വളരെ അപൂര്‍വ്വമായി മാത്രം സംഭവിച്ച വിമാനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ.

എല്ലാവരുടെയും മോഹങ്ങളിൽ ഒന്നുതന്നെയാണ് പറക്കുകയെന്നത്. പലരും അതിനു വേണ്ടി ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരിക്കും. മനുഷ്യൻറെ പറക്കുക എന്ന ആഗ്രഹത്തിന് വലിയതോതിൽ തന്നെ ചിറകുകൾ നൽകിയത് വിമാനങ്ങളായിരുന്നു. നമ്മുടെ നാട്ടിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുവാനുള്ള വിമാനത്താവളങ്ങൾ ഒന്നോ രണ്ടോ മാത്രമായിരിക്കും ഉണ്ടാവുക, എന്നാൽ വിദേശരാജ്യങ്ങളിൽ അങ്ങനെയല്ല അവിടെ ചില പ്രൈവറ്റ് വിമാനങ്ങൾക്ക് വേണ്ടി പോലും അത്ര വലുതല്ലാത്ത രീതിയിലുള്ള വിമാനത്താവളങ്ങൾ ഉണ്ടാവാറുണ്ട്. പ്രൈവറ്റ് വിമാനങ്ങളാണ് ഇവിടെ പലപ്പോഴും ലാൻഡ് ചെയ്യാറുള്ളത്.

Flight
Flight

ചിലപ്പോൾ അവിടെ ഒരു കാറ് റോഡിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ ആയിരിക്കും ഒരു വിമാനം പറന്നിറങ്ങുന്നത്. അങ്ങനെയൊരു ദൃശ്യം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഒരു കാറിൻറെ മുകളിലൂടെയാണ് വിമാനം താഴേക്ക് എത്തുന്നത്. വിമാനം ലാൻഡിംഗ് ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള അപകടങ്ങളും അവിടെ നടന്നിട്ടില്ല. ആ കാർ ഡ്രൈവർ പോലും ഒരു നിമിഷം ഞെട്ടി പോയിട്ടുണ്ടാവും. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ. ഒരു പൈലറ്റിന്റെ ജോലിയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ അവസരങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കുന്നോരാളായിരിക്കും പൈലറ്റ്. ചിലപ്പോൾ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വലിയ തോതിൽ തന്നെ ഒരു വിമാനത്തെ ബാധിച്ചേക്കാം. മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണെങ്കിൽ അവിടേക്കുള്ള കാഴ്ച പോലും മങ്ങി പോയേക്കാം.

ആ സമയത്തൊക്കെ ഒരു പൈലറ്റിന്റെ സന്ദർഭോചിതമായ ഇടപെടലായിരിക്കും ആ വിമാനത്തിന്റെ ഉള്ളിൽ ഉള്ള ആളുകളുടെ മുഴുവൻ ജീവൻ രക്ഷിക്കുന്നത്. പലപ്പോഴും വലിയ മഴയുള്ള സാഹചര്യങ്ങളിൽ റൺവേയിലും മറ്റും തെന്നൽ വളരെ കൂടുതലാകും. ഈ സാഹചര്യത്തിൽ രീതിയിൽ ഒരു വിമാനം അവിടെ ലാൻഡ് ചെയ്യിപ്പിക്കുകയെന്ന് പറയുന്നത് ഒരു പൈലറ്റിന്റെ മാത്രം കഴിവാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു വിമാനത്തിൽ എപ്പോഴും രണ്ട് പൈലറ്റുമാരുണ്ടാകും. ഒരു പൈലറ്റിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ മറ്റൊരു പൈലറ്റ് കൂടി ഉണ്ടാവട്ടെന്ന് കരുതിയാണ് എപ്പോഴും ഒരു വിമാനത്തിൽ രണ്ട് പൈലറ്റുമാരെ നിയമിക്കുന്നത്.

നമ്മൾ നേരിട്ട് കണ്ടതാണ് കോഴിക്കോട് നടന്ന ദുരന്തം, അപ്പോൾ പൈലറ്റുമാർ എല്ലാവരും ഒരേപോലെ പറഞ്ഞോരു കാര്യമുണ്ട്. കോഴിക്കോട് എയർപോർട്ടിലെ റൺവേ അത് വളരെയധികം സങ്കീർണത നിറഞ്ഞതാണെന്ന്. പലപ്പോഴും പല പൈലറ്റുമാരും അനുഭവിക്കുന്നോരു പ്രശ്നമാണ് റൺവേയുടെ വീതി കുറെയുന്നതോക്കെ.