ജപ്പാനെ കുറിച്ച് ആരും അറിയാത്ത രഹസ്യങ്ങള്‍.

ജാപ്പനീസ് ഭാഷയിൽ “ജപ്പാൻ” എന്ന പേര് നിഹോൺ അല്ലെങ്കിൽ നിപ്പോൺ, അതായത് ഉദയ സൂര്യന്‍റെ നാട് എന്നാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രാവിലെ സൂര്യോദയം കാണുന്ന ആദ്യത്തെ രാജ്യം ജപ്പാനാണെന്ന് ഒരുകാലത്ത് വിശ്വസിച്ചിരുന്നു. ജാപ്പനീല്‍ ജനനനിരക്ക് വളരെ കുറവാണ്, അതിനാൽ ബേബി ഡയപ്പറുകളേക്കാൾ കൂടുതൽ മുതിർന്ന ഡയപ്പർ വിൽക്കുന്നു. ജാപ്പനീസ് ജനസംഖ്യയുടെ ഇരുപത്തിയൊന്ന് ശതമാനം 65 വയസ്സിനു മുകളിൽ പ്രായമായവരാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന അനുപാതം ഇതാണ്. ഇന്ന് ജപ്പാനിൽ കുട്ടികളേക്കാൾ കൂടുതൽ പ്രായമായവരുണ്ട്. ലോകത്ത് ഏറ്റവും മനുഷ്യരുടെ ആയുർദൈർഘ്യം കൂടിയ മൂന്നാമത്തെ രാജമാണ് ജപ്പാന്‍. ശരാശരി പുരുഷന്മാർ 81 വയസ്സും സ്ത്രീകൾക്ക് 88 വയസ്സും വരെ ഇവിടെ ജീവിക്കുന്നു. ജപ്പാന്‍കാര്‍ അമേരിക്കക്കാരേക്കാൾ ശരാശരി നാല് വർഷം കൂടുതൽ ജീവിക്കുന്നു. കൂടാതെ ജപ്പാനിൽ 6,800 ദ്വീപുകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശം ജപ്പാനിലെ ടോകിയോയാണ്-യോകോഹാമ പ്രദേശങ്ങളാണ്. ടോക്കിയോയിലെ പ്രധാന ട്രെയിൻ സ്റ്റേഷനായ ഷിൻജുകു സ്റ്റേഷൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ് ഓരോ ദിവസവും 2 ദശലക്ഷത്തിലധികം ആളുകൾ ഇതുവഴി കടന്നുപോകുന്നു.

Interesting fact about Japan
Interesting fact about Japan

പ്രമുക അമേരിക്കന്‍ ഫാസ്റ്റ്ഫുഡ്‌ കമ്പനിയായ മക് ഡൊണാൾഡ്സ്ന്‍റെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള രാജ്യം ജപ്പാനാണ് ഏകദേശം മുവായിരത്തിലതം ശാഖകള്‍ ജപ്പനിലുണ്ട്. ജപ്പാന്‍കാര്‍ ലോകത്തിലെ മറ്റേതൊരു ജനത്തേക്കാളും കൂടുതൽ മത്സ്യം കഴിക്കുന്നു ആളുകളാണ്. ഏറ്റവും കൂടുതല്‍ മത്സ്യം ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമാണ് ജപ്പാന്‍. ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നില്‍ ഒന്ന് ചെമ്മീനാണ്. ജപ്പാന്‍കാരുടെ ശരീരത്തിലെ പ്രോട്ടീന്റെ ഇരുപത് ശതമാനത്തിലധികം മത്സ്യം, മത്സ്യ ഉൽ‌പന്നങ്ങൾ എന്നിവയിലൂടെയാണ് ലഭിക്കുന്നത്. ജാപ്പനീസ് കോബി ബീഫ് ലോകമെമ്പാടും പ്രസിദ്ധമാണ്. ജപ്പാനിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ തൊണ്ണൂറു ശതമാനവും വാട്ടർപ്രൂഫ് ആണ്. കാരണം കുളിക്കുമ്പോൾ പോലും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാൻ യുവാക്കൾ ഇഷ്ടപ്പെടുന്നു. ജപ്പാനെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.