സ്ഥിരമായി ഉറങ്ങിയിരുന്ന ബെഡ്ഡിനുള്ളില്‍ അസാധാരണമായ ശബ്‌ദം കേട്ട് തുറന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച.

നമ്മമുടെ ഈ ഭൂമി നിരവധി ജീവജാലങ്ങളാല്‍ നിറഞ്ഞതാണ്‌. ഇനിയും എത്രയോ നമ്മള്‍ അറിയാത്തതും കേള്‍ക്കാത്തതുമായ ജീവികള്‍ നമുക്ക് ചുറ്റുമുണ്ട് എന്നാ കാര്യം നിങ്ങള്‍ക്കറിയാമോ? പഠനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. മറ്റു ജീവികളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത ജീവികളാണ് പാമ്പുകള്‍. മറ്റു മൃഗങ്ങള്‍ പോലും പാമ്പുകളെ ഒരു പ്രത്യേക വിഭാഗത്തിലായാണ് കാണുന്നത്. ചില വന്യമൃഗങ്ങള്‍ പാമ്പുകളെ കാണുമ്പോള്‍ വലിയ ശബ്ദമുണ്ടാക്കുന്നതായി കാണാം. ചില പക്ഷികള്‍, കുരങ്ങുകള്‍ എന്നിവ പാമ്പുകളെ കണ്ടാല്‍ അവയെ ആക്രമിക്കാനും വലിയ ശബ്ദമുണ്ടാക്കുന്നതായും കാണാം. അപകടകാരികളല്ലാത്ത പാമ്പുകളെ കണ്ടാല്‍ പോലും വന്യ മൃഗങ്ങള്‍ ഇങ്ങനെ ചെയ്യാറുണ്ട്. പാമ്പുകള്‍ അവയുടെ ആവാസവ്യവസ്ഥയുടെ പെട്ടെന്നുള്ള മാറ്റങ്ങള്‍ കാരണം വളരെ പ്രയാസപ്പെടാറുണ്ട്. പാമ്പുകള്‍ക്ക് പരിചയമില്ലാത്ത ഭൂപ്രദേശത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കാനാവില്ല. വികസനത്തിന്‍റെ കുതിപ്പില്‍ ഗ്രാമങ്ങള്‍ നഗരങ്ങളാവുമ്പോള്‍ കാടും മലയും മറ്റും വെട്ടിത്തെളിക്കുന്നത് കാരണം ഇത്തരം ജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാവുകയാണ് ചെയ്യുന്നത്.

Snakes on Bed
Snakes on Bed

എല്ലാ പാമ്പുകളും ആക്രമണകാരികളും വിഷമുള്ളവയുമല്ല. ഇന്ത്യയിലുള്ളതില്‍ മൂന്നില്‍ ഒരു ഭാഗം പാമ്പുകളും വിഷപാമ്പുകളും ആക്രമണകാരികളുമല്ല. നിങ്ങള്‍ ഒരു പാമ്പിനെ കണ്ടാല്‍ അതിനെ പ്രകോപിപ്പിച്ചിട്ടില്ലെങ്കില്‍ അത് നിങ്ങളെ ആക്രമിക്കാനോ കടിക്കാനോ സാധ്യതയില്ല. പാമ്പുകള്‍ ഒന്നുംതന്നെ ആക്രമണ ജീവികളല്ല. കെട്ടുകഥകളില്‍ ഉള്ളത്പോലെ പക കൊണ്ടുനടന്ന് വേട്ടയാടുകയും ആക്രമിക്കുകയും ചെയ്യുന്ന ജീവിയല്ല പാമ്പുകള്‍ എന്നത് നിങ്ങള്‍ മനസിലാക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കെട്ടുകഥകളിലുള്ള ആളുകളുടെ വിശ്വാസം പാമ്പുകളെ കണ്ടാല്‍ മോശമായി പെരുമാറാന്‍ ഇടയാകും. ഇതുകാരണം പാമ്പുകള്‍ക്ക് സുരക്ഷിതമല്ലാത്ത സാഹചര്യം സൃഷ്ട്ടിക്കുകയും ചെയ്തേക്കാം. എല്ലാറ്റിനുമുപരി നിങ്ങള്‍ ഒരു പാമ്പിനെ കണ്ടാല്‍ ശാന്തമായിരിക്കാന്‍ ശ്രമിക്കുക പാമ്പുകള്‍ ഒരിക്കലും മനുഷ്യനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നില്ല. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെയുള്ള വീഡിയോ കാണുക.