കണ്ടാല്‍ അവിശ്വസനീയം, പക്ഷെ സത്യമാണ്.

എന്താണ് സൗരയൂഥമെന്ന് പറയുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ഒന്നാണ് സൗരയൂഥമെന്ന് പറയുന്നത്. സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോടു ചേർന്നു കിടക്കുന്ന മറ്റ് സൗരയൂഥത്തിലെ ഗ്രഹങ്ങളുമെല്ലാം അവിടെയുണ്ട്. ആ ഗ്രഹങ്ങളുടെ തന്നെ നൂറ്റിഅറുപതോളം ഉപഗ്രഹങ്ങളും അവിടെയുണ്ട്. 5 കുള്ളൻ ഗ്രഹങ്ങളും അവിടെയുണ്ടെന്നാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ ഉൽക്കകളും വാൽനക്ഷത്രങ്ങളും ഒക്കെ സൗരയൂഥത്തിലുണ്ട്.



Incredible to look at, but true
Incredible to look at, but true

ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു ഭീമൻ തന്മാത്രമേഘത്തിൽ നിന്നായിരുന്നു ഇവയെല്ലാം രൂപംകൊണ്ടതെന്നൊരു കഥയും അറിയുന്നുണ്ട്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയൊക്കെ ഭൂസമാന ഗ്രഹങ്ങളെന്നാണ് വിളിക്കാറുള്ളത്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളും ആണ്. താമസയോഗ്യമായത് ഭൂമി മാത്രമാണെങ്കിലും ആ ഗ്രഹങ്ങളും വലിയ പ്രശ്നമില്ലാത്തതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.



നാല് ബാഹ്യഗ്രഹങ്ങളെയാണ് വാതക ഭീമന്മാർ എന്ന് പൊതുവേ വിളിക്കുന്നത്. ഇവ അനുഗ്രഹങ്ങളാൽ പിണ്ഡം വളരെയധികം കൂടിയായതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ഏറ്റവും വലിപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം ശനി എന്നിവയിൽ ഹൈഡ്രജൻ ഹീലിയം എന്നിവയാണ് പ്രധാന വസ്തുക്കളായി അടങ്ങിയിട്ടുള്ളത്. ഏറ്റവും പുറമേയുള്ള യുറാനസ്, നെപ്റ്റ്യൂൺ എന്നിവയിൽ ജലം അമോണിയ മീഥൈൻ എന്നിവയുടെ ഹിമ രൂപങ്ങളും കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതിനെ ഹിമ ഭീമന്മാർ എന്ന് വിളിക്കുന്നത്. സൗരയൂഥമെന്ന് പറയുന്നത് അനേകായിരം ചെറു പദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമായ ഒന്നാണ്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ കിടക്കുന്ന ഒരു ചിന്നഗ്രഹം കൂടി ഇതിനുണ്ട്. ഇവയുടെ ഘടനയെന്നത് ഭൂസമാന ഗ്രഹങ്ങളുടെതുപോലെ തന്നെയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പാറകളും ലോഹങ്ങളും തന്നെയാണ് അവയിലും പ്രധാന ഘടകങ്ങളായി വരുന്നത്. അതിനപ്പുറത്ത് നിരവധി പദാർത്ഥങ്ങളുണ്ട് എന്ന് അറിയുന്നുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. അതുപോലെതന്നെ സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതമെന്നാണ് പറയുന്നത്. ഇവ സൃഷ്ടിക്കുന്നത് സൗരയൂഥത്തിലെ ഏറ്റവും പുറമേയുള്ളോരു മേഘ ഭാഗത്തുനിന്നുമാണ് ഈ വാൽനക്ഷത്രങ്ങൾ വരുന്നതെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. സൗരയുദ്ധത്തിന്റെ അതിരുകൾ വളരെ സൂക്ഷ്മമായ രീതിയിൽ ഇതുവരെ വേർതിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും രണ്ട് വ്യത്യസ്തമായ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവയുടെ ബാഹ്യതിർത്തികൾ നിർവചിക്കുന്നത്. ഇതിനെകുറിച്ച് വിശദമായി തന്നെ അറിയാം.