എല്ലായിടത്തും ക്യാമറ ഉള്ളപ്പോള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു ചേച്ചി…

ചില കള്ളൻമാർ കാണിച്ചുകൂട്ടുന്ന സംഭവങ്ങൾ കണ്ടാൽ നമ്മൾ തന്നെ ഞെട്ടിപോകും. ഇവർക്കൊക്കെ എങ്ങനെയാണ് മോഷ്ടിക്കാൻ ഉള്ള ബുദ്ധിയുണ്ടായത് എന്ന് പോലും ചിന്തിക്കുന്ന കാരണം. അത്രയ്ക്ക് ബുദ്ധിയില്ലാത്ത കാര്യങ്ങളായിരിക്കും കാണിക്കേണ്ടത്. ക്യാമറയിലും കാണാറുണ്ട് ചില കള്ളന്മാരെ. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്ക് വയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആണിത്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കാം.

ഒരാൾക്ക് പറ്റിയ അമളിയെ പറ്റിയാണ് ആദ്യം പറയുന്നത്. ഒരു വിദേശ രാജ്യത്ത് ആണ് ഇത് നടന്നത്. ഒരു ചെറുപ്പക്കാരൻ നടന്നുവരികയായിരുന്നു. രണ്ടു പ്രാവശ്യം അയാൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിനെ ചുറ്റും വെറുതെ നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ബൈക്ക് മോഷ്ടിക്കാൻ ഉള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ ബൈക്കിൽ കയറിയിരുന്നതിനുശേഷമാണ് പുള്ളി ഓർത്തത് എന്ന് തോന്നുന്നു ബൈക്ക് ഓടിക്കാൻ അറിയില്ല എന്ന്. പലരീതിയിൽ ഒക്കെ ഓടിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. അവസാനം വണ്ടി തള്ളി ഒന്ന് കൊണ്ടുപോകാനുള്ള ശ്രമം ആണ്. ഇത് കണ്ടു കൊണ്ട് വണ്ടിയുടെ ഉടമസ്ഥൻ ദൂരെ നിന്ന് വരുന്നതും ഒരു ക്യാമറയും കാണാൻ സാധിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ പതിയെ നടന്നു വന്നത്. ഇയാളെ കൊണ്ട് ഒന്നും നടക്കില്ല എന്ന് പൂർണമായ ബോധ്യമുള്ളതുകൊണ്ട് ആയിരിക്കും ചിലപ്പോൾ അദ്ദേഹം വളരെ കൂളായി പതുക്കെ നടന്നു വരുന്നത്.

Incidents of picking up thieves by hand
Incidents of picking up thieves by hand

അയാൾ അടുത്ത് വന്നതിനുശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പിന്നീട് അയാൾ പിടിച്ചപ്പോഴേക്കും അയാളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടുന്നതും കാണുവാൻ സാധിക്കുന്നത്. എന്തൊരു കഷ്ടമാണ് ഡ്രൈവിങ് അറിയാതെ വണ്ടി മോഷ്ടിക്കാൻ ഒക്കെ ഇറങ്ങാൻ പാടുണ്ടോ….? മറ്റൊരു സ്ഥലത്ത് നടന്നത് ഇതിലും വിചിത്രമായ ഒരു കാര്യമായിരുന്നു. ഒരാൾ ജ്വല്ലറി കയറി മോതിരം നോക്കുകയാണ്. പല മോതിരങ്ങൾ മാറിമാറി നോക്കുന്നുണ്ട്. അതിനുശേഷം ആരെയും ശ്രദ്ധിക്കാതെ തന്നെ ഒരു മോതിരം കൈയിൽ ഇട്ടു നോക്കി പതുക്കെ കയ്യിൽ കിടന്ന മോതിരം പോക്കറ്റിലേക്ക് മാറ്റുന്നതും കാണാൻ സാധിക്കുന്നുണ്ട്.

പിന്നീട് സ്ഥിരം ഡയലോഗ് തന്നെ ഡിസൈൻ ഇഷ്ടമായില്ല. അതുകൊണ്ട് അവിടെ നിന്നും പോവുകയാണ് എന്ന്. അവിടെയായിരുന്നു സെയിൽസ്മാന്റെ രാജകീയമായ എൻട്രി. കണ്ടുകൊണ്ടിരുന്ന സെയിൽസ്മാൻ ഇയാൾ കൈകളിലേക്ക് പിടിച്ച് നിർത്തുകയായിരുന്നു. അതിനുശേഷം ഇയാളുടെ പോക്കറ്റിൽ നിന്നും മോതിരം എടുക്കുകയും ചെയ്തിരുന്നു.

ഒരു വാഹനം ഓടിച്ചു കൊണ്ട് വന്നതിനുശേഷം അദ്ദേഹം മറ്റെവിടെയോ പോവുകയായിരുന്നു. ആ സമയം കൊണ്ട് സൈക്കിളിൽ വന്ന ഒരു വ്യക്തി ഈ വാഹനം എടുത്തു കൊണ്ട് പോകുന്നു. എന്ത് ഒരു വിരോധാഭാസമാണെന്ന് നോക്കണേ. മോഷ്ടിച്ചു കൊണ്ടു വന്ന ആളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. സ്വന്തം വാഹനം നഷ്ടമായി എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുക്കുകയായിരുന്നു ചെയ്തത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഇയാൾ ഈ വാഹനം മറ്റെവിടെ നിന്നും മോഷ്ടിച്ചതാണെന്ന മനസ്സിലാക്കി. മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം മറ്റൊരാൾ മോഷ്ടിച്ചു എന്ന് പറഞ്ഞു പരാതി കൊടുത്തയാളുടെ ധൈര്യം അംഗീകരിക്കാതെ വയ്യ. വിശദമായി വിഡിയോ കാണാം.