ഇന്ത്യ, ചൈന, അമേരിക്കയെ വരെ രഹസ്യമായി നിയന്ത്രിക്കുന്നത് മൊറോക്കോ?

പുതിയ സ്ഥലങ്ങളെ പറ്റി അറിയുക എന്നത് നമുക്ക് എപ്പോഴും താല്പര്യമുള്ള ഒന്ന് തന്നെയാണ്. അത്തരത്തിൽ മൊറോക്കോ എന്ന സ്ഥലത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ വ്യത്യസ്തതകളുള്ള മൊറോക്കോയെപ്പറ്റി നമുക്ക് കൂടുതൽ അറിയേണ്ടിയിരിക്കുന്നു.. എന്തൊക്കെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ എന്നാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നും ഈ സ്ഥലത്തെയും വ്യത്യാസപ്പെടുന്നത് അവയെല്ലാം നമുക്ക് അറിയണം. അവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ആദ്യം ഈ സ്ഥലത്തിന്റെ ചരിത്രത്തെപ്പറ്റിയും ജീവശാസ്ത്രം ഒക്കെ ഏകദേശം ഒരു ധാരണ ഉണ്ടാവണം. ഏറെ കൗതുകകരവും കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതാണ് ഈ അറിവ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

Morocco
Morocco

ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആണ് ഉള്ളത്. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നത് ആണ്. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും തെക്കു വശത്ത് മൗറീഷ്യാനയും പ്രധാന അതിരുകളാണ് ഈ രാജ്യത്തിന്റെ. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ്‌ ഈ രാജ്യത്തെ പ്രധാന സംസാര ഭാഷ.

788-ൽ ഇഡ്രിസ് ഒന്നാമൻ ആദ്യത്തെ മൊറോക്കൻ രാഷ്ട്രം സ്ഥാപിച്ച കാലം മുതൽ രാജ്യം നിരവധി സ്വതന്ത്ര രാജവംശങ്ങളാൽ ഭരിക്കപ്പെട്ടിട്ടുണ്ട്. അൽമോറാവിഡ്, അൽമോഹാദ് എന്നീ രാജവംശങ്ങളുടെ കീഴിൽ ലെബീരിയയുടെയും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെയും ചില ഭാഗങ്ങൾ വരെ മൊറോക്കൻ ഭരണം വ്യാപിച്ചു കിടക്കുന്നുണ്ട്. മരിനിഡ്, സാദി രാജവംശങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ വിദേശ ആധിപത്യത്തെ ചെറുത്തിരുന്നു. അതിന്റെ ഫലം ആയി വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിൽ ഒട്ടോമൻ സാമ്ര്യാജ്യത്വം ഇല്ലാത്ത രാജ്യമായി മൊറോക്കോ മാറി. നിലവിൽ ഭരിക്കുന്ന അലാവൈറ്റ് രാജവംശം 1631-ൽ അധികാരം പിടിച്ചെടുക്കുക ആയിരുന്നു. മദ്ധ്യധരണിയിലെ തന്ത്രപ്രധാനമായ സ്ഥലമെന്ന് കണ്ടു 1912-ൽ മൊറോക്കോയെ ഫ്രഞ്ച്, സ്പാനിഷ് മേഖലകളാക്കി വിഭജിക്കുകയും ടാൻജിയറിൽ ഒരു അന്താരാഷ്ട്ര മേഖല രൂപീകരിക്കുകയും ഒക്കെ ചെയ്തു. 1956-ൽ സ്വാതന്ത്ര്യം വീണ്ടെടുത്തു രാജ്യം. ആഫ്രിക്കയിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മൊറോക്കോ ഇപ്പൊൾ നിലനിൽക്കുന്നുണ്ട്.

മൊറോക്കോ സ്വയംഭരണേതര പ്രദേശമായ പടിഞ്ഞാറൻ സഹാറ, മുമ്പ് സ്പാനിഷ് സഹാറ, അതിന്റെ തെക്കൻ പ്രവിശ്യകളാണെന്ന് അവകാശപ്പെടുന്നുണ്ട്. 1975 ൽ മൊറോക്കോയിലേക്കും മൗറിറ്റാനിയയിലേക്കും പ്രദേശം അപകോളനീകരിക്കാൻ സ്പെയിൻ സമ്മതിച്ചതിനു ശേഷം, പ്രാദേശിക സേനയുമായി ഒരു ഗറില്ലാ യുദ്ധം ഉടലെടുത്തതായി ചരിത്രം പറയുന്നുണ്ട്. മൗറിറ്റാനിയ 1979 ൽ അവകാശവാദം ഉപേക്ഷിച്ചു എന്ന് അറിയുന്നു. 1991 ൽ യുദ്ധം വെടിനിർത്തൽ വരെ നീണ്ടുനിന്നു. മൊറോക്കോ നിലവിൽ മൂന്നിൽ രണ്ട് പ്രദേശവും കൈവശപ്പെടുത്തിയിട്ടുണ്ട് എന്ന് അറിയുന്നു, രാഷ്ട്രീയ പ്രക്രിയകൾ തകർക്കുന്നതിലും സമാധാന പ്രക്രിയകൾ ഇതുവരെ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു.

ഇനിയും ഉണ്ട് അറിയാൻ രാജ്യത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ. അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള വിഡിയോ ആണ് ഈ പോസ്റ്റിനു ഒപ്പം പങ്കു വച്ചിരിക്കുന്നത്.ഏറെ അറിവ് നിറഞ്ഞ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയുക.