ ഒരു ലെന്‍സ് ഉള്ളതായും തോന്നിക്കുന്നു. അത് കൊണ്ട് തന്നെ നമ്മള്‍ നോക്കുമ്പോള്‍ അതൊരു കണ്ണായി തോന്നുന്നു. ഇത് പോലെ വളരെ രസകരമായതും അതിശയിപ്പിക്കുന്നതുമായ നിരവധി ചിത്രങ്ങള്‍ ഉണ്ട്. അവയെല്ലാം കാണാനായി താഴെയുള്ള വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.