ഒറ്റ പ്രസവത്തില്‍ ഈ സ്ത്രീ 10 കുട്ടികൾക്ക് ജന്മം നൽകി.

ഇരട്ടകളുടെ ജനനത്തെക്കുറിച്ച് നിങ്ങൾ വളരെയധികം കേട്ടിട്ടുണ്ട് അല്ലെങ്കില്‍ കണ്ടിരിക്കണം. പക്ഷേ 10 കുട്ടികൾ ഒരുമിച്ച് ജനിച്ചാൽ എന്ത് സംഭവിക്കും. ഇത് ഒരു അത്ഭുതമായ കാര്യമാണ്. നിങ്ങൾക്ക് ഇത് അൽപ്പം വിചിത്രമായി തോന്നാം പക്ഷേ ഇത് ശരിക്കും സംഭവിച്ച കാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ ഗോസിയാം താമര സിത്തോൾ എന്ന 37 കാരി ഒരേസമയം 10 ​​കുട്ടികൾക്ക് ജന്മം നൽകി. ലോകത്ത് ആദ്യമായിട്ടാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. താമര സിത്തോളിന്റെ ആദ്യ പ്രസവത്തിലും ഇരട്ടകള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇപ്പോള്‍ ഏഴ് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയും പ്രസവിച്ചു. എന്നിരുന്നാലും ഇതെല്ലാം കണ്ട് താമര സിത്തോൾ തന്നെ അത്ഭുതപ്പെട്ടു. കാരണം പ്രാഥമിക അന്വേഷണത്തിൽ താമര സിത്തോൾ 6 കുട്ടികളെ പ്രതീക്ഷിച്ചിരുന്നു. താമര സിത്തോൾ ജൂൺ 7 ന് പ്രിട്ടോറിയയിലെ ഒരു ആശുപത്രിയിൽ വച്ച് ഈ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

Gosiame Thamara Sithole
Gosiame Thamara Sithole

മിറർ ഓണ്‍ലൈന്‍ മാധ്യമത്തിന്‍ നല്‍കിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ “പത്ത് കുട്ടികള്‍ തന്‍റെ വയറ്റില്‍ ഉണ്ടായിരുന്നുവെങ്കിലും കുട്ടികളെ പ്രസവിക്കുന്നത് തനിക്ക് എളുപ്പമല്ലായിരുന്നു.” ഗർഭകാലത്ത് അവൾക്ക് കാലുകളിൽ വളരെയധികം വേദനയും നെഞ്ചെരിച്ചിൽ പ്രശ്നവും നേരിടേണ്ടിവന്നു. എന്നിരുന്നാലും ഗോസിയാം താമര സിത്തോളിന്റെ അവകാശവാദം ഒരു ആരോഗ്യ വിദഗ്ധനോ ഗിന്നസ് റെക്കോർഡോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് പൂര്‍ണമായും സ്ഥിതികരിച്ചാല്‍ ഒരൊറ്റ ഗർഭത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകുന്നത് ലോക റെക്കോർഡായി മാറും.

ഒരൊറ്റ ഗർഭാവസ്ഥയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയതിന്റെ റെക്കോർഡ് നിലവിൽ മാലിയിലെ ഹലിമ സിസ്സെയുടെ പേരിലാണ്. മെയ് മാസത്തിൽ മൊറോക്കൻ ആശുപത്രിയിൽ ഹാലിമ സിസെ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥയുടെ ഭീഷണി കണ്ട് ഗോസിയാം താമര സിത്തോൾ തന്റെ കുഞ്ഞുങ്ങൾ അതിജീവിച്ചേക്കില്ലെന്ന് ചിന്തിച്ചിരുന്നു. എന്നിരുന്നാലും എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ് അടുത്ത കുറച്ച് മാസത്തേക്ക് ഇൻകുബേറ്ററുകളിൽ സൂക്ഷിക്കും.