യഥാര്‍ത്ഥത്തില്‍ ഇവരുടെ തലയില്‍ കളിമണ്ണ് ആണോ?

ചില ആളുകളുടെ സൃഷ്ടികൾ കാണുമ്പോൾ നമ്മൾ അത്ഭുതപെട്ടു പോകാറുണ്ട്. ഇങ്ങനെയും സൃഷ്ടികൾ ലോകത്തിലുണ്ടോന്ന് ചിന്തിച്ചു പോവുകയും ചെയ്യും. അത്തരത്തിൽ ചില എൻജിനീയർമാരുടെ പ്രത്യേകമായ സൃഷ്ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്. അടുക്കളയെന്ന് പറയുന്നത് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ അവിടെ ഏറ്റവും കൂടുതൽ വൃത്തിയും അത്യാവശ്യമാണ്. അവിടെ കൊണ്ടുപോയി ആരെങ്കിലും കക്കൂസ് വയ്ക്കുമോ.? അങ്ങനെയൊരു മണ്ടത്തരം ചെയ്യുന്നവർ ആരെങ്കിലുമുണ്ടാകുമോ.? എന്നാൽ ഇവിടെ അത്തരത്തിലൊരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അടുക്കളയിൽ ഒരു ക്ലോസറ്റ് സജ്ജീകരിച്ചിരിക്കുന്ന രീതിയാണ് കാണുന്നത്. ഇങ്ങനെയൊരു രീതി കാണുമ്പോൾ തന്നെ അവിടെ നിന്നും ഭക്ഷണം കഴിക്കുവാൻ അറപ്പുളവാക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. എന്നാൽ എന്താണ് ഇതിന്റെ എൻജിനീയർ ഉദ്ദേശിച്ചതെന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കുന്നില്ല.

Fun
Fun

വിദേശരാജ്യങ്ങളിലോക്കെ വീടുകൾക്ക് വളരെ പെട്ടെന്ന് തീ പിടിക്കുന്ന ഒരു അവസ്ഥയുണ്ട്. ഷോർട്ട് സർക്യൂട്ടും മറ്റുമായിരിക്കും അവിടെ കാരണങ്ങളായി വരുന്നത്. ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടുവാൻ വേണ്ടി അവിടെയുള്ളവർ ഒരു സജ്ജീകരണവും വീട്ടിൽ വയ്ക്കാറുണ്ട്. അതിലോരു വ്യക്തി ഇവിടെ ഒരു സജ്ജീകരണം വെച്ചിരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിൽ നിന്നും വെള്ളം വീഴുന്ന കാഴ്ചയാണ് കാണുന്നത്. ഇത് വെച്ച വ്യക്തി ഉദ്ദേശിച്ചത് വീട്ടിൽ മുഴുവൻ വെള്ളം വീഴുകയാണെങ്കിൽ ഒരിക്കലും തീ പിടിക്കില്ലന്നാണോ എന്നറിയില്ല. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു സൃഷ്ടിയായാണ് ഇത് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇവിടെ വളരെ മികച്ച രീതിയിൽ കുറെ ആളുകൾ നിന്നോരു മതിൽ കെട്ടുന്നതാണ് കാണാൻ സാധിക്കുന്നത്. അതിലേക്ക് ഇവിടെ മിശ്രിതം എന്താണെന്ന് മനസ്സിലാക്കാൻ പോലും പറ്റുന്നില്ല. സിമന്റ് ആണോന്ന് സംശയം തോന്നും. കാരണം മതില് പെട്ടെന്നുതന്നെ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത്. എന്താണെങ്കിലും ഇതിൽ സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഒന്ന് അന്വേഷിക്കേണ്ട കാര്യമാണ്.

ഇവിടെ ഒരു ബാത്റൂമിലെ ഡോറാണ് കാണാൻ സാധിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ബാത്റൂം ഡോർ സജ്ജീകരിച്ചിരിക്കുന്നത്. ഇതിലെ വ്യത്യസ്തത എന്താണെന്ന് വെച്ചാൽ എന്ത് സംഭവിച്ചാലും ഈ ഡോർ അടക്കാൻ പറ്റില്ല എന്നതാണ്. അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഇതിന്റെ ശില്പിയിത് ഉണ്ടാക്കിയിരിക്കുന്നത്. ബാത്റൂം തുറന്നിട്ടുകൊണ്ട് കാര്യം സാധിക്കണമെന്നാണ് ആൾ ഉദ്ദേശിച്ചിരിക്കുന്നതെന്ന് തോന്നുന്നു.