ലോകത്തെ ഞെട്ടിച്ച ഇന്ത്യക്കാരുടെ കണ്ടുപിടുത്തങ്ങള്‍.

മനുഷ്യൻറെ രസകരമായ കണ്ടുപിടിത്തങ്ങളെ പറ്റി അറിയുവാൻ ആളുകൾക്ക് വലിയ താല്പര്യമാണ്. അത്തരത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. എലി ശല്യം എന്നുപറയുന്നത് ഒട്ടുമിക്ക വീടുകളിലും ഉള്ള ഒരു കാര്യമാണ്. പലരും എലി പെട്ടികളും മറ്റും വെച്ചാണ് ഇതിനൊരു വലിയ പരിഹാരം കാണുന്നത്. എന്നാലിനി എലിപ്പെട്ടി ഒന്നും ലഭിച്ചില്ല എന്നുണ്ടെങ്കിൽ നമുക്ക് തന്നെ ഒരു എലിപ്പെട്ടി നിർമ്മിക്കാവുന്നതെ ഉള്ളൂ. ഒരു ബോർഡ് വെക്കുക അതിന് മുകളിലേക്ക് കുറച്ച് നെല്ല് ഇട്ടുകൊടുക്കുക. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി എവിടെ നിന്ന് വേണമെങ്കിലും വണ്ടി പിടിച്ചു വരും എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അത്‌ കൊണ്ട് എന്താണെങ്കിലും എലി വരും. പിന്നെ അതിൽ നിന്ന് ബക്കറ്റിലേക്ക് വീഴും. രക്ഷപ്പെടാതിരിക്കാൻ നോക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. മനുഷ്യൻറെ ഓരോരോ ബുദ്ധികളെ.

Indian Jugaad
Indian Jugaad

വ്യത്യസ്തമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ലോകത്തെ കൂടെ വ്യത്യസ്തം ആകുമ്പോഴാണ് അവർ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. ചില ആളുകൾ കണ്ടുപിടിച്ച കണ്ടുപിടുത്തങ്ങൾ കണ്ടാൽ ഞെട്ടിപോകും. മലയാളികൾ മാത്രമല്ല ഉൾപ്പെടുന്നത് എന്ന് എടുത്തുപറയട്ടെ. എങ്കിലും മലയാളികൾക്കും ഇത്തരം ചില കണ്ടുപിടുത്തങ്ങൾ ഉണ്ടായിരുന്നത് ഒരു സത്യമായ കാര്യമാണ്. കുളിക്കാൻ വെള്ളം കിട്ടിയില്ലെങ്കിൽ തൽക്കാലം തലയിൽ തന്നെ ഒരു ഷവർ ഫിറ്റ് ചെയ്ത് അങ്ങ് കുളിക്കുക തന്നെ.

അങ്ങനെ ചെയ്ത യുവാവിനെ ഇവിടെ കാണാൻ സാധിക്കും. കുപ്പിവെള്ളം തലയുടെ മുകളിൽ ഉപയോഗിച്ച് കെട്ടിയതിനുശേഷം അത് തലയിലൂടെ ഒഴിക്കുകയാണ്. കുളിച്ചില്ല എന്ന് ഒരു പരാതി വേണ്ട എന്നാണെന്ന് തോന്നുന്നു. കുളിച്ചതായി കാണുകയും ചെയ്യാം. ഏതായാലും ഇതൊരു അപൂർവ കുളി ആയിപ്പോയി. പലതരത്തിലുള്ള കാക്കകുളികളെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു വല്ലാത്ത റേഞ്ച് ആയി പോയി എന്ന് പറയാതെ വയ്യ. പാടത്ത് കോലം വയ്ക്കുക എന്നുള്ളത് ഒരു പ്രത്യേകമായ രീതിതന്നെയാണ്. അവിടെയുള്ള കൃഷികൾ ഒന്നും നഷ്ടമാവാതിരിക്കാൻ വേണ്ടിയാണ് പലപ്പോഴും പാടത്തെ കോലം വയ്ക്കുന്നത്. പല ജീവികളുടെയും ഉപദ്രവം ഉണ്ടാകുമ്പോൾ ഇനി ഈ കോലം വയ്ക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ എന്തുചെയ്യും. ആക്രമണം കൃഷിക്ക് സംഭവിക്കുകയാണെങ്കിലോ.?

പിന്നെ ഒന്നും നോക്കിയില്ല ഒരാൾ ചെയ്തത് നല്ല ജീവനുള്ള പോലെ ഒരു കോലം അങ്ങ് വച്ചു. അതായത് ഒരു പെൺകുട്ടി അവിടെ നിന്ന് കൈയ്യാട്ടി വിളിക്കുന്നത് പോലെ. വളരെ വ്യത്യസ്തമായ ഒരു കോലം ആയിരുന്നു ഇത്. ഇങ്ങനെയൊക്കെ കോലം വെച്ചാൽ ഏതെങ്കിലും ജീവനിൽ കൊതിയുള്ള ജീവികൾ പിന്നെ വരുമോ.? അതുകൊണ്ട് അത്തരത്തിലുള്ള ഒരു കോലം ആയിരുന്നു അയാൾ വെച്ചത്. ഏതായാലും ഈ കോലം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇനിയുമുണ്ട് ചില സ്വന്തമായ കണ്ടുപിടിത്തങ്ങൾ. ഐൻസ്റ്റീനെ പോലും ഞെട്ടിക്കുന്ന ചില കണ്ടുപിടുത്തങ്ങൾ.

അത്തരം ആളുകളെ പറ്റിയുള്ള വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.