ഈ ഗ്രാമത്തിൽ ഹോളി ദിനത്തിൽ ആൺകുട്ടികൾക്ക് ഇഷ്ട്ടമുള്ള പെൺകുട്ടികളെ ഓടിച്ച് വിവാഹം കഴിക്കാം.

ഇന്ത്യയിൽ പല തരത്തിലുള്ള ആചാരങ്ങളും നിലനില്‍ക്കുന്നു. പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഇന്ത്യയിൽ നിരവധി ആചാരങ്ങള്‍ കാണാൻ കഴിയും. മറുവശത്ത് നമ്മുടെ സംസ്കാരത്തിൽ പരസ്പര വിവേചനം മറന്ന് പരസ്പരം സ്നേഹം നിലനിർത്താൻ കാലാകാലങ്ങളിൽ പലതരത്തിലുള്ള ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ഈ വർഷം മാർച്ച് 18 ന് രാജ്യത്തുടനീളം ഹോളി ആഘോഷിച്ചിരുന്നു. രാജ്യം മുഴുവൻ നിറങ്ങളാൽ നനഞ്ഞൊഴുകുന്ന ഉത്സവമാണ് ഹോളി. ഇന്ത്യ പോലുള്ള ഒരു വിശാലമായ രാജ്യത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ ഹോളിയും വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോളി സമയത്ത് വളരെ വിചിത്രമായ ആചാരങ്ങൾ പിന്തുടരുന്നു. ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് അത്തരം ഒരു പാരമ്പര്യത്തെക്കുറിച്ചാണ്.

Holi
Holi

മധ്യപ്രദേശിലെ രസകരമായ പാരമ്പര്യം

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ഭിൽ ഗോത്രവർഗ്ഗക്കാർ ഹോളി ദിനത്തിൽ വളരെ രസകരമായ ഒരു ആചാരം പിന്തുടരുന്നു. ഹാത്ത് എന്നറിയപ്പെടുന്ന ഈ ഗ്രാമത്തിൽ ചന്തയോ മേളയോ നടക്കുന്നു. ഹോളിയുടെ അവശ്യവസ്തുക്കൾ വാങ്ങാൻ ഭിൽ ഗോത്രവർഗ്ഗക്കാർ ഈ ഇവിടെ എത്തുന്നു. സവിശേഷവും രസകരവുമായ കാര്യം ഇവടെ വെച്ച് യുവാക്കളും യുവതികളും അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നു എന്നതാണ്. ഗ്രാമത്തിലെ എല്ലാ ആളുകളും ഹാത്തിൽ ഒത്തുകൂടുന്നു. ഇതിനിടയിൽ യുവാക്കൾ മണ്ഡല് എന്ന വാദ്യോപകരണം കൈകൊണ്ട് വായിക്കുന്നു. അതുപോലെ നൃത്തവും ചെയ്യുന്നു. നൃത്തം ചെയ്യുമ്പോൾ യുവാക്കൾ അവിടെ ഇരിക്കുന്ന പെൺകുട്ടികളുടെ കവിളിൽ ഗുലാൽ പുരട്ടുന്നു (നിറമുള്ള പൊടികൾക്ക് നൽകിയിരിക്കുന്ന പരമ്പരാഗത പേരാണ് ഗുലാൽ) . യുവാക്കൾ ഒരു പെൺകുട്ടിയുടെ കവിളിൽ ഗുലാൽ പുരട്ടുമ്പോൾ. പകരം പെൺകുട്ടിയും ആ യുവാവിന് ഗുലാൽ പുരട്ടണം. ഇത് ചെയ്യുന്നതിലൂടെ ഇരുവരുടെയും പരസ്പര സമ്മതമാണ് പരിഗണിക്കുന്നത്. ഇതിന് ശേഷം ഇരുവരുടെയും വിവാഹമെന്ന് കരുതുന്ന യുവാവ് എല്ലാവരുടെയും മുന്നിൽ വെച്ചാണ് കൂടെയുള്ള പെൺകുട്ടിയെ ഓടിച്ചു വിവാഹം കഴിക്കുന്നു. ശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നു. ഇതിൽ പെൺകുട്ടിക്കും പൂർണ്ണ സ്വാതന്ത്ര്യമുണ്ട് അവൾക്ക് ഇഷ്ടമുള്ളവര്‍ക്ക് ഗുലാല്‍ പുരട്ടാം.